# തനിക്ക് തെന്നിന്ത്യൻ സിനിമ ചെയ്യാൻ ആഗ്രഹമുണ്ടെന്ന് ജാൻവി കപൂർ

- Link: https://ml.b4blaze.com/film-news/janhvi-kapoor-says-she-wants-to-do-a-south-indian-film
- Published: 2022-12-28T09:40:11+05:30
- Author: Ajay

ചുരുങ്ങിയ കാലയളവിനുള്ളിൽ ബോളിവുഡിൽ തന്റേതായ സ്ഥാനം കണ്ടെത്താൻ കഴിഞ്ഞ നടിയാണ് ജാൻവി
കപൂർ.നിരവധി സിനിമകൾ ചെയ്ത ജാൻവിയുടെ കഥാപാത്രങ്ങളൊക്കെ ശ്രദ്ധിക്കപ്പെട്ടവയാണ്. ഇപ്പോഴിതാ
തനിക്ക് തെന്നിന്ത്യൻ സിനിമ ചെയ്യാൻ ആഗ്രഹമുണ്ടെന്ന് പറഞ്ഞിരിക്കുകയാണ് അന്തരിച്ച് 
നടി ശ്രീദേവിയുടെയും ബോണികപൂറിന്റെയും മകൾ കൂടിയായ ജാൻവി കപൂർ.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/12/janvii.jpg?resize
=1280%2C720&ssl=1)

അധികം വൈകാതെ തന്നെ ഒരു സൗത്ത് ഇന്ത്യൻ സിനിമ ചെയ്യാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്
ജാൻവി കപൂർ പറഞ്ഞു. അതേസമയം
 കൊരടാല ശിവ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ ജൂനിയർ
എൻടിആറിന്റെ നായികയായി ജാൻവി കപൂർ എത്തിയേക്കുമെന്ന റിപ്പോർട്ടുകളും അടുത്തിടെ പുറത്തുവന്നിരുന്നു.
എന്നാൽ ഇതിന് ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/12/jan.jpg?resize=1280%
2C720&ssl=1)

ജാൻവിയുടേതായി ഒടുവിൽ പുറത്തിറങ്ങിയ ചിത്രം മിലിയാണ് . മലയാളത്തിലെ സൂപ്പർഹിറ്റ് ചിത്രമായ
ഹെലൻ എന്ന ചിത്രത്തിന്റെ റീമേക്ക് ആയിരുന്നു മിലി. ഹെലൻ എന്ന സിനിമ സംവിധാനം ചെയ്ത 
മാത്തുക്കുട്ടി സേവ്യർ തന്നെയാണ് ഹിന്ദിയിൽ മിലിയും ഒരുക്കിയത്. ചിത്രം നിർമ്മിച്ചത്
ബോണി കപൂറാണ്. അതേസമയം ഹിന്ദിയിൽ മിസ്റ്റർ ആൻഡ് മിസിസ് മഹി,ബവാൽ എന്നീ സിനിമകൾ ജാൻവി
കപൂർ നായികയായി പ്രഖ്യാപിച്ചിട്ടുണ്ട്.
