# ആ ചെടി എന്ത് പിഴച്ചു…? കുട്ടികള്‍ പോലും കണ്ടുപഠിക്കരുത് ജാസ്മിനെ!! – അഞ്ജു പാര്‍വ്വതി

- Link: https://ml.b4blaze.com/film-news/jasmine-breaking-robins-pot
- Published: 2022-06-06T08:36:36+05:30
- Author: Rahul

ബിഗ്ഗ് ബോസ്സ് മലയാളം റിയാലിറ്റി ഷോ അതിന്റെ അവസാന നാളുകളിലേക്കും മത്സര ചൂടിലേക്കും
അടുക്കുമ്പോള്‍ അപ്രതീക്ഷിത സംഭവങ്ങള്‍ക്കാണ് ബിഗ്ഗ് ബോസ്സ് ഹൗസും പ്രേക്ഷരും സാക്ഷികളായത്.
ബിഗ്ഗ് ബോസ്സ് മലയാളം ചരിത്രത്തിലെ ആദ്യത്തെ വാക്ക് ഔട്ട് നടത്തിയ ജാസ്മിനേയും നിമയമ
ലംഘനത്തിന് പുറത്തായ ഡോ.റോബിനേയും മലയാളി പ്രേക്ഷകര്‍ മറക്കില്ല. ഇരുവരേയും കുറിച്ചാണ്
ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചകള്‍ നടക്കുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/06/jasmine-89.jpg?resize
=1280%2C720&ssl=1)

ഇപ്പോഴിതാ പരിസ്ഥിതി ദിനത്തില്‍ ജാസ്മിനെ കുറിച്ച് അഞ്ജു പാര്‍വ്വതി തന്റെ സോഷ്യല്‍
മീഡിയ പേജില്‍ പങ്കുവെച്ച കുറിപ്പും വീഡിയോയുമാണ് ശ്രദ്ധ നേടുന്നത്.
 ലോക പരിസ്ഥിതി
ദിനത്തില്‍ എല്ലാ ചുരുളി ഫാന്‍സിനും സമര്‍പ്പയാമി… എന്ന് കുറിച്ചുകൊണ്ടാണ് ജാസ്മിന്‍
പുറത്ത് പോകുന്നതിന് മുന്‍പ് ഡോക്ടര്‍ റോബിന്റെ ചെടിച്ചട്ടി എറിഞ്ഞു തകര്‍ത്തതിനെ കുറിച്ച്
ഇവര്‍ പറഞ്ഞത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/05/anju-parvathy.jpg?
resize=723%2C960&ssl=1)

സിഗരറ്റും വലിച്ച് മറ്റുള്ളവരുടെ വീട്ടുകാരേയും തെറി പറഞ്ഞ്, പകയും മനസ്സില്‍ വെച്ച്
സ്വന്തം കൈയ്യിലിരുപ്പ് കൊണ്ട് ജീവിതം നശിച്ചുപോയതിന് മറ്റുള്ളവരോട് വെറുപ്പ് കാണിച്ച്..
ഡോഗ് ഷോ കാണിച്ച് നടക്കുന്ന ജാസ്മിനെ ചുരുളി തീയാണ് എന്ന് പറയുന്നവര്‍ക്ക് ഈ വീഡിയോ
സമര്‍പ്പിക്കുന്നു എന്ന് പറഞ്ഞാണ് അഞ്ജു പാര്‍വ്വതി ഒരു വീഡിയോയും പങ്കുവെച്ചിരിക്കുന്നത്.

ഈ വീഡിയോ ചെയ്തയാളുടെ പേരും പോസ്റ്റില്‍ കുറിച്ചിട്ടുണ്ട്. അങ്ങാടിയില്‍ തോറ്റതിന് 
അമ്മയോട് എന്ന് പറഞ്ഞാണ് റോബിന്‍ അമ്മ എന്ന് പേരിട്ട ചെടിച്ചട്ടി എടുത്ത് ജാസ്മിന്‍
വലിച്ചെറിഞ്ഞ് പൊട്ടിച്ചത്. ഒരു മനുഷ്യജീവിയും ഇതു പോലെ ആവരുത് എന്ന് കുട്ടികളെ തിരിച്ചറിയിക്കാന്‍
ഉതകുന്നത് ആയിരുന്നു ഇവളുടെ പ്രകടനം എന്ന് അഞ്ജു പാര്‍വ്വതി കുറിയ്ക്കുന്നു.
