# ചിരിച്ചു ചിന്തിപ്പിച്ചു…! പ്രേക്ഷകരുടെ പ്രതികരണം പങ്കുവെച്ച് ബേസില്‍ ജോസഫ് – വീഡിയോ

- Link: https://ml.b4blaze.com/film-news/jaya-jaya-jaya-jayahe-movie-audience-response-video
- Published: 2022-10-29T13:53:38+05:30
- Author: Sreekumar

പാല്‍ത്തു ജാന്‍വര്‍ എന്ന ചിത്രത്തിന് ശേഷം ബേസില്‍ ജോസഫിന്റെ ‘ജയ ജയ ജയ ജയ ഹേ’ എന്ന
സിനിമയും കുടുംബ പ്രേക്ഷകര്‍ ഏറ്റെടുക്കുകയാണ്. ബേസില്‍ ജോസഫ്, ദര്‍ശന രാജേന്ദ്രന്‍
എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി എത്തിയ ഏറ്റവും പുതിയ ചിത്രത്തിന് മികച്ച പ്രേക്ഷക
പ്രതികരണമാണ് ലഭിക്കുന്നത്. ഇപ്പോഴിതാ സിനിമ ഞങ്ങളെ ഏറെ രസിപ്പിച്ചു എന്ന് ചിത്രം കണ്ടിറങ്ങിയ
പ്രേക്ഷകര്‍ പറയുന്ന വാക്കുകള്‍ ഏറ്റെടുത്തിരിക്കുകയാണ് നടന്‍ ബേസില്‍ ജോസഫ്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/10/jaya-2-1.jpg?resize
=1280%2C720&ssl=1)

സിനിമ കണ്ട് തീയറ്റര്‍ വിട്ടിറങ്ങുന്ന പ്രേക്ഷകര്‍ അറിയിക്കുന്ന ഗംഭീര കമന്റുകള്‍ കോര്‍ത്തിണക്കിയ
ഒരു വീഡിയോ ആണ് ഇപ്പോള്‍ ബേസില്‍ ജോസഫ് തന്റെ സോഷ്യല്‍ മീഡിയ പേജുകളില്‍ പങ്കുവെച്ചിരിക്കുന്നത്.
എല്ലാവരും മികച്ച അഭിപ്രായമാണ് സിനിമയെ കുറിച്ച് പറയുന്നത്. ഏറെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും
ചെയ്ത സിനിമ എന്ന് പ്രേക്ഷകര്‍ ഒന്നടങ്കം പറയുന്നു. വിപിന്‍ ദാസാണ് ‘ജയ ജയ ജയ ജയ ഹേ’
എന്ന സിനിമയുടെ സംവിധായകന്‍.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/10/basil-121.jpg?resize
=489%2C609&ssl=1)

വിവാഹ വേഷത്തില്‍ ബേസിലും ദര്‍ശനയും ഒന്നിച്ച് നില്‍ക്കുന്ന പോസ്റ്ററാണ് ഈ സിനിമ പ്രഖ്യാപിച്ച്
കൊണ്ട് ആദ്യം പുറത്തിറക്കിയത്. ഈ ഒരു പോസ്റ്റര്‍ തന്നെ പ്രേക്ഷകരില്‍ ചിരിയുണര്‍ത്തിയിരുന്നു…
പലതരം പ്രമോഷന്‍ പരിപാടികളിലൂടെ തന്നെ മൗത്ത് പബ്ലിസിറ്റിയും ഏറെ ലഭിച്ച സിനിമ ആയിരുന്നു
ജയ ജയ ജയ ജയഹേ. വിപിന്‍ ദാസും നാഷിദ് മുഹമ്മദ് ഫാമിയും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ
എഴുതിയത്. സമീപകാലത്ത് തീയറ്ററില്‍ ഇത്രയും ചിരിപ്പിച്ച മറ്റൊരു സിനിമ ഇറങ്ങിയിട്ടില്ലെന്നാണ്
ചിലരുടെ അഭിപ്രായം.

ചിയേഴ്‌സ് എന്റര്‍ടെയ്ന്‍മെന്റിന്റിന്റെ ബാനറില്‍ ലക്ഷ്മി മേനോന്‍, ഗണേഷ് മേനോന്‍ എന്നിവരാണ്
ചിത്രം നിര്‍മിച്ചത്. അജു വര്‍ഗീസ്, അസീസ് നെടുമങ്ങാട്, സുധീര്‍ പരവൂര്‍, മഞ്ജു പിള്ള,
ശരത് സഭ, ഹരീഷ് പെങ്ങന്‍ എന്നിവരാണ് ‘ജയ ജയ ജയ ജയ ഹേ’യിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ച്
എത്തിയത്.
