# രജനികാന്ത് ചിത്രം ‘ജയിലറി’ന്റെ റിലീസ് തീയതി മാറ്റി

- Link: https://ml.b4blaze.com/film-news/jailer-release-update-2
- Published: 2023-01-22T13:01:40+05:30
- Author: Ajay

സൂപ്പർസ്റ്റാർ രജനികാന്ത് നായകനായി എത്തുന്ന പുതിയ സിനിമയാണ് ‘ജയിലർ’. ആരാധകർ ആകാംക്ഷയോടെ
കാത്തിരിക്കുന്ന ചിത്രമാണ് ജയിലർ. സംവിധായകൻ നെൽസൺ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്നത്
സിനിമ ഈ വർഷം പ്രദർശനത്തിനെത്തുമെന്ന് നിർമാതാക്കൾ നേരത്തെ അറിയിച്ചിരുന്നു.സിനിമ ഏപ്രിൽ
14ന് റിലീസ് എന്നായിരുന്നു നേരത്തെ പ്രഖ്യാപിച്ചിരുന്നത്. എന്നാൽ ജയിലറി’ന്റെ റിലീസ്
തീയതി മാറ്റിയതായി അറിയിക്കുകയാണ് അണിയറപ്രവർത്തകർ.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/01/jailer-new.jpg?resize
=1280%2C720&ssl=1)

‘ജയിലറു’ടെ റിലീസ് ഓഗസ്റ്റ് 11ലേക്ക് മാറ്റുമെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്. ജയിലറിൽ
വിവിധ താരങ്ങൾ അണിനിരക്കുന്നതിനാൽ ചിത്രീകരണം നീണ്ടുപോയേക്കും എന്നതിനാലും ‘പൊന്നിയിൻ
സെൽവൻ 2’ ഏപ്രിൽ 28ന് എത്തുന്നതു കൊണ്ടുമാണ് റിലീസ് മാറ്റിയിരിക്കുന്നത്. സിനിയുടെ 
ച്ത്രീകരണം ഹൈദരാബാദിൽ പുരോഗമിക്കുകയാണ്.സൺ പിക്‌ചേഴ്‌സിന്റെ ബാനറിൽ കലാനിധി മാരൻ നിർമിക്കുന്ന
സിനിമയിൽ മലയാളി താരം മോഹൻലാൽ കന്നഡ താരം ശിവ രാജ് കുമാറും അഭിനയിക്കുന്നുണ്ട്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/01/jaillrr.jpg?resize
=1280%2C720&ssl=1)

രമ്യാ കൃഷ്ണനും, തമന്നയും ആണ് ചിത്രത്തിൽ നായികാ കഥാപാത്രമായി എത്തുന്നത്.പേര് സൂചിപ്പിക്കുന്നതുപോലെ
ചിത്രത്തിൽ ഒരു ‘ജയിലറു’ടെ വേഷത്തിലാണ് രജനികാന്തെത്തുന്നത്.. അനിരുദ്ധ് രവിചന്ദർ സംഗീതം
പകരുന്ന ചിത്രത്തിന് ഛായാഗ്രഹണം നിർവ്വഹിക്കുന്നത് വിജയ് കാർത്തിക് കണ്ണനും ആക്ഷൻ കൊറിയോഗ്രാഫി
സ്റ്റണ്ട് ശിവയാണ് നിർവഹിക്കുന്നത്.

> Trade Buzz – [#SuperstarRajinikanth](https://twitter.com/hashtag/SuperstarRajinikanth?src=hash&ref_src=twsrc%5Etfw)’
> s [#Jailer](https://twitter.com/hashtag/Jailer?src=hash&ref_src=twsrc%5Etfw) release
> pushed to Aug 11, as earlier date of April 14 falls during [#Ramzan](https://twitter.com/hashtag/Ramzan?src=hash&ref_src=twsrc%5Etfw)
> fasting period, when traditionally b-o is at a low. Also on April 28, [#PS2](https://twitter.com/hashtag/PS2?src=hash&ref_src=twsrc%5Etfw)
> is to release, leaving only a 2 weeks window! Waiting for official confirmation
> soon! [pic.twitter.com/nxbeizVRFN](https://t.co/nxbeizVRFN)
> — Sreedhar Pillai (@sri50) [January 21, 2023](https://twitter.com/sri50/status/1616827093924605952?ref_src=twsrc%5Etfw)

  
