# ആ വലിയ അപകടത്തിൽ നിന്ന് ഈശ്വരനാണ് തന്നെ രക്ഷിച്ചത്, ജയചന്ദ്രൻ

- Link: https://ml.b4blaze.com/film-news/jayachandran-about-accident
- Published: 2024-07-19T08:23:42+05:30
- Author: Devika Rahul

വലിയൊരു അപകടത്തിൽ നിന്നും ഒരു മില്ലിമീറ്റർ വ്യത്യാസത്തിൽ രക്ഷപ്പെടുത്തി ഈശ്വരൻ തിരികെ
സമ്മാനിച്ചതാണ് തന്റെ ജീവിതമെന്ന് പറയുകയാണ് സം​ഗീത സംവിധായകൻ എം ജയചന്ദ്രൻ . കുട്ടിക്കാലത്തുണ്ടായ
ഒരു അപകടത്തെ കുറിച്ച് വെളിപ്പെടുത്തിയാണ് ജീവൻ പോലും നഷ്ടപ്പെട്ട് പോകുമായിരുന്ന സംഭവത്തെ
കുറിച്ച് എം.ജയചന്ദ്രൻ ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തിയത്.
കുട്ടിക്കാലത്ത് മറിഞ്ഞ് വീണ് കഴുത്തിൽ മുറിവ് പറ്റിയിരുന്നു. അന്നുണ്ടായ പരിക്കിന്റെ
പാടുകൾ ഇപ്പോഴും കഴുത്തിലുണ്ട്. മുള്ളുകമ്പി കൊണ്ടാണ് കഴുത്ത് മുറിഞ്ഞത് എന്നും എം.
ജയചന്ദ്രൻ പറയുന്നു . അന്ന് കണ്ണാടിയിൽ മുറിവ് നോക്കിയപ്പോൾ ഒരു ദ്വാരമുള്ളതായാണ് തോന്നിയത്.
അത് കണ്ട് താൻ വല്ലാതെ പേടിച്ചു. ആ മുറിവ് തന്നെ മാനസീകമായി വല്ലാതെ തളർത്തിയിരുന്നു.
ആശുപത്രിയിൽ കൊണ്ടുപോയപ്പോൾ അവിടെ തന്നെ ചികിത്സിച്ച ഡോക്ടറിനോട് ആദ്യം ചോദിച്ചത് 
ഇനി പാടാൻ പറ്റുമോയെന്നാണ് എന്നും ജയചദ്രൻ ഓർക്കുന്നു. വോക്കൽ കോഡിന്റെ ഒരു മില്ലിമീറ്റർ
അരികെ വരെ മുറിവിന്റെ ആഴം ഉണ്ടായിരുന്നു. കുറച്ച് കൂടി പ്രഷറിലാണ് മുള്ളുകമ്പി താൻ 
വലിച്ചെടുത്തിരുന്നതെങ്കിൽ അപ്പോൾ തന്നെ വോക്കൽ കോഡ് അറ്റ് പോയേനെ. അത്രയ്ക്കും ഡെയ്ഞ്ചറസ്
സിറ്റുവേഷനായിരുന്നുവെന്നും മാത്രമല്ല ജീവന് ഭീഷണിയാകുന്ന തരത്തിൽ രക്തവും പോകുന്നുണ്ടായിരുന്നുവെന്നും
ജയചദ്രൻ പറഞ്ഞു . താൻ ജീവിനോടെ ഉണ്ടോയെന്ന് അറിയാൻഡ അന്ന് ഡോക്ടർ നേരത്തെ വന്നു. അന്ന്
നാലാം ക്ലാസിൽ പഠിക്കുകയായിരുന്നുതാനെന്നും ഫുട്ബോൾ കളിക്കുമ്പോൾ വീണതാണ് എന്നും ജയചദ്രൻ
പറയുന്നുണ്ട്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/07/jayachandran-images.
jpg?resize=784%2C410&ssl=1)

 

പുരസ്കാരങ്ങൾ കിട്ടാതെയാകുമ്പോഴും ഫ്രസ്ട്രേഷൻ വരുമ്പോഴും സന്തോഷം വരുമ്പോഴുമെല്ലാം
ഈ സംഭവം താൻ ഓർക്കാറുണ്ട് . ഒരു മില്ലിമീറ്റർ വ്യത്യാസത്തിൽ നിന്നും രക്ഷപ്പെടുത്തി
ഈശ്വരൻ സമ്മാനിച്ച ജീവിതമാണല്ലോ ഇന്നത്തേത് അത് കൊണ്ടാടണം. ആ അനു​ഗ്രഹം മനസിലാ​ക്കുന്നുവെന്നും
എം.ജയചന്ദ്രൻ പറഞ്ഞു. അന്തരിച്ച ​ഗാനരചയിതാവ് ​ഗിരീഷ് പുത്തഞ്ചേരിയുമായുള്ള ആത്മബന്ധത്തെ
കുറിച്ചും എം.ജയചന്ദ്രൻ വാചാലനായി. അച്ഛനുമായുള്ള​ ​ഗിരീഷ പുത്തഞ്ചേരിയുടെ ബന്ധം അ​
ഗാധമാണ് എന്നും ഗിരീഷ് പുത്തഞ്ചേരി അച്ഛന്റെ ഫോട്ടോ നോക്കി പ്രാർത്ഥിക്കുന്നത് കണ്ടിട്ടുണ്ട്
എന്നും എം ജയചന്ദ്രൻ പറഞ്ഞ . ഒരു ദിവസം താൻ ആ ഫോട്ടോ എടുത്ത് നോക്കി പക്ഷെ മുഖമൊന്നും
വ്യക്തമായിരുന്നില്ല. താൻ ചോദിച്ചപ്പോൾ തനിക്ക് മാത്രം അത് കാണാൻ സാധിക്കുമെന്നാണ് ​
ഗിരീഷേട്ടൻ പറഞ്ഞതെന്ന് എം.ജയചന്ദ്രൻ പറഞ്ഞു. അതേസമയംമനോഹര ഗാനങ്ങൾകൊണ്ട് മലയാളികളുടെ
മനം നിറച്ച അതുല്യപ്രതിഭയാണ് എം.ജയചന്ദ്രൻ. മലയാളികൾക്കിടയിൽ സംഗീത വസന്തം പൊഴിച്ച 
ദേവരാജൻ മാസ്റ്ററുടെ പിൻഗാമിയായി വന്ന് ഒരുപാട് മലയാളിത്തനിമയുള്ള ഗാനങ്ങളാണ് എം.ജയചന്ദ്രൻ
നമുക്ക് സമ്മാനിച്ചിരിക്കുന്നത്. ഇന്നും മലയാള ചലച്ചിത്ര സംഗീതലോകത്ത് ഇളകാത്ത ഒരു 
ഇരിപ്പിടം എം.ജയചന്ദ്രനുണ്ട്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/07/jayachandran.jpg?
resize=560%2C315&ssl=1)

 

പുത്തൻ തലമുറയിൽപ്പെട്ട സംഗീതസംവിധായകരിലെ മെലഡിയുടെ രാജാവാണ് അദ്ദേഹമെന്ന് വേണമെങ്കിൽ
വിശേഷിപ്പിക്കാം. അത്രയേറെ മനോഹര ഗാനങ്ങൾക്കാണ് അദ്ദേഹം സംഗീതം പകർന്നത്. മധുസൂദനൻ 
നായരുടെയും സുകുമാരിയമ്മയുടെയും മകനായി 1971ൽ സംഗീതാഭിരുചിയുള്ള ഒരു കുടുംബത്തിലാണ്
അദ്ദേഹം ജനിക്കുന്നത്. ഓർമവെച്ച് തുടങ്ങിയപ്പോൾ മുതൽ പാട്ടുകാരനാവണമെന്ന് ആ​ഗ്രഹിച്ചിട്ടുണ്ട്.
ചെറുപ്പം മുതൽ ഒരുപാട് പാട്ടുകൾ കേൾക്കാൻ അവസരമുണ്ടായിട്ടുണ്ട്. അച്ഛനാണ് പാട്ട് പഠിക്കാൻ
അഭിരുചി മനസിലാക്കി കൊണ്ട് ചേർത്തത് എന്നും എം.ജയചന്ദ്രൻ പറയുന്നു. 2003ൽ ഗൗരീശങ്കരം
എന്ന ചിത്രത്തിലെ കണ്ണിൽ കണ്ണിൽ മിന്നും എന്ന ഗാനത്തിൽ തുടങ്ങി ഏഴ് തവണ മികച്ച സംഗീത
സംവിധായകനുള്ള സംസ്ഥാന സർക്കാരിന്റെ പുരസ്‌കാരം അടക്കം ഒട്ടേറെ അം​ഗീകാരങ്ങൾ ലഭിച്ചിട്ടുള്ള
കലാകാരൻ കൂടിയാണ് എം.ജയചന്ദ്രൻ. സം​ഗീതവുമായി ബന്ധപ്പെട്ടുള്ള മിനിസ്ക്രീൻ റിയാലിറ്റി
ഷോകളിൽ വിധികർത്താവായും അടുത്ത കാലത്തായി എം.ജയചന്ദ്രൻ നിറഞ്ഞ് നിൽക്കുന്നുണ്ട്.
