# ‘രജനികാന്തിന്റെ ഭാഗങ്ങൾ പൂർത്തിയായി’ ജയിലർ ഉടനെത്തും!!

- Link: https://ml.b4blaze.com/film-news/jailer-move-new-updates
- Published: 2023-04-18T08:06:53+05:30
- Author: Ajay

നെൽസൻ ദിലീപ്കുമാർ രജനികാന്തിനെ നായകനാക്കി ഒരുക്കുന്ന സിനിമയാണ് ജയിലർ. ഏവരും കാത്തിരിക്കുന്ന
സിനിമയുടെ പുതിയ അപ്‌ഡേറ്റ് പുറത്ത് വിട്ടിരിക്കുകയാണ് സംവിധായകൻ നെൽസൻ ദിലീപ്കുമാർ.
ജയിലറിന്റെ ചിത്രീകരണം അവസാന ഘട്ടത്തിലെന്നും രജനികാന്തിന്റെ ഭാഗങ്ങൾ പൂർത്തിയായിക്കഴിഞ്ഞു
എന്നാണ് നെൽസൻ ദിലീപ്കുമാർ അറിയിച്ചിരിക്കുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/04/jailer.jpg?resize
=1280%2C720&ssl=1)

വികടൻ അവാർഡ് ദാന ചടങ്ങിൽ സംസാരിക്കവെയാണ് ഇക്കാര്യം സംവിധായകൻ പറഞ്ഞത്. ചിത്രം വൈകാതെ
റിലീസിന് ഒരുങ്ങുമെന്നും നെൽസൻ വ്യക്തമാക്കി. പേര് സൂചിപ്പിക്കുന്നതുപോലെ ചിത്രത്തിൽ
ഒരു ‘ജയിലറു’ടെ വേഷത്തിലാണ് രജനി എത്തുക. മുത്തുവേൽ പാണ്ഡ്യൻ എന്നാണ് താരത്തിന്റെ കഥാപാത്രത്തിന്റെ
പേര്.

 സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരൻ നിർമിക്കുന്ന സിനിമയിൽ മലയാളി താരം മോഹൻലാൽ
കന്നഡ താരം ശിവ രാജ് കുമാർ, ബോളിവുഡ് താര്ം ജാക്കി ഷ്രോഫും അഭിനയിക്കുന്നുണ്ട്. ചിത്രത്തിൽ
നായികാ കഥാപാത്രമായി എത്തുന്നത് രമ്യാ കൃഷ്ണനും, തമന്നയുമാണ്.അനിരുദ്ധ് രവിചന്ദർ സംഗീതം
പകരുന്ന സിനിമയുടെ ഛായാഗ്രഹണം നിർവ്വഹിക്കുന്നത് വിജയ് കാർത്തിക് കണ്ണനും ആക്ഷൻ കൊറിയോഗ്രാഫി
സ്റ്റണ്ട് ശിവയാണ് നിർവഹിക്കുന്നത്. അതേ സമയം കേരളത്തിലെ ഷെഡ്യൂളിനായി കഴിഞ്ഞ മാസം 
രജനികാന്ത് കൊച്ചിയിൽ എത്തിയിരുന്നു.

 

> [#Jailer](https://twitter.com/hashtag/Jailer?src=hash&ref_src=twsrc%5Etfw) Update
> [pic.twitter.com/28hDaVfuRf](https://t.co/28hDaVfuRf)
> — Rajini Fans Unity (@ImranBasha56) [April 17, 2023](https://twitter.com/ImranBasha56/status/1647893767587008512?ref_src=twsrc%5Etfw)

 
