# ‘ഹാപ്പി അല്ലെ?’ : ജയ ജയ ജയ ജയ ഹേയുടെ പുതിയ പ്രൊമോ കാണാം

- Link: https://ml.b4blaze.com/film-news/jaya-jaya-jaya-jaya-he-new-pramo
- Published: 2022-12-27T12:20:52+05:30
- Author: Ajay

മലയാളത്തിലെ ഈ വർഷം മികച്ച ബ്ലോക്ക് ബസ്റ്ററായിരുന്നു ജയ ജയ ജയ ജയ ഹേ സിനിമ ഒടിടിയിൽ
അടുത്തിടെയാണ് റിലീസ് ചെയ്തത്. ചിത്രം ഡിസംബർ 22 മുതൽ ഡിസ്നി ഹോട്ട്സ്റ്റാറിൽ സ്ട്രീം
ആരംഭിച്ചിരുന്നു. ഇപ്പോഴിതാ സിനിമയുടെ പുതിയ പ്രൊമോ പുറത്തുവിട്ടിരിക്കുകയാണ് സിനിമയുടെ
അണിയറ പ്രവർത്തകർ.

ഹാപ്പി അല്ലെ എന്ന് ദർശന രാജേന്ദ്രനോട് ചോദിക്കുന്ന ബേസിൽ ജോസഫിനെയാണ് സിനിമയുടെ പുതിയ
പ്രൊമോയിൽ കാണാൻ കഴിയുക. വിപിൻ ദാസ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നവദമ്പതികൾ തമ്മിലുള്ള
ആന്തരിക കലഹങ്ങളെയും വിവാഹത്തിൽ ഒരു സ്ത്രീ നേരിടുന്ന പ്രയാസങ്ങളും ആക്ഷേപഹാസ്യത്തിലൂടെ
അവതരിപ്പിക്കുകയാണ്.

ജയ ജയ ജയ ജയ ഹേയ്ക്ക് സംവിധാനയകൻ വിപിൻ ദാസും നാഷിദ് മുഹമ്മദ് ഫാമിയും ചേർന്നാണ് രചന
നിർവഹിച്ചിരിക്കുന്നത്.മഞ്ജു പിള്ള, ആനന്ദ് മന്മഥൻ, കുടശ്ശനാട് കനകം, അജു വർഗീസ്, അസീസ്
നെടുമങ്ങാട്, സുധീർ പറവൂർ, നോബി മാർക്കോസ് എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ.
സിനിമയുടെ ഛായാഗ്രഹണം ബബ്ലു അജുവും എഡിറ്റിംഗ് ജോൺകുട്ടിയുമാണ് നിർവഹിച്ചത്.ജയ ജയ ജയ
ജയ ഹേയുടെ സംഗീതം ഒരുക്കിയിരിക്കുന്നത് അങ്കിത് മേനോൻ ആണ്

 
