# രജനികാന്തിന്റെ ‘ജയിലറി’ന് പാക്കപ്പ്

- Link: https://ml.b4blaze.com/film-news/jailer-pack-up
- Published: 2023-06-01T21:39:10+05:30
- Author: Ajay

രജനികാന്തിനെ നായകനാക്കി നെൽസൺ ദിലീപ്കുമാർ സംവിധാനം ചെയ്യുന്ന പുതിയ സിനിമയാണ് ജയിലർ.
രജനികാന്തിന്റെ കരിയറിലെ 169-ാം ചിത്രമായ ഈ പ്രോജക്റ്റ് പ്രഖ്യാപിക്കപ്പെട്ടത് 2022
ഫെബ്രുവരിയിൽ ആണ്. സിനിമയുടെ ചിത്രീകരണം നെൽസണും സംഘവും ഇപ്പോഴിതാ പൂർത്തിയാക്കിയിരിക്കുകയാണ്.
ജയിലറിന്റെ ചിത്രീകരണം പൂർത്തിയായതിൻറെ സന്തോഷം പങ്കുവച്ച് അണിയറപ്രവർത്തകർക്കൊപ്പം
രജനികാന്ത് കേക്ക് മുറിക്കുന്നതിൻറെ ചിത്രങ്ങൾ നിർമ്മാതാക്കളായ സൺ പിക്‌ചേഴ്‌സ് പങ്കുവച്ചിരിക്കുകയാണ്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/06/jailer-w1.jpg?resize
=1280%2C720&ssl=1)

സിനിമയുടെ പേര് സൂചിപ്പിക്കുന്നതുപോലെ ഒരു ജയിലറുടെ വേഷത്തിലാണ് രജനി എത്തുക.രജനി അവതരിപ്പിക്കുന്ന
കഥാപാത്രത്തിൻറെ പേര് മുത്തുവേൽ പാണ്ഡ്യൻ എന്നാണ്. മലയാളികളുടെ പ്രിയ താരം മോഹൻലാലും
ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. രജനികാന്തും മോഹൻലാലും ആദ്യമായി ഒരുമിക്കുന്ന
ചിത്രമാണിത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/06/jailer-w3.jpg?resize
=1280%2C720&ssl=1)

രമ്യകൃഷ്ണൻ, തമന്ന, ജാക്കി ഷിറോഫ്, ശിവരാജ് കുമാർ, വിനായകൻ എന്നിവരാണ് സിനിമയിലെ മറ്റ്
താരങ്ങൾ. അനിരുദ്ധ് രവിചന്ദർ സംഗീതം പകരുന്ന ചിത്രത്തിന് ഛായാഗ്രഹണം നിർവ്വഹിക്കുന്നത്
വിജയ് കാർത്തിക് കണ്ണൻ ആണ്. ചിത്രത്തിന്റെ ആക്ഷൻ കൊറിയോഗ്രാഫർ സ്റ്റണ്ട് ശിവയാണ്. സിനിമ
നിർമ്മിക്കുന്നത് സൺ പിക്‌ചേഴ്‌സാണ്. അണ്ണാത്തെയ്ക്കു ശേഷം എത്തുന്ന രജനീകാന്ത് ചിത്രമാണ്
ജയിലർ.

 

> It’s a wrap for [#Jailer](https://twitter.com/hashtag/Jailer?src=hash&ref_src=twsrc%5Etfw)!
> Theatre la sandhippom ????????[#JailerFromAug10](https://twitter.com/hashtag/JailerFromAug10?src=hash&ref_src=twsrc%5Etfw)
> [@rajinikanth](https://twitter.com/rajinikanth?ref_src=twsrc%5Etfw) [@sunpictures](https://twitter.com/sunpictures?ref_src=twsrc%5Etfw)
> [@Nelsondilpkumar](https://twitter.com/Nelsondilpkumar?ref_src=twsrc%5Etfw) [@anirudhofficial](https://twitter.com/anirudhofficial?ref_src=twsrc%5Etfw)
> [@Mohanlal](https://twitter.com/Mohanlal?ref_src=twsrc%5Etfw) [@NimmaShivanna](https://twitter.com/NimmaShivanna?ref_src=twsrc%5Etfw)
> [@bindasbhidu](https://twitter.com/bindasbhidu?ref_src=twsrc%5Etfw) [@tamannaahspeaks](https://twitter.com/tamannaahspeaks?ref_src=twsrc%5Etfw)
> [@meramyakrishnan](https://twitter.com/meramyakrishnan?ref_src=twsrc%5Etfw) [@suneeltollywood](https://twitter.com/suneeltollywood?ref_src=twsrc%5Etfw)
> [@iYogiBabu](https://twitter.com/iYogiBabu?ref_src=twsrc%5Etfw) [@iamvasanthravi](https://twitter.com/iamvasanthravi?ref_src=twsrc%5Etfw)
> [@kvijaykartik](https://twitter.com/KVijayKartik?ref_src=twsrc%5Etfw) [@Nirmalcuts](https://twitter.com/Nirmalcuts?ref_src=twsrc%5Etfw)…
> [pic.twitter.com/wa8oTnZ8fe](https://t.co/wa8oTnZ8fe)
> — Ramesh Bala (@rameshlaus) [June 1, 2023](https://twitter.com/rameshlaus/status/1664268562842927106?ref_src=twsrc%5Etfw)

 
