# ‘ജവാൻ’ വീണ്ടും വരും നിങ്ങൾക്ക് മുന്നിൽ! ഷാരൂഖിന്റെ സൂചന കേട്ട് ആരാധകർ ആവേശത്തിൽ 

- Link: https://ml.b4blaze.com/film-news/jawan-second-part-in-says-shahrukh-khan
- Published: 2023-09-11T16:24:02+05:30
- Author: B4blaze News Desk

ഷാരൂഖ് ഖാൻ നായകനായ ‘ജവാൻ’ ഇപ്പോൾ തീയറ്ററുകളിൽ ഗംഭീര പ്രേക്ഷക പ്രതികരണവുമായി മുന്നേറുകയാണ്,
ഈ അവസരത്തിൽ നടൻ ഷാരൂഖ് തന്റെ സോഷ്യൽ മീഡിയിൽ പങ്കുവെച്ച ഒരു സൂചന ആണ് ഇപ്പോൾ ആരാധകരെ
ആവേശം കൊള്ളിക്കുന്നത്, ഒരു ആരാധകന്റെ ചോദ്യത്തിനാണ് ഷാരൂഖ് ജവാന്റെ രണ്ടാം ഭാഗം ഉണ്ടാകുമെന്നു
സൂചന നൽകിയത്. ഇപ്പോൾ താരത്തിന്റെ ഈ ട്വീറ്റ് ആണ് ആരാധകരെ ആവേശം കൊള്ളിക്കുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/09/jawan1.jpg?resize
=1200%2C630&ssl=1)

കൂടാതെ നടൻ തനിക്ക് കൂടുതൽ ഇഷ്ട്ടപെട്ടു വിജയ് സേതുപതി സാറിനെയും എന്ന് കൂട്ടിച്ചേർക്കുന്നു,
സംവിധായകൻ അറ്റ്ലിയുടെയും,നടി നയൻ താരയുടെയും ആദ്യ ബോളിവുഡ് ചിത്രമാണ് ജവാൻ. ചിത്രത്തിൽ
ദീപിക പദുകോണും മറ്റൊരു വേഷത്തിൽ എത്തുന്നു കൂടാതെ വില്ലൻ വേഷത്തിൽ വിജയ് സേതുപതിയും.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/09/jawan2.jpg?resize
=597%2C444&ssl=1)

ആകെ ബഡ്ജറ്റിനെക്കാൾ കൂടുതൽ കളക്ഷൻ നേടി മുന്നേറുകയാണ് ജവാൻ, ചിത്രത്തിനെ ലോകം മുഴുവൻ
നേടിയത് 350 കോടിയാണ്, സെപ്റ്റംബർ 7  നെ ആണ് ചിത്രം തീയറ്ററുകളിൽ റിലീസ് ആയത്. ചിത്രം
റിലീസ് ആയി മൂന്നാം ദിവസം തന്നെ മുടക്കു മുതൽ ലഭിച്ചുവെന്നും വാർത്തകൾ എത്തിയിരുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/09/jawan4.jpg?resize
=1075%2C614&ssl=1)

 
