#   ‘സൈറണി’ൽ  കീർത്തി സുരേഷിനെ തെരഞ്ഞെടുക്കാൻ ഒരേ ഒരു കാരണം! ജയം രവി പറയുന്നു 

- Link: https://ml.b4blaze.com/film-news/jayam-ravi-about-keerthi-suresh
- Published: 2024-02-08T14:29:38+05:30
- Author: Suji

തമിഴിലെ സൂപ്പർ താരങ്ങളിൽ ഒരു നടനാണ് ജയം രവി, ഇപ്പോൾ താരം തന്റെ പുതിയ ചിത്രമായ സൈറണിന്റെ
പ്രൊമോഷൻ ഭാഗമായി നടത്തിയ അഭിമുഖത്തിൽ ഈ ചിത്രത്തിലെ നായിക ആയ കീർത്തി സുരേഷിനെ കുറിച്ച്
പറഞ്ഞ വാചകങ്ങളാണ് ശ്രെദ്ധേയം ആകുന്നത്. ഈ ചിത്രത്തിൽ നായിക ആയി കീർത്തി സുരേഷിനെ തെരഞ്ഞെടുക്കാൻ
ഒരു കാരണം ഉണ്ട് ജയം രവി പറയുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/02/sairan1.jpg?resize
=1007%2C601&ssl=1)

ഈ ചിത്രത്തിന് ശക്തമായ ഒരു സ്ത്രീ കഥപാത്രത്തെയാണ് വേണ്ടത്, ഇങ്ങനെ ഒരാളെ കുറിച്ച് 
ഞാനും സംവിധായകനും ഒരുപാട് ആലോചിച്ചു, ഇതിനു വേണ്ടി മറ്റു ഭാഷകളിൽ നിന്നും പോലും നടിയെ
നോക്കിയിരുന്നു അവസാനമാണ് കീർത്തിയിൽ എത്തിയത്, എന്നാൽ ഇതിനു വേണ്ടി ഞങ്ങൾ കീർത്തിയെ
തെരെഞ്ഞെടുത്തത് എന്ന് ചോദിച്ചാൽ ഒറ്റ ഉത്തരം, ചിത്രത്തിന്റെ ക്ലൈമാക്സിൽ കാണുമ്പോൾ
മനസിലാകും

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/02/jayam1.jpg?resize
=730%2C610&ssl=1)

സൈറൺ എന്ന ചിത്രത്തെ താങ്ങി നിർത്തുന്നത് ഇതിലെ ക്ലൈമാക്സ് രംഗം തന്നെയാണ്, പിന്നെ 
കീർത്തിയുടെ അഭിനയത്തെ പറ്റിപറയേണ്ട കാര്യമില്ലല്ലോ, മഹാനടി എന്ന ഒറ്റ ചിത്രം മതി കീർത്തിയെ
എല്ലാവരും ഓർത്തിരിക്കാൻ ,  അതിലെ അവരുടെ അഭിനയം പറഞ്ഞു വർണ്ണിക്കാൻ കഴിയില്ല ജയം രവി
പറയുന്നു, ജയം എന്ന ചിത്രത്തിലൂടെ സിനിമയിലേക്ക് എത്തിയ നടനാണ് രവി, അതിനു ശേഷം നിരവധി
വെത്യസ്ത വേഷങ്ങൾ ചെയ്യ്തു നടൻ,ഇപ്പോൾ താരത്തിന്റെ സൈറൺ എന്ന ചിത്രമാണ് റിലീസ് ആകാൻ
ഒരുങ്ങുന്നത്

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/02/siran.jpg?resize
=753%2C564&ssl=1)
