# പിണറായി വിജയനുമായി വര്‍ഷങ്ങളായുള്ള ആത്മബന്ധം..!! രഹസ്യം പരസ്യമായി!!

- Link: https://ml.b4blaze.com/film-news/jayakrishnan-about-friendship-with-pinarayi
- Published: 2022-01-12T15:14:48+05:30
- Author: Rahul

മിനി സ്‌ക്രീനിലും ബിഗ് സ്‌ക്രീനിലും ഒരുപാട് കാലമായി തന്റെ സാന്നിധ്യം അറിയിച്ച്‌കൊണ്ടിരിക്കുന്ന
നടനാണ് ജയകൃഷ്ണന്‍. ഇപ്പോഴിതാ മുഖ്യമന്ത്രി പിണറായി വിജയനുമായി തനിക്കുള്ള ബന്ധത്തെക്കുറിച്ച്
തുറന്ന് പറഞ്ഞിരിക്കുകയാണ് സിനിമ-സീരിയല്‍ താരം ജയകൃഷ്ണന്‍. താന്‍ രഹസ്യമായി സൂക്ഷിച്ച
ഇക്കാര്യം പരസ്യമായി എന്നാണ് അദ്ദേഹം പറയുന്നത്. ഇതൊരു വെറും ബന്ധമല്ല കേട്ടോ. മുഖ്യമന്ത്രി
പിണറായി സാറുമായി 15 വര്‍ഷത്തിലേറെയായുള്ള ആത്മബന്ധം ഉണ്ടെന്നാണ് താരം ഒരു പ്രമുഖ ചാനലിന്
കൊടുത്തിരിക്കുന്ന അഭിമുഖത്തില്‍ പറഞ്ഞിരിക്കുന്നത്. ആ ബന്ധത്തെക്കുറിച്ച് ജയകൃഷ്ണന്റെ
വാക്കുകളിലേക്ക്…

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/01/1-1621654363-300x169.
jpg?resize=696%2C392&ssl=1)

മുഖ്യമന്ത്രി പിണറായി സാറുമായി 15 വര്‍ഷത്തിലേറെയായി ബന്ധമുണ്ട്. ഞാനത് വളരെ സ്വകാര്യമായി
സൂക്ഷിച്ചിരുന്നതാണ്. ‘താത്വിക അവലോകന’ത്തിന്റെ സംവിധായകന്‍ അഖില്‍ മാരാറിന് ഈ ബന്ധത്തേ
കുറിച്ച് അറിയാമായിരുന്നു. സത്യപ്രതിജ്ഞയുടെ സമയത്ത് മുഖ്യമന്ത്രിയുടെ ക്ഷണമുണ്ടായിരുന്നു.
താത്വിക അവലോകന’ത്തിന്റെ ഡബ്ബിങ് സമയമായിരുന്നു അത്. സത്യപ്രതിജ്ഞയ്ക്ക് പോയി വന്ന 
ശേഷം അതിന്റെ ഒരു ഫോട്ടോ ഞാന്‍ ഫെയ്‌സ്ബുക്കിലിട്ടിരുന്നു. അഖില്‍ മാരാര്‍ അത് ഷെയര്‍
ചെയ്തു. അങ്ങനെയാണ് ആ വിവരം പുറത്തായത്. എന്റെ ഒരു സ്വകാര്യ സന്തോഷവും അഭിമാനവുമൊക്കെയാണത്
എന്നാണ് ജയകൃഷ്ണന്‍ പറയുന്നത്. മുഖ്യമന്ത്രി ജയകൃഷ്ണനെ ഫോണില്‍ വിളിച്ചതിനെ കുറിച്ചും
സത്യപ്രതിജ്ഞയ്ക്ക് പോയതിനെ കുറിച്ചുമൊക്കെ അഖില്‍ മാരാര്‍ ഫെയ്സ്ബുക്ക് കുറിപ്പിലൂടെ
പറഞ്ഞിരുന്നു. ആ രഹസ്യം പരസ്യമായതിലുള്ള സന്തോഷം കൂടി താരം പങ്കുവെയ്ക്കുന്നുണ്ട്. 
മോഹന്‍ലാലും മുന്‍പ് ഇവര്‍ തമ്മിലുള്ള ബന്ധത്തെക്കുറിച്ച് പറഞ്ഞിരുന്നു.
