# ഈ സിനിമ കണ്ട് ചിരിച്ച് വയറുളുക്കും എന്ന് പറഞ്ഞവരൊന്ന് വരണം! രണ്ട് വര്‍ത്തമാനം പറയാനുണ്ട്!! – സജിത മഠത്തില്‍

- Link: https://ml.b4blaze.com/film-news/jaya-jaya-jaya-jayahe-movie-review-by-sajitha-madathil
- Published: 2022-11-11T14:23:54+05:30
- Author: Sreekumar

തീയറ്ററുകളില്‍ ആളുകളെ നിറച്ച് ജയ ജയ ജയ ജയ ഹേ എന്ന ചിത്രം ബ്ലോക്ക് ബസ്റ്റര്‍ ഹിറ്റിലേക്ക്
എത്തിയിരിക്കുകയാണ്. സിനിമയെ കുറിച്ച് പ്രശംസിച്ച് എല്ലാ ദിക്കില്‍ നിന്നും അഭിപ്രായങ്ങള്‍
വന്ന് നിറയുകയാണ്. ഇപ്പോഴിതാ സിനിമയെ കുറിച്ച് നടി സജിത മഠത്തില്‍ തന്റെ സോഷ്യല്‍ മീഡിയ
പേജില്‍ കുറിച്ച വാക്കുകളാണ് ശ്രദ്ധ നേടുന്നത്. സിനിമയുടെ സംവിധായകന്‍ ഒരു സംഭവം തന്നെ
എന്നാണ് സജിത മഠത്തില്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/11/jaya-1.jpg?resize
=1280%2C720&ssl=1)

വിപിന്‍ദാസ് നിങ്ങള്‍ ഒരു ഗംഭീര കക്ഷിയാണ്! ക്രൂവിലെ മൊത്തം ടീമും അടിപൊളിയാണ് എന്നും
ഈ സിനിമ കണ്ട് ചിരിച്ച് വയറുളുക്കും എന്നു പറഞ്ഞവര്‍ ഇവിടെ ലൈനായി വരണം. എനിക്കവരോട്
രണ്ടു വര്‍ത്തമാനം പറയാനുണ്ട് എന്നും സജിത മഠത്തില്‍ കുറിക്കുന്നു.. സജിതയുടെ വാക്കുകള്‍
ഇങ്ങനെയായിരുന്നു..
 നിഷ്‌കു മുഖമുള്ള രാജേഷ് കയറി വരുമ്പോള്‍ ജയയുടെ ഞെട്ടലും, മാറ്റമില്ലാതെ
ഉള്ള ഭക്ഷണ ക്രമങ്ങളും, തകര്‍ന്നു വീഴുന്ന പാത്രങ്ങളും, കാരണങ്ങളറിയാതെ എപ്പോള്‍ വേണമെങ്കിലും
വീഴാനിയുള്ള അടികള്‍ക്കുമിടയില്‍ കിടന്ന് മനോധൈര്യത്തിന്റെ ആയുധ കലയില്‍ പിടിച്ചു കയറുന്ന
ജയയും എനിക്ക് അപരിചിതരല്ല. പുരോഗമന ചിന്താഗതിക്കാരനായ മാഷെ കണ്ട് മറന്ന പോലെ ഉണ്ട്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/11/sajitha-madathil1.
jpg?resize=600%2C584&ssl=1)

കക്ഷി വിവാഹിതനാണോ? അയാളുടെ ജീവിതത്തിലേക്ക് ഒന്നു എത്തിവലിഞ്ഞ് നോക്കിയാല്‍ എങ്ങിനെയിരിക്കും?
ജയക്കൊപ്പം നില്‍ക്കുന്ന ആങ്ങളയും നാത്തൂനുമാണ് ഈ സിനിമയെ വ്യത്യസ്തമാക്കുന്ന ഒരു പ്രധാന
ഘടകം . കഥാപാത്രങ്ങളുടെ സ്റ്റീരിയോ ടൈപ്പ് സ്വഭാവത്തെ കൂടെ നിന്നും തെറിച്ചും പരിഹരിക്കാന്‍
സിനിമയിലുടനീളം തിരക്കഥാകൃത്ത് ശ്രമിക്കുന്നുമുണ്ട്. വിപിന്‍ദാസ് നിങ്ങള്‍ ഒരു ഗംഭീര
കക്ഷിയാണ്! ക്രൂവിലെ മൊത്തം ടീമും അടിപൊളിയാണ്. ദര്‍ശനക്കുട്ടി ലവ് യൂ! ഉമ്മ ബേസിലേ,
നിഷ്‌കു ഭര്‍ത്താവ് നിങ്ങളില്‍ സുഭദ്രം.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/11/jaya-jaya-jaya-jayahe01.
jpg?resize=1280%2C720&ssl=1)

കുടശ്ശനാട് ഓമന ചേച്ചി ഇടിയപ്പം പിഴിഞ്ഞ് വേദനിക്കുന്ന ആ കൈ നേരിട്ട് കാണുമ്പോള്‍ ഞാന്‍
ഉഴിഞ്ഞു തരുന്നതായിരിക്കും. ഉഷ ചേച്ചി സന്തോഷമായി നിങ്ങളെ സിനിമയില്‍ കണ്ടപ്പോള്‍! 
ഈ സിനിമ കണ്ട് ചിരിച്ച് വയറുളക്കും എന്നു പറഞ്ഞവര്‍ ഇവിടെ ലൈനായി വരണം. എനിക്കവരോട്
രണ്ടു വര്‍ത്തമാനം പറയാനുണ്ട്.. എന്നാണ് താരം കുറിച്ചത്. അതേസമയം, ജയജയജയജയഹേ ഇതിനോടകം
തന്നെ 25കോടി ക്ലബ്ബില്‍ കയറിയിട്ടുണ്ട്. കേരളത്തില്‍ നിന്നും ജിസിസിയില്‍ നിന്നുമാണ്
ചിത്രം 25 കോടി കളക്ഷന്‍ നേടിയത്.

>  
> View this post on Instagram
>  
> [A post shared by sajitha madathil (@sajithamadathil)](https://www.instagram.com/p/Ckw_5DDvzZw/?utm_source=ig_embed&utm_campaign=loading)
