# അഡ്വ ചന്ദ്രു വീണ്ടും വരുന്നു; ‘ജയ് ഭീം’ രണ്ടാം ഭാഗമൊരുങ്ങുന്നു

- Link: https://ml.b4blaze.com/film-news/jai-bhim-second-part
- Published: 2022-11-29T14:41:33+05:30
- Author: Ajay

സൂര്യ കേന്ദ്ര കഥാപാത്രമായി എത്തിയ ചിത്രമായിരുന്നു ‘ജയ് ഭീം’. ജ്ഞാനവേലിന്റെ സംവിധാനത്തിലൊരുങ്ങിയ
ചിത്രം ജാതി രാഷ്ട്രീയത്തിന്റെ നേർക്കാഴ്ചയായിരുന്നു. അന്താരാഷ്ട്ര തലത്തിൽ ചർച്ചചെയ്യപ്പെട്ട്
സിനിമയായി മാറിയ ജയ് ഭീന്റെ രണ്ടാം ഭാഗം ഉണ്ടാകുമെന്ന വാർത്തകൾ വരികയാണ്. നിർമ്മാതാവ്
രാജശേഖരാണ് ചിത്രത്തിന്റെ രണ്ടാംഭാഗം ഉണ്ടാകും എന്ന പ്രഖ്യാപനവുമായി എത്തിയിരിക്കുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/11/bhm.jpg?resize=1280%
2C720&ssl=1)

ജയ്ഭീമിന് രണ്ടാം ഭാഗം തീർച്ചായും ഉണ്ടാകുമെന്നും ചിത്രത്തെക്കുറിച്ചുള്ള ചർച്ചകൾ തുടങ്ങിയെന്നും
അദ്ദേഹം വ്യക്തമാക്കി. ഗോവൻ അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ സമാപന ചടങ്ങിന് ശേഷം മാധ്യമങ്ങളോട്
സംസാരിക്കവെയാണ് ചിത്രത്തിന്റെ നിർമ്മാതാവായ രാജശേഖറിന്റെ ഈ പ്രതികരണം. ജയ് ഭീം ആമസോൺ
പ്രൈമിലൂടെ കഴിഞ്ഞ വർഷം നവംബറിലാണ് റിലീസ് ചെയ്തത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/11/bhmm.jpg?resize=
1280%2C720&ssl=1)

1993 ൽ നടന്ന യഥാർത്ഥ സംഭവത്തെ അടിസ്ഥാനമാക്കി നിർമ്മിച്ച സിനിമയാണ് ജയ് ഭീം.സിനിമ 
പ്രതിപാദിക്കുന്നത് ഇരുള ഗോത്രം നേരിടുന്ന ജാതി വിവേചനത്തെക്കുറിച്ചായിരുന്നു. മണികണ്ഠനാണ്
സിനിമയ്ക്ക് തിരക്കഥ ഒരുക്കിയത്. ചിത്രം നിർമ്മിച്ചത് സൂര്യയുടെ ബാനറായ ടു ഡി എന്റർടയ്ൻമെന്റ്സാണ്.
ലിജോമോൾ ജോസും പ്രകാശ് രാജും പ്രധാന വേഷത്തിലെത്തിയ ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചത്
എസ് ആർ കതിർ ആണ്

 
