# മാസമായി കിംഗ് ഖാൻ; ജവാന്റെ ആദ്യ പ്രതികരണങ്ങൾ

- Link: https://ml.b4blaze.com/film-news/jawan-movie-review
- Published: 2023-09-07T11:12:46+05:30
- Author: Revathy

ജവാൻ’ എങ്ങനെയുണ്ട്?. ബോളിവുഡ് മാത്രമല്ല രാജ്യമൊട്ടാകെ ഇന്നത്തെ ചോദ്യം ഇതായിരിക്കും.
വൻ പരാജയങ്ങള്‍ക്ക് ശേഷം ‘പത്താനി’ലൂടെ തിരിച്ചുവരവ് നടത്തിയ ഷാരൂഖ് ഖാന്റെ ‘ജവാൻ’ 
അതുക്കുംമേലെയായിരിക്കുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. ഇതാ ‘ജവാൻ’ ഗംഭീരമായിരിക്കുന്നു
എന്നാണ് ആദ്യ പ്രതികരണങ്ങള്‍ വ്യക്തമാക്കുന്നത്. ഷാരൂഖ് ഖാൻ നിറഞ്ഞുനില്‍ക്കുന്ന ഒരു
ചിത്രമാണ് ‘ജവാൻ’ എന്നാണ് പ്രതികരണങ്ങള്‍ സൂചിപ്പിക്കുന്നത്.വിക്രം റാത്തോര്‍’ തീര്‍ത്തും
തീപ്പൊരി കഥാപാത്രമാണ് എന്ന ‘ജവാൻ’ കണ്ടവര്‍ സാക്ഷ്യപ്പെടുത്തുന്നു. അറ്റ്‍ലിയുടെ ഒരു
മാസ്റ്റര്‍പീസാണെന്നും അഭിപ്രായങ്ങളുണ്ട്. സര്‍പ്രൈസ് അതിഥികളും ചിത്രത്തിലുണ്ടെന്ന്
റിപ്പോര്‍ട്ടുകളുണ്ട്. രാജ്യമൊട്ടാകെ ഷാരൂഖ് ഖാന്റെ പുതിയ ചിത്രത്തിന് ലഭിക്കുന്ന പ്രതികരണങ്ങള്‍
മികച്ചതാണ്. ചിത്രത്തിലെ നയൻതാരയോടുള്ള ഇഷ്‍ടവും ‘ജവാൻ’ സിനിമ കണ്ട ചിലര്‍ പങ്കുവയ്‍ക്കുന്നു.
എന്തായാലും മാസ് താരമായി ഷാരൂഖ് ചിത്രത്തില്‍ മടങ്ങിയെത്തിയിരിക്കുകയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍.
വമ്പൻ ഹൈപ്പുയര്‍ത്തി പ്രദര്‍ശനത്തിന് എത്തിയ ചിത്രമാണ് ‘ജവാൻ’. രാജ്യത്തികത്തും പുറത്തും
ഷാരൂഖ് ഖാൻ ചിത്രത്തിനായി വമ്പൻ പ്രചരണമാണ് നടത്തിയത്. അതൊക്കെ റിലീസ് ദിനത്തെ സ്വാധീനിച്ചിരിക്കുന്നുവെന്നാണ്
തിയറ്ററില്‍ എത്തിയ ജനക്കൂട്ടം സാക്ഷ്യപ്പെടുത്തുന്നു. നിങ്ങള്‍ക്കായി ഞാൻ ചിത്രത്തില്‍
മൊട്ടയടിക്കുക പോലും ചെയ്‍തു എന്ന വൈകാരിക പ്രസ്‍താവന വരെ ഷാരൂഖ് ഖാൻ ‘ജവാൻ’ പ്രചാരണ
സമയത്ത് നടത്തിയിരുന്നു.ചിത്രത്തിന് വമ്പൻ റിലീസാണ് കേരളത്തിലും തമിഴ്‌നാട്ടിലും ഒരുങ്ങുന്നത്.
ശ്രീ ഗോകുലം മൂവീസിന്‍റെ ബാനറിൽ ഗോകുലം ഗോപാലനാണ് ചിത്രം വിതരണത്തിനെത്തിക്കുന്നത്.“
തമിഴ്‌നാട്ടിൽ കൂടി വിതരണശൃംഖല ആരംഭിക്കുന്ന ശ്രീ ഗോകുലം മൂവീസിന്റെ ആദ്യ കാൽവയ്പ്പാണ്
ജവാനിലൂടെ സംഭവിക്കുന്നത്. തമിഴ്‌നാട്ടിൽ 450ലധികം സെന്ററുകളിലായി 650 സ്‌ക്രീനുകളിൽ
ചിത്രം എത്തുന്നു തമിഴ്‌നാട്ടിൽ റെഡ് ജയന്റ് മൂവീസ് ഡിസ്ട്രിബ്യുഷൻ പാർട്ണർ ആകുമ്പോൾ
കേരളത്തിൽ ഡ്രീം ബിഗ് ഫിലിംസ് പാർട്ണറാകുന്നു. തമിഴ്‌നാട്ടിലും കേരളത്തിലുമായി 718 
സെന്ററുകളിൽ 1001 സ്‌ക്രീനുകളിലാണ് ചിത്രം പ്രദർശനത്തിനെത്തുന്നത്. ഒരു ബോളിവുഡ് ചിത്രം
കേരളത്തിലും, തമിഴ്നാട്ടിലും നേടുന്ന ഏറ്റവുമധികം റിലീസ് സെന്ററുകളും സ്‌ക്രീനുകളും
എന്ന റിക്കാർഡാണ് ജവാനിലൂടെ നേടുന്നത്.

റിലീസിന് മുന്നേ തന്നെ റെക്കോർഡ് നേട്ടവും സ്വന്തമാക്കി ജവാൻ. 100 കോടിയിലേറെ കളക്ഷൻ
ആദ്യ ദിനം നേടുമെന്നാണ് ട്രക്കർമാരുടെ വിലയിരുത്തൽ . മൂന്ന് കോടിയിലേറെ കേരളത്തിൽ നിന്നുംനേടുമെന്നും
റിപ്പോർട്ടുകളുണ്ട്. ഹിറ്റ്‍മേക്കര്‍ അറ്റ്‍ലിയുടെ സംവിധാനം ചെയ്‍ത ചിത്രത്തില്‍ നയൻതാരയാണ്
ഷാരൂഖ് ഖാന്റെ നായികയായി എത്തിയത്. വിജയ് സേതുപതിയാണ് ചിത്രത്തിലെ വില്ലൻ. അതിഥി വേഷത്തില്‍
ദീപിക പദുക്കോണുമുണ്ട്. സാന്യ മല്‍ഹോത്ര, പ്രിയാമണി, ഗിരിജ, സഞ്‍ജീത് ഭട്ടാചാര്യ, ലേഹര്‍
ഖാൻ, ആലിയ ഖുരേഷി, റിദ്ധി ദോഗ്ര, സുനില്‍ ഗ്രോവര്‍, മുകേഷ് ഛബ്ര തുടങ്ങിയവരും മറ്റ്
ചില സര്‍പ്രൈസ് അതിഥികളും ഷാരൂഖ് ഖാൻ നായകനായി വേഷമിടുന്ന ‘ജവാൻ’ എന്ന ചിത്രത്തിലുണ്ട്.
രജനികാന്ത് ചിത്രം ജയിലറോടെ ഇന്ത്യന്‍ സിനിമയില്‍ ദക്ഷിണേന്ത്യ ഒരിക്കല്‍ക്കൂടി ബോക്‌സ്
ഓഫീസ് കയ്യടക്കിയപ്പോള്‍ ജവാന്‍ വടക്കേയിന്ത്യന്‍ ബോക്‌സ് ഓഫീസിലേക്ക് കോടിക്കിലുക്കം
തിരികെ കൊണ്ടുവരും എന്നാണ് ബോളിവുഡിന്‍റെ പ്രതീക്ഷ.
