# എനിക്ക് ആകെ വിദ്വേഷമുണ്ടായിരുന്നത് അയാളോട് മാത്രമായിരുന്നു

- Link: https://ml.b4blaze.com/film-news/jasmine-about-robin
- Published: 2023-05-19T10:12:29+05:30
- Author: Rahul

പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട ബിഗ് ബോസ് സീസണുകളിൽ ഒന്നായിരുന്നു ബിഗ് ബോസ് മലയാളം
സീസൺ ഫോർ. ശക്തമായ പല മത്സരാര്ഥികളും ഈ സീസണിൽ പങ്കെടുത്തുരുന്നു. ഷോയിലെ ശക്തരായ മത്സരാർത്തകൾ
ആയിരുന്നു റോബിൻ രാധാകൃഷ്ണനും ജാസ്മിൻ മൂസയും. ഇരുവരും തമ്മിൽ പലപ്പോഴും പരുപാടിയിൽ
വെച്ച് വലിയ രീതിയിൽ തന്നെ വാക്ക് തർക്കം ഉണ്ടായിരുന്നു. എന്നാൽ ഇതൊക്കെ പലപ്പോഴും 
പരിപാടിയുടെ റേറ്റിങ് കുത്തനെ കൂട്ടുകയും ചെയ്തിരുന്നു. ഇരുവരും തമ്മിൽ കടുത്ത മത്സരം
തന്നെയാണ് പരുപാടിയിൽ വെച്ച് നടന്നിട്ടുള്ളത്. ജാസ്‌മിൻ പരുപാടിയിൽ നിന്ന് ക്വിറ്റ്
ചെയ്യുകയും റോബിനെ ബിഗ് ബോസ് നിയമം തെറ്റിച്ചതിന് പുറത്താക്കുകയും ആണ് ചെയ്തത്.

![Jasmine-M-Moosa-1](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/08/
cropped-Jasmine-M-Moosa-1.jpg?resize=640%2C853&ssl=1)

കഴിഞ്ഞ ദിവസം റോബിൻ ബിഗ് ബോസ് സീസൺ ഫൈവിൽ ഗസ്റ്റ് ആയിട്ട് എത്തിയിരുന്നു. ഇതിനെ പരിഹസിച്ച്
കൊണ്ടും ജാസ്മിൻ എത്തിയിരുന്നു. പരുപാടിയിൽ നിന്ന് പുറത്ത് വന്നതിന് ശേഷവും ഇരുവരും
തമ്മിലുള്ള പ്രശ്നങ്ങൾ അവസാനിച്ചില്ല എന്നതിന്റെ തെളിവാണിത്. ഇപ്പോഴിതാ താരത്തിന് എന്ത്
കൊണ്ടാണ് റോബിനോട് ഇത്ര വിരോധമെന്ന തുറന്ന് പറഞ്ഞിരിക്കുകയാണ് താരം. താരത്തിന്റെ വാക്കുകൾ
ഇങ്ങനെ, ബിഗ് ബോസ്സിൽ ഞാൻ ഒരു സംഭവമാണ് എന്ന് പറഞ്ഞു നടക്കുന്ന ഒരു വ്യക്ത്തി ഒരു പക്കാ
നാർസിസ്റ്റ് ആണ് എന്നാണ് ജാസ്മിൻ പറയുന്നത്. എന്താണ് ഒരു നാർസിസ്റ്റിന്റെ ലക്ഷണം എന്ന്
പറയുന്ന ഒരു ചിത്രം പങ്കുവെച്ച് കൊണ്ടാണ് ജാസ്മിൻ ഈ കാര്യങ്ങൾ തുറന്ന് പറഞ്ഞത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/09/robin-new1.jpg?resize
=580%2C658&ssl=1)

ജീവിതത്തില്‍ വലിയൊരു പങ്ക് ഞാൻ ജീവിച്ചത് ഒരു നാര്‍സിസ്റ്റിനൊപ്പമായിരുന്നു. അത് കൊണ്ട്
തന്നെ എനിക്ക് ഇവരെ പെട്ടന്ന് മനസ്സിലാക്കാൻ പറ്റും. നിങ്ങളൊക്കെ ആഗ്രഹിച്ചത് പോലെ 
ഞാന്‍ പെരുമാറിയില്ല. എന്നാൽ എന്റെ പെരുമാറ്റത്തിൽ എന്നിക്ക് ഒരു കുറ്റബോധവും ഇല്ല.
പറ്റുന്നത് പോലൊക്കെ അവന്‍ ട്രിഗര്‍ ചെയ്തിട്ടുണ്ട്. അവന്‍ ആരെന്ന് ഞാന്‍ പറഞ്ഞപ്പോള്‍
ആരും വിശ്വസിച്ചില്ല. വിനയ് എന്നോട് ശബ്‌ദമുയർത്തി സംസാരിച്ചപ്പോൾ ഞാനും സംസാരിച്ചിരുന്നു.
എന്നാൽ എനിക്ക് വിനയിയോട് ഒരു ദേക്ഷ്യവും ഇല്ലായിരുന്നു. കാരണം അവനു സ്ക്രീൻ ടൈം വേണമെന്ന്
എനിക്ക് അറിയാമായിരുന്നു. എന്നാൽ ഇദ്ദേഹം അങ്ങനെ ആയിരുന്നില്ല. മറ്റുള്ളവർ ഒക്കെ ഒന്നുമല്ല
എന്നും എന്നാൽ താൻ എന്തോ വലിയ സംഭവം ആണെന്നുമാണ് ഇവന്റെ വിചാരം എന്നുമാണ് ജാസ്മിൻ പറഞ്ഞത്.
