# ഉണ്ണിക്കണ്ണന്മാരായി ഉയിരും ഉലഗവും!!!

- Link: https://ml.b4blaze.com/film-news/janmashtami-wishes-uyir-ulakom-as-sreekrishna
- Published: 2023-09-07T19:35:58+05:30
- Author: Anu

തെന്നിന്ത്യയുടെ ‘ലേഡി സൂപ്പര്‍ സ്റ്റാറാണ് നയന്‍താര. തെന്നിന്ത്യയും കടന്ന് ഇപ്പോള്‍
ബോൡവുഡിലേക്കും ചുവടുവച്ചിരിക്കുകയാണ് താരം. ഇപ്പോഴിതാ താരറാണി ഇരട്ടക്കുട്ടികളുടെ 
അമ്മയുമാണ്. കഴിഞ്ഞ വര്‍ഷമാണ് നയന്‍സിനും വിഷ്‌നേഷിനും ഇരട്ട ആണ്‍കുട്ടികള്‍ പിറന്നത്.

ദിവസങ്ങള്‍ക്ക് മുമ്പാണ് താരം സോഷ്യല്‍ മീഡിയയില്‍ സജീവമായത്. ഇന്‍സ്റ്റാഗ്രാമിലേക്കുള്ള
അരങ്ങേറ്റം തന്നെ മക്കളായ ഉയിരിന്റെയും ഉലഗിന്റെയും ചിത്രം പങ്കുവച്ചാണ്. ആദ്യമായിട്ടാണ്
താരം മക്കളുടെ മുഖം കാണിക്കുന്നത്. ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ താരം റെക്കോര്‍ഡ് ഫോളോവേഴ്‌സിനെയും
സ്വന്തമാക്കിയിരുന്നു.  ഉയിരിനൊപ്പവും ഉലഗിനൊപ്പവും ആദ്യത്തെ ഓണവും താരങ്ങള്‍ ആഘോഷമാക്കിയിരുന്നു.
ഇപ്പോഴിതാ കുഞ്ഞുങ്ങളോടൊപ്പമുള്ള ആദ്യ ജന്മാഷ്ടമി ആഘോഷിച്ച ചിത്രങ്ങള്‍ പങ്കിട്ടിരിക്കുകയാണ്
താരം. പൂജാ മുറിക്കരികിലായി ഉണ്ണിക്കണ്ണന്മാരായി ഒരുങ്ങിയിരിക്കുന്ന നില്‍ക്കുന്ന ഉയിരിന്റെയും
ഉലകിന്റെയും ചിത്രങ്ങളാണ് താരം പങ്കിട്ടത്.

‘ഞങ്ങളുടെ രണ്ട് ഉണ്ണിക്കണ്ണന്മാര്‍ക്കൊപ്പം’ എന്ന അടിക്കുറിപ്പോടെയാണ് വിഘ്നേഷ് ശിവന്‍
മക്കളുടെ ചിത്രങ്ങള്‍ പങ്കുവച്ചത്. എല്ലാവര്‍ക്കും താരം ജന്മാഷ്ടമി ആശംസകളും നേര്‍ന്നിട്ടുണ്ട്.
