# ‘പെണ്ണെ.. പെണ്ണെ.. പെണ്‍കിടാത്തി’… ജയ ജയ ജയ ജയ ഹേയിലെ ലിറിക്കല്‍ ഗാനം

- Link: https://ml.b4blaze.com/film-news/jaya-jaya-jaya-jaya-hey-movie-lyrical-song-released
- Published: 2022-11-07T18:14:32+05:30
- Author: Gargi

തിയറ്ററുകളില്‍ മികച്ച വിജയം നേടി ബേസില്‍ ജോസഫ്, ദര്‍ശന രാജേന്ദ്രന്‍ എന്നിവരെ പ്രധാന
കഥാപാത്രങ്ങളാക്കി വിപിന്‍ ദാസ് സംവിധാനം ചെയ്ത ജയ ജയ ജയ ജയ ഹേ. ഒക്ടോബര്‍ 28 ന് ആയിരുന്നു
ചിത്രത്തിന്റെ റിലീസ്. ആദ്യ ദിനം മുതല്‍ മികച്ച മൗത്ത് പബ്ലിസിറ്റി നേടിയെടുത്ത ചിത്രം
തിയേറ്റര്‍ ഹിറ്റായി മാറിയിരിക്കുകയാണ്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/10/jaya-2-1.jpg?resize
=696%2C392&ssl=1)

ഇപ്പോഴിതാ ചിത്രത്തിലെ ‘പെണ്ണെ.. പെണ്ണെ.. പെണ്‍കിടാത്തി’ എന്ന ഗാനത്തിന്റെ ലിറിക്കല്‍
വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. വിനയ് ശശികുമാറിന്റെ വരികള്‍ക്ക്
സംഗീതം നല്‍കിയിരിക്കുന്നത് അങ്കിത് മേനോനാണ്. ഉമേഷ് പൂങ്കാവും അങ്കിത് മേനോനുമാണ് 
ഗാനം ആലപിച്ചിരിക്കുന്നത്.

അജു വര്‍ഗീസ്, അസീസ് നെടുമങ്ങാട്, സുധീര്‍ പരവൂര്‍, മഞ്ജു പിള്ള, ശരത് സഭ, ഹരീഷ് പെങ്ങന്‍
എന്നിവരാണ് ‘ജയ ജയ ജയ ജയ ഹേ’യിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ജാനെമന്‍
എന്ന ചിത്രം നിര്‍മിച്ച ചിയേഴ്‌സ് എന്റര്‍ടെയ്ന്‍മെന്റ് ആണ് ഈ ചിത്രത്തിന്റെയും നിര്‍മ്മാണം.
ലക്ഷ്മി മേനോന്‍, ഗണേഷ് മേനോന്‍ എന്നിവരാണ് നിര്‍മ്മാതാക്കള്‍.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/10/jaya-1.jpg?resize
=696%2C392&ssl=1)

അമല്‍ പോള്‍സന്‍ ആണ് സഹനിര്‍മ്മാണം. വിപിന്‍ ദാസും നാഷിദ് മുഹമ്മദ് ഫാമിയും ചേര്‍ന്നാണ്
തിരക്കഥ ഒരുക്കിയിരിക്കുന്നത്. കലാസംവിധാനം ബാബു പിള്ള, ചമയം സുധി സുരേന്ദ്രന്‍, വസ്ത്രാലങ്കാരം
അശ്വതി ജയകുമാര്‍, നിര്‍മ്മാണ നിര്‍വ്വഹണം പ്രശാന്ത് നാരായണന്‍, മുഖ്യ സഹസംവിധാനം അനീവ്
സുരേന്ദ്രന്‍, ധനകാര്യം അഗ്‌നിവേഷ്, നിശ്ചല ചായാഗ്രഹണം ശ്രീക്കുട്ടന്‍, വാര്‍ത്താ പ്രചരണം
വൈശാഖ് വടക്കേവീട്, ജിനു അനില്‍കുമാര്‍.
