# ആദ്യ ദിനം മോശമാക്കാതെ ഉണ്ണി മുകുന്ദനും ജയ് ​ഗണേഷും; റിലീസ് ദിന കളക്ഷൻ ഇങ്ങനെ

- Link: https://ml.b4blaze.com/film-news/jai-ganesh-movie-first-day-collection
- Published: 2024-04-12T20:20:51+05:30
- Author: Anu

വമ്പൻ ചിത്രങ്ങൾക്കൊപ്പം റിലീസ് ചെയ്തിട്ടും ആദ്യ ദിന കളക്ഷൻ മോശമാക്കാതെ ഉണ്ണി മുകുന്ദൻ
ചിത്രം ജയ് ​ഗണേഷ്. കേരളത്തിൽ 50 ലക്ഷം രൂപയിലധികം ചിത്രം നേടിയെന്നാണ് റിപ്പോർട്ടുകൾ.
ഫഹദിന്റെ ആവേശം വിനീതിന്റെ വർഷങ്ങൾക്ക് ശേഷം എന്നീ രണ്ട് വമ്പൻ റിലീസുകൾക്കൊപ്പമാണ്
ജയ് ​ഗണേഷും എത്തിയത്. മാളികപ്പുറത്തിന് ശേഷം തിയേറ്ററുകളിലെത്തിയ ഉണ്ണി മുകുന്ദൻ ചിത്രമാണ്
ജയ് ഗണേഷ് . സംവിധാനം രഞ്‍ജിത് ശങ്കറാണ്.
  രഞ്ജിത്ത് ശങ്കർ തിരക്കഥ, സംവിധാനം എന്നിവ
നിർവഹിക്കുന്ന ‘ജയ് ഗണേഷ്’ ഡ്രീംസ് എൻ ബിയോണ്ട്, ഉണ്ണിമുകുന്ദൻ ഫിലിംസ് എന്നീ ബാനറുകളിൽ
രഞ്ജിത്ത് ശങ്കറും ഉണ്ണിമുകുന്ദനും ചേർന്നാണ് നിർമ്മിക്കുന്നത്.  ഗണേഷ് എന്ന സൂപ്പർ
ഹീറോയുടെ കഥയാണ് ചിത്രം പറയുന്നത്. മഹിമ നമ്പ്യാരാണ് നായിക. ജോമോൾ, ഹരീഷ് പേരടി, അശോകൻ,
രവീന്ദ്ര വിജയ്, നന്ദു, ശ്രീകാന്ത് കെ വിജയൻ, ബെൻസി മാത്യൂസ് തുടങ്ങിയവരും ചിത്രത്തിലുണ്ട്.‘
മാളികപ്പുറം’ത്തിന് ശേഷം തിയറ്ററുകളിലെത്തുന്ന ഉണ്ണി മുകുന്ദൻ ചിത്രമാണിത്.
