# മാസ് ലുക്കിൽ മുത്തുവേൽ പാണ്ഡ്യനായി രജനികാന്ത്!!

- Link: https://ml.b4blaze.com/film-news/jailer-first-teaser-out
- Published: 2022-12-13T10:11:05+05:30
- Author: Ajay

കഴിഞ്ഞ ദിവസമാണ് ജനികാന്ത് ചിത്രമായ ജയിലറിന്റെ നിർമ്മാതാക്കൾ ‘മുത്തുവേൽ പാണ്ഡ്യൻ 
ഉടൻ എത്തുന്നു…’ എന്ന ടാഗ് ലൈനോടുകൂടി പുതിയ പോസ്റ്റർ പുറത്തിറക്കിയത്. എന്നാൽ ഇപ്പോഴിതാ
മാസ് ലുക്കിൽ മുത്തുവേൽ പാണ്ഡ്യനായി എത്തിയിരിക്കുകയാണ് രജനികാന്ത്. തന്‌റെ അഭിനയമികവ്
ഒരിക്കൽ കൂടി തെളിയിക്കുകയാണ് ഈ എഴുപത്ത രണ്ടുകാരൻ.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/12/jailerr.jpg?resize
=1280%2C720&ssl=1)

രജനികാന്തിന്റെ പിനറന്നാളോടനുബന്ധിച്ച് ചിത്രത്തിന്റെ ടീസർ പുറത്ത് വിട്ടിരിക്കുകയാണ്
അണിയറ പ്രവർത്തകർ. സ്ലോമോഷൻ ഷോട്ടുകളിലൂടെ
 രജനികാന്ത് ഒരുങ്ങുന്നതിലൂടെയാണ് വീഡിയോ
ആരംഭിക്കുന്നത്. ആദ്യം ഒരു ജോടി കണ്ണട ധരിക്കുന്നു, പിന്നീട് സ്േ്രപ അടിക്കുന്നു,തുടർന്ന്
കണ്ണാടിയിൽ സ്വയം നന്നായി കാണുന്നു ശേഷം, ഡ്രോയറിൽ നിന്ന് ഒരു നീണ്ട വാൾ പുറത്തെടുക്കുന്നു,
പിന്നീട് ക്യാമറയിലേക്ക് ഉറ്റുനോക്കുന്നു.രജനികാന്തിന്റെ ക്ലോസ്-അപ്പ് ഷോട്ടിൽ വീഡിയോ
അവസാനിക്കുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/12/jailer-new.jpg?resize
=1280%2C720&ssl=1)

നെൽസണാണ് ജയിലർ സംവിധാനം ചെയ്യുന്നത് സംവിധായകൻ. ശിവരാജ്കുമാർ, രമ്യ കൃഷ്ണൻ, വിനായകൻ,
യോഗി ബാബു, വസന്ത് രവി എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
സിനിമയുടെ പേര് സൂചിപ്പിക്കുന്നതുപോലെ ചിത്രത്തിൽ ഒരു ജയിലറുടെ വേഷത്തിലാണ് രജനികാന്ത്
എത്തുന്നത്.സിനിമ 2023 ഏപ്രിൽ 14-ന് പ്രദർശനത്തിന് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്
