# നൈക ഫെമിന ബ്യൂട്ടി അവാര്‍ഡ്‌സില്‍ തിളങ്ങി ജാന്‍വി കപൂര്‍; ചിത്രങ്ങള്‍

- Link: https://ml.b4blaze.com/film-news/janhvi-kapoor-at-nykaa-femina-beauty-awards-photos
- Published: 2022-12-15T20:10:55+05:30
- Author: Gargi

ഫിറ്റ്‌നസിന്റേയും ഫാഷന്റേയും കാര്യത്തില്‍ അതീവശ്രദ്ധ പുലര്‍ത്തുന്നയാളാണ് ബോളിവുഡ്
നടി ജാന്‍വി കപൂര്‍. മാലിദ്വീപിലെ അവധിയാഘോഷങ്ങള്‍ക്ക് ശേഷം താരം തിരിച്ചെത്തിയിരിക്കുകയാണ്.

നടി ഇപ്പോഴും മണലിന്റെയും കടലിന്റെയും സൂര്യന്റെയും മൂഡിലാണെന്നാണ് നടിയുടെ സമീപകാല
റെഡ് കാര്‍പെറ്റ് ലുക്ക് തെളിയിക്കുന്നത്. മുംബൈയില്‍ നടന്ന നൈക ഫെമിന ബ്യൂട്ടി അവാര്‍ഡ്സില്‍
റെഡ് കാര്‍പെറ്റില്‍ ജാന്‍വിയെത്തിയത് അതിശയിപ്പിക്കുന്ന ലുക്കിലാണ്. മഞ്ഞ ഗൗണില്‍ 
മത്സ്യകന്യകയെ പോലെ നടി തിളങ്ങി.

ഫാഷന്‍ ഡിസൈനര്‍ അമിത് അഗര്‍വാളിന്റെ ഗൗണിലാണ് ജാന്‍വിയെത്തിയത്. ഹാള്‍ട്ടര്‍ നെക്ക്ലൈനും
കട്ട്-ഔട്ട് പാറ്റേണുകളുള്ള മിഡ്റിഫ്-ബേറിംഗ് സ്‌റ്റൈലിഷ് ലുക്ക് നല്‍കിയത്. ജാന്‍വിയെ
കൂടാതെ കത്രീന കെയ്ഫ്, കിയാര അദ്വാനി, രശ്മിക മന്ദാന തുടങ്ങിയ താരങ്ങളും അവാര്‍ഡ് നൈറ്റില്‍
പങ്കെടുക്കാന്‍ എത്തിയിരുന്നു. ഹെലെന്‍ സിനിമയുടെ ഹിന്ദി റീമേക്ക് ആയിരുന്ന മിലിയാണ്
ജാന്‍വിയുടേതായി അവസാനം പുറത്തിറങ്ങിയ ചിത്രം.
