# ‘ജയിലർ’ വിവാദം കാരണം ഞങ്ങളും ഒന്നറിയപെടാൻ തുടങ്ങി! അതിൽ ഒരുപാട് സന്തോഷം, ധ്യാൻ 

- Link: https://ml.b4blaze.com/film-news/jailer-movie-controversery-says-in-dhyan-sreenivasan
- Published: 2023-08-16T10:06:28+05:30
- Author: Suji

രജനി കാന്തിന്റെ ജയിലറും, ധ്യാൻ അഭിനയിക്കുന്ന ജയിലറും പേരിന്റെ സാമ്യം കൊണ്ട് ഒരുപാടു
വിവാദം നേരിട്ടിരുന്നു, എന്നാൽ ഇപ്പോൾ ആ വിവാദം തങ്ങൾക്ക് ഗുണം ഉണ്ടായി എന്നുപറയുകയാണ്
നടൻ ധ്യാൻ ശ്രീനിവാസൻ. വെറൈറ്റി മീഡിയക്ക് നൽകിയ അഭിമുഖത്തിലാണ് ധ്യാൻ ഈ കാര്യം വെളിപ്പെടുത്തിയത്.
സിനിമയുടെ പേരിനെ സംബന്ധിച്ചു അവർ വിവാദം ഉണ്ടാക്കുകയും പേര് മാറ്റാൻ പറയുകയും ചെയ്യ്തപോൾ
ഒരുപാടു ബുദ്ധിമുട്ടുണ്ടായി ധ്യാൻ പറയുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/08/dhyan1.jpg?resize
=814%2C597&ssl=1)

ഞങൾ ആയിരുന്നു സിനിമക്ക് ആദ്യം പേര് നിർദ്ദേശിച്ചത് അതുകൊണ്ടു തന്നെ ഇതിന്റെ പേരിൽ 
നിയമപരമായി ഞങ്ങൾ വേണമായിരുന്നു നീങ്ങാൻ. എന്നാൽ സിനിമാപ്പേരിന്റെ വിവാദം കാരണം ഞങ്ങൾക്കാണ്
ഗുണം ഉണ്ടായത്. ഇപ്പോൾ ഞങ്ങളുടെ ജയിലറിനെ 100 പേര് എങ്കിലും അറിയാൻ തുടങ്ങി. സത്യം 
പറഞ്ഞാൽ ജയിലർ വിവാദം കാരണം ഞങ്ങളും ഒന്ന് അറിയപ്പെടാൻ തുടങ്ങി, അതിൽ ഒരുപാട് സന്തോഷം
തോന്നി ധ്യാൻ പറയുന്നു.

അതുകൊണ്ടു ഒരു പോസിറ്റീവ് സെൻസിൽ ആണ് ഞങ്ങൾ ഇതിനെ കാണുന്നത്. ഇപ്പോൾ തന്നെ ചിത്രത്തിന്റെ
പ്രമോഷൻ ഇല്ലാതെ തന്നെ ഒരുപാടുപേർക്ക് അറിയാം ഈ മലയാളം ജയിലറിനെ. എന്റെ കാഴ്ച്ചപ്പാടിൽ
ഒരുനല്ല ചിത്രം തന്നെയാണ് ജയിലർ, ശരിക്കും അതിൽ അഭിനയിച്ചു സംതൃപ്തി അടഞ്ഞിട്ടുണ്ട്
ഞാൻ ധ്യാൻ പറയുന്നു

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/08/dhyan2-1.jpg?resize
=824%2C600&ssl=1)
