# ‘ഇങ്ങാട്ട് നോക്കണ്ടാ, കണ്ണുകളെ…’ ജയ ജയ ജയ ജയ ഹേയിലെ ദര്‍ശന പാടിയ ഗാനം

- Link: https://ml.b4blaze.com/film-news/jaya-jaya-jaya-jaya-hey-movie-song-released
- Published: 2022-10-31T18:32:53+05:30
- Author: Gargi

ബേസില്‍ ജോസഫും ദര്‍ശന രാജേന്ദ്രനും പ്രധാന വേഷത്തിലെത്തിയ ജയ ജയ ജയ ജയ ഹേ ചിത്രത്തിന്
തിയേറ്ററുകളില്‍ മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. ചിത്രത്തെ അഭിനന്ദിച്ച് നിരവധി 
പേരാണ് രംഗത്തെത്തിയത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/10/jaya-jaya-jaya-jaya-
hey-2.jpg?resize=1280%2C720&ssl=1)

ഇപ്പോഴിതാ ചിത്രത്തിലെ ‘ഇങ്ങാട്ട് നോക്കണ്ടാ, കണ്ണുകളെ’ എന്ന ഗാനം പുറത്തുവിട്ടിരിക്കുകയാണ്
അണിയറ പ്രവര്‍ത്തകര്‍. ദര്‍ശന തന്നെ ആലപിച്ച ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോയാണ് പുറത്തുവിട്ടത്.
വിനായക് ശശികുമാറിന്റെ വരികള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത് അങ്കിത് മേനോന്‍ ആണ്.

വിപിന്‍ ദാസ് സംവിധാനം ചെയ്യുന്ന ‘ജയ ജയ ജയ ജയ ഹേ’യില്‍ അജു വര്‍ഗീസ്, അസീസ് നെടുമങ്ങാട്,
സുധീര്‍ പറവൂര്‍, ഹരീഷ് പേങ്ങന്‍, നോബി മാര്‍ക്കോസ്, ശരത് സഭ, ആനന്ദ് മന്മഥന്‍, മഞ്ജു
പിള്ള തുടങ്ങിയവരാണ് മറ്റു പ്രധാന അഭിനേതാക്കള്‍. ചിയേഴ്സ് എന്റര്‍ടൈയ്മെന്റിന്റെ ബാനറില്‍
ലക്ഷ്മി വാര്യര്‍, ഗണേഷ് മേനോന്‍, സൂപ്പര്‍ ഡ്യൂപ്പര്‍ ഫിലിംസിന്റെ ബാനറില്‍ അമല്‍ 
പോള്‍സണ്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ബബ്ലു 
അജു നിര്‍വ്വഹിക്കുന്നു. സംവിധായകന്‍ വിപിന്‍ ദാസ്, നാഷിദ് മുഹമ്മദ് ഫാമി എന്നിവര്‍
ചേര്‍ന്ന് തിരക്കഥയും സംഭാഷണവുമെഴുതുന്നു. സംഗീതം- അങ്കിത് മേനോന്‍, എഡിറ്റര്‍- ജോണ്‍കുട്ടി.
