# ഝലക് റാണി…കലക്ക് റാണി…!!!ഹിറ്റ് ലിസ്റ്റിലേക്ക് വീണ്ടും ജയ ജയ ജയ ജയ ഹേ

- Link: https://ml.b4blaze.com/film-news/jaya-jaya-jaya-jaya-hey-song-jhalakraani
- Published: 2022-10-22T21:03:04+05:30
- Author: Anu

അടുത്തിടെയായി സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത് ബേസില്‍ ജോസഫ് നായകനാവുന്ന ജയ
ജയ ജയ ജയ ഹേയാണ്. റീല്‍സ് വീഡിയോകളിലെല്ലാം ജയ ജയ ജയ ജയ ഹേ തരംഗമാണ്. ചിത്രത്തിന്റെ
ടീസറിലെ പശ്ചാത്തല സംഗീതമാണ് റീല്‍സുകളിലൂടെതന്നെ വൈറലായിരുന്നത്.

ഇപ്പോഴിതാ ചിത്രത്തിലെ പുതിയ ഗാനം പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാര്‍. ഝലക് റാണി
എന്ന് ആരംഭിക്കുന്ന ഗാനമാണ് ട്രെന്‍ഡിങില്‍ ഇടംപിടിക്കുന്നത്. ശബരീഷ് വര്‍മ്മയാണ് ഝലക്
റാണിയ്ക്ക് വരികളെഴുതിയിരിക്കുന്നത്. സംഗീതം അങ്കിത് മേനോന്‍ ആണ്. സിയ ഉള്‍ ഹഖ് ആണ്
ഗാനം ആലപിച്ചിരിക്കുന്നത്.
  ബേസില്‍ ജോസഫും ദര്‍ശന രാജേന്ദ്രനും കേന്ദ്ര കഥാപാത്രങ്ങളായ
അവതരിപ്പിക്കുന്ന ചിത്രം സംവിധാനം നിര്‍വഹിച്ചത് വിപിന്‍ ദാസ് ആണ്. മുത്തുഗൌ, അന്താക്ഷരി
എന്നീ ചിത്രങ്ങളുടെ സംവിധായകനാണ് വിപിന്‍.

അജു വര്‍ഗീസ്, അസീസ് നെടുമങ്ങാട്, സുധീര്‍ പരവൂര്‍, മഞ്ജു പിള്ള, ശരത് സഭ, ഹരീഷ് പെങ്ങന്‍
എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ജാനെമന്‍ എന്ന ചിത്രം
നിര്‍മിച്ച ചിയേഴ്‌സ് എന്റര്‍ടെയ്ന്‍മെന്റ് ആണ് ഈ ജയ ജയ ജയ ഹോയുടെയും നിര്‍മ്മാണം. 
ലക്ഷ്മി മേനോന്‍, ഗണേഷ് മേനോന്‍ എന്നിവരാണ് ചിത്രം നിര്‍മിക്കുന്നത്.
  ഒരു കോമഡി എന്റര്‍ടെയ്‌നര്‍
ആണ് ചിത്രം. പ്രേക്ഷകരെ ചിരിപ്പിക്കുന്ന തരത്തിലാണ് ചിത്രത്തിന്റെ ടീസര്‍ പുറത്തുവന്നത്.
ഒരു വിവാഹവും തുടര്‍ന്ന് അവരുടെ ജീവിതത്തില്‍ ഉണ്ടാകുന്ന സംഭവങ്ങളുമാണ് ഈ ചിത്രം പറയുന്നത്.
