# ‘ജവാൻ’ ട്രയിലറിന് മുൻപേ നയൻതാരയുടെ ചിത്രം ലീക്കായി, സൂപ്പർ ലുക്കിൽ താരം  

- Link: https://ml.b4blaze.com/film-news/javan-new-movie-in-nayan-thara-charctor-photo-leacked
- Published: 2023-07-06T17:27:31+05:30
- Author: B4blaze News Desk

പ്രേക്ഷകർ ഒരുപാടു കാത്തിരിക്കുന്ന ഒരു ചിത്രമാണ് ഷാരൂഖ് ഖാൻ മൂവി ‘ജവാൻ’, ചിത്രത്തിന്റെ
ട്രെയ്‌ലർ അടുത്ത ആഴ്ച്ച റിലീസ് ചെയ്യാൻ തീരുമാനിച്ചിരുന്നു ,എന്നാൽ  ഇപ്പോൾ അതിനു 
മുന്നോടി ആയി  ചിത്രത്തിലെ നയൻ താരയുടെ ചിത്രങ്ങൾ ഓൺലൈനിൽ ലീക്ക് ആയിരിക്കുന്നു, അറ്റ്ലി
സംവിധാനം ചെയ്യുന്ന ഈ ചിത്രം സെപ്റ്റംബറിൽ റിലീസ് ആകുകയാണ്, എന്നാൽ എല്ലാത്തിനും മുൻപേ
ഇപ്പോൾ നടി നയൻതാരയുടെ ചിത്രങ്ങൾ പുറത്ത വന്നിരിക്കുകയാണ്.

 

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/07/nayan1.jpg?resize
=742%2C558&ssl=1)

പിങ്ക് നിറത്തിലുള്ള സ്യൂട്ട് അണിഞ്ഞുകൊണ്ടുള്ള നടിയുടെ ചിത്രങ്ങൾ ആണ് ഇപ്പോൾ ലീക്ക്
ആയിരിക്കുന്നത്, ഇപ്പോൾ നയൻസിന്റെ ഈ ചിത്രങ്ങൾ ആണ് സോഷ്യൽ മീഡിയിൽ വൈറൽ ആകുന്നതും, 
താരത്തിന്റെ ഫാൻസ്‌ പേജുകളിൽ ആയിരുന്നു ആദ്യം ഈ ചിത്രങ്ങൾ എത്തിയത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/07/javan2.jpg?resize
=1009%2C554&ssl=1)

ഇപ്പോൾ ഈ ചിത്രത്തിലെ നയൻ താരയുടെ ഫസ്റ്റ് ലുക്ക് എന്നുള്ള രീതിയിലാണ് ചിത്രം വൈറൽ 
ആകുന്നത്, നടിയുടെ ബോളിവുഡ് അരങ്ങേറ്റത്തിന്റെ ഒരു ചിത്രം തന്നെയാണ് ഷാരുഖ് ചിത്രം 
ജവാൻ, ഷാരൂഖിന്റെ പഠാൻ എന്ന ചിത്രത്തിന്റെ വിജയ൦ പോലെ ജവാനും വിജയിക്കും എന്ന പ്രതീക്ഷയിലാണ്
ആരാധകർ.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/07/nayanthaara1.jpg?
resize=661%2C504&ssl=1)

 
