# ​ഗോസിപ്പുകൾ സത്യമോ, ജാൻവി ധരിച്ച നെക്ലേസിലെ പേര് കണ്ടെത്തി ആരാധകർ; ഇരുവരും ഡേറ്റിം​ഗിലെന്ന് റിപ്പോർട്ട്

- Link: https://ml.b4blaze.com/film-news/janhvi-kapoor-confirms-dating-shikhar-pahariya
- Published: 2024-04-10T17:17:11+05:30
- Author: Ajay

താരപുത്രിയും ബോളിവുഡിലെ യുവ നടിമാരിൽ ശ്രദ്ധേയയുമാണ് ജാൻവി കപൂർ. താരത്തെ ചുറ്റിപ്പറ്റിയുള്ള​
ഗോസിപ്പുകൾക്കും ബോളിവുഡ് ലോകത്ത് പഞ്ഞമൊന്നും ഇല്ല. മഹാരാഷ്ട്ര മുൻമുഖ്യമന്ത്രി സുശീൽ
കുമാർ ഷിൻ‌ഡെയുടെ കൊച്ചുമകനായ ശിഖാർ പഹാരിയയും താരം അടുപ്പത്തിലാണെന്ന് പല അഭ്യൂഹങ്ങളും
പ്രചരിച്ചിരുന്നു. ഇരുവരും തമ്മിൽ പ്രണയത്തിലാണെന്നാണ് വാർത്തകൾ വന്നിരുന്നു. ഇരുവരും
ഡേറ്റിം​ഗിലാണ് എന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/11/jhanvi.jpg?resize
=1280%2C720&ssl=1)

ജാൻവിയുടെ പിതാവായ ബോണി കപൂറിന്റെ നിർമാണത്തിൽ ഒരുങ്ങുന്ന പുതിയ ചിത്രമായ മൈതാനിന്റെ
സ്ക്രീനിംഗിന് താരം എത്തിയിരുന്നു. ശിഖാറിന്റെ പേര് പതിപ്പിച്ച നെക്ലൈസ് ധരിച്ചാണ് 
ജാൻവി ചടങ്ങിനെത്തിയത്. ‘ശിഖു’എന്നായിരുന്നു നെക്ലൈസിൽ ഉണ്ടായിരുന്ന പേര്. ഇരുവരും 
തമ്മിൽ പ്രണയമാണെന്ന് ഇതോടെയാണ് ആരാധകർ ഉറപ്പിച്ചത്. കോഫി വിത്ത കരൺ എന്ന പരിപാടിയിൽ
പങ്കെടുത്തപ്പോഴും ജാൻവി ശിഖാറിനെക്കുറിച്ച് പറഞ്ഞിരുന്നു.

തനിക്ക് എന്തെങ്കിലും ആവശ്യം വന്നാൽ പെട്ടെന്ന് വിളിക്കുന്ന ആദ്യത്തെ മൂന്ന് പേരിലൊരാൾ
ശിഖാറാണ് എന്നായിരുന്നു ജാൻവിയുടെ വാക്കുകൾ. മ​റ്റ് രണ്ട് പേർ പിതാവും സഹോദരനുമാണെന്നും
താരം പറഞ്ഞു. ഈ മാസം മൂന്നിന് ശിഖാറിന്റെ പിറന്നാൾ ദിനത്തിൽ ജാൻവി സോഷ്യൽമീഡിയയിൽ ആശംസകൾ
അറിയിക്കാത്തതും ശ്രദ്ധേയമായിരുന്നു. അതേസമയം, ജാൻവിക്ക് ശിഖാർ സോഷ്യൽ മീഡിയയിലൂടെ 
പിറന്നാൾ ആശംസ അറിയിച്ചിരുന്നു.
