# പത്ത് വർഷത്തിന് ശേഷം ജയ്‌യും നയൻതാരയും വീണ്ടും ഒന്നിക്കുന്നു!!

- Link: https://ml.b4blaze.com/film-news/jai-and-nayanthara-reunite-after-10-years
- Published: 2023-04-12T14:39:04+05:30
- Author: Ajay

നീലേഷ് കൃഷ്ണയുടെ ആദ്യ സംവിധാനം ചെയ്യുന്ന സിനിമയാണ് ‘ലേഡി സൂപ്പർസ്റ്റാർ 75’. നയൻതാര
കേന്ദ്ര കഥാപാത്രമായി അഭിനയിക്കുന്ന ചിത്രത്തിൽ ൽ നായകനാകുന്നത് ജയ് ആണ്. പത്ത് വർഷത്തിന്
ശേഷമാണ് നയൻതാരയും ജയ്‌യും വീണ്ടും ഒരുമിച്ചെത്തുന്നത്. നേരത്തെ ‘രാജ റാണി’യാണ് ഇരുവരും
ഒരുമിച്ച് അഭിനയിച്ച സിനിമ.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/04/jai-n.jpg?resize
=1280%2C720&ssl=1)

സത്യരാജ്, കാർത്തിക് കുമാർ, കെ എസ് രവികുമാർ, അച്യുത് കുമാർ, കുമാരി സച്ചു, പൂർണിമ 
രവി, രേണുക, സുരേഷ് തുടങ്ങിയവർ പ്രധാന വേഷങ്ങളിൽ എത്തുന്നു സിനിമയുടെആദ്യ ഷെഡ്യൂൾ ചെന്നൈയിൽ
പൂർത്തിയായി. ഒരിടവേളയെടുത്തതിന് ശേഷം ട്രിച്ചിയിൽ ചിത്രീകരണം പുനരാരംഭിക്കും . ഫാമിലി
എന്റർടെയ്‌നറായാണ് ലേഡി സൂപ്പർസ്റ്റാർ 75 ഒരുങ്ങുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/04/jai-n1.jpg?resize
=1280%2C720&ssl=1)

സൂപ്പർസ്റ്റാർ രജനികാന്തിന്റെ സാന്നിധ്യത്തിൽ കഴിഞ്ഞാഴ്ച്ച ആയിരുന്നു സിനിമയിടെ ചിത്രീകരണത്തിന്
തുടക്കമായത്. അതേ സമയം താൻ ആദ്യം ചെയ്യാൻ തീരുമാനിച്ച സിനിമയ്ക്കായി തിരക്കഥയെല്ലാം
ശരിയായിരുന്നു എന്നാൽ അത് വലിയ ബജറ്റ് ചിത്രമായിരുന്നതിനാൽ ആ സിനിമ നടന്നില്ല. അങ്ങനെയാണ്
സ്ത്രീ കേന്ദ്ര കഥാപാത്രമാകുന്ന ഒരു സിനിമ ചെയ്യാൻ തീരുമാനിച്ചത് .തിരക്കഥയുടെ ആദ്യ
ഡ്രാഫ്റ്റ് പൂർത്തിയായപ്പോൾ മനസിൽ വന്നത് നയൻതാരയുടെ മുഖമായിരുന്നുവെന്ന് നീലേഷ് കൃഷ്ണ
വ്യക്തമാക്കി

 

.
