# ഏഴ് വര്‍ഷത്തിന് ശേഷം സനൂഷ വീണ്ടും സ്‌ക്രീനില്‍!!! ‘ജലധാര പമ്പ്‌സെറ്റ്’ ട്രെയിലര്‍എത്തി

- Link: https://ml.b4blaze.com/film-news/jaladhara-pumpset-since-1962-trailer-out
- Published: 2023-08-03T17:45:21+05:30
- Author: Anu

ഉര്‍വശി, ഇന്ദ്രന്‍സ്, സനുഷ, സാഗര്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ചിത്രമാണ്‘
ജലധാര പമ്പ്‌സെറ്റ് സിന്‍സ് 1962’. ഏഴ് വര്‍ഷത്തിന് ശേഷം സനൂഷ മലയാള സിനിമയിലേക്ക് 
തിരിച്ചെത്തുന്ന ചിത്രമാണ് ‘ജലധാര പമ്പ്‌സെറ്റ് സിന്‍സ് 1962’.

ആശിഷ് ചിന്നപ്പയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ ട്രെയിലര്‍ റിലീസായിരിക്കുകയാണ്.
ദിലീപ്, ഇന്ദ്രജിത്ത്, ആസിഫ് അലി, ആന്റണി വര്‍ഗീസ്, ലാല്‍ ജോസ്, സുരാജ് വെഞ്ഞാറമ്മൂട്,
ധ്യാന്‍ ശ്രീനിവാസന്‍ തുടങ്ങി മലയാളത്തിലെ പ്രമുഖ സെലിബ്രിറ്റി പേജുകളിലൂടെയാണ് ട്രെയിലര്‍
പ്രേക്ഷകരിലേക്ക് എത്തിയത്.
  കോമഡി എന്റര്‍ടെയ്‌നറാണ് ചിത്രം. ഉര്‍വശി, ഇന്ദ്രന്‍സ്,
കോമഡിയാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. ഇരുവരും ഒന്നിച്ചുള്ള രസകരമായ നിമിഷങ്ങള്‍ പ്രേക്ഷകരെ
കുടുകുടെ ചിരിപ്പിക്കും.

2016 ല്‍ റിലീസ് ചെയ്ത ‘ഒരു മുറൈ വന്തു പാര്‍ത്തായ’യിലാണ് അവസാനമായി സനുഷ അഭിനയിച്ചത്.
2019ലിറങ്ങിയ നാനിയുടെ ജേഴ്‌സിയില്‍ ഒരു പ്രധാന വേഷം ചെയ്തിരുന്നു. പിന്നീട് കഴിഞ്ഞ
നാല് വര്‍ഷമായി ഒരു ഭാഷയിലും സനൂഷ സ്‌ക്രീനിലെത്തിയിട്ടില്ല.
  സിനിമയില്‍ ഉര്‍വശിയുടെ
മകളായാണ് സനുഷ എത്തുന്നത്. വിജയരാഘവന്‍,ജോണി ആന്റണി, ടി.ജി. രവി,ജയന്‍ ചേര്‍ത്തല,ശിവജി
ഗുരുവായൂര്‍, കലാഭവന്‍ ഹനീഫ്, സജിന്‍, ഹരിലാല്‍ പി.ആര്‍., ജോഷി മേടയില്‍, വിഷ്ണു ഗോവിന്ദ്,
കോഴിക്കോട് ജയരാജ്,പരമേശ്വരന്‍ പാലക്കാട്, തങ്കച്ചന്‍, അല്‍ത്താഫ്, ജെയ്, രാമു മംഗലപ്പള്ളി,
ആദില്‍ റിയാസ്ഖാന്‍, അഞ്ജലി നായര്‍, നിഷാ സാരംഗ്, സുജാത തൃശ്ശൂര്‍, സ്‌നേഹ ബാബു, നിത
ചേര്‍ത്തല, ശ്രീരമ്യ തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റു കഥാപാത്രങ്ങളാവുന്നത്.

വണ്ടര്‍ ഫ്രെയിംസ് ഫിലിം ലാന്‍ഡിന്റെ ആദ്യ നിര്‍മാണ സംരംഭമാണ് ‘ജലധാര പമ്പ്‌സെറ്റ് 
സിന്‍സ് 1962’. വണ്ടര്‍ഫ്രെയിംസ് ഫിലിം ലാന്‍ഡിന്റെ ബാനറില്‍ ബൈജു ചെല്ലമ്മ, സാഗര്‍,
സനിത ശശിധരന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.
