# മകൻ ഒരു പെൺകുട്ടിയെ ഇഷ്ടമാണെന്ന്  പറഞ്ഞപ്പോൾ താൻ  ആദ്യം തന്നെ പറഞ്ഞ വാക്ക്! ജയറാം മക്കളുടെ വിവാഹത്തെ കുറിച്ച് തുറന്നു പറയുന്നു

- Link: https://ml.b4blaze.com/film-news/jayaram-about-childrens-marriage
- Published: 2024-01-16T14:37:16+05:30
- Author: Sreekumar

ജയറാം വേറിട്ട വേഷത്തില്‍ എത്തിയ ചിത്രമായിരുന്നു’എബ്രഹാം  ഓസ്‍ലര്‍’.  ആഗോളതലത്തില്‍
എബ്രഹാം  ഓസ്‍ലര്‍ 25 കോടി രൂപ നേടി എന്നാണ് ബോക്സ് ഓഫീസ് റിപ്പോര്‍ട്ട്.  എന്തായാലും
എബ്രഹാം ഒസ്ലറിലൂടെ മലയാളത്തിലേക്ക് ഒരു  തിരിച്ച് വരവ് നടത്തിയിരിക്കുകയാണ് ജയറാം.
കരിയറിനപ്പുറം  ജയറാമിന്റെ  കുടുംബ ജീവിതത്തിലും ഇന്ന് വിശേഷങ്ങൾ ഏറെയാണ്. അടുത്തിടെയാണ്
ജയറാമിന്റെ മക്കളായ കാളിദാസിന്റെയും മകൾ മാളവികയുടെയും  വിവാഹം നിശ്ചയം കഴിഞ്ഞത്. മോഡലായ
തരിണി കലിംഗാരായരെയാണ് മകൻ കാളിദാസ് വിവാഹം ചെയ്യുന്നത്. ഇരുവരും തമ്മിൽ  കുറച്ച് നാളായി
പ്രണയത്തിലാണ്. മകൾ മാളവിക വിവാഹം ചെയ്യുന്നത്യു യുകെയിൽ ചാർട്ടേഡ് അക്കൗണ്ടന്റായ നവനീത
ഗിരീഷിനെയാണ്  .  മക്കൾ രണ്ട് പേരും വിവാ​ഹ ജീവിതത്തിലേക്ക് കടക്കുന്നതിനെക്കുറിച്ച്
സംസാരിക്കുകയാണിപ്പോൾ ജയറാം.  രണ്ട് മക്കളുടെയും വിവാഹം നടക്കുന്നതിൽ തനിക്ക് വലിയ 
സന്തോഷമുണ്ട് . മകളുടെത്  ജാതകം നോക്കി വന്ന വിവാഹ ആലോചനയാണ് , കണ്ണന്റെ അതായത് കാളിദാസിന്റെ
പങ്കാളിയെ കാളിദാസ്  തന്നെ തെരഞ്ഞെടുത്തത് ആണ്  ഇതൊക്കെയാണ് ഈ വർഷത്തെ സന്തോഷമെന്ന്
ജയറാം വ്യക്തമാക്കി.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/01/jayram1-4.jpg?resize
=693%2C398&ssl=1)

മകൻ ഒരു കുട്ടിയെ ഇഷ്ടമാണെന്ന് പറഞ്ഞപ്പോൾ കണ്ണാ അവളെ വീട്ടിലേക്ക് വിളിച്ച് കൊണ്ട്
വന്നോയെന്നാണ് താൻ   ആ ദ്യം    പറഞ്ഞത്,   ഇട്ട് കൊണ്ടുവരുന്ന ഡ്രസ് അല്ലാതെ ബാക്കി
നീയാണ് അവൾക്ക് വാങ്ങിച്ച് കൊടുക്കേണ്ടത് എന്ന് തൻ പറഞ്ഞതായും ജയറാം അഭിമുഖത്തിൽ പറഞ്ഞു.
അവർ വലിയ കുടുംബമാണ്  എങ്കിൽപ്പോലും താനങ്ങനെ പറഞ്ഞുവെന്നും ജയറാം കൂട്ടിച്ചേർത്തു.
മകളുടെ കാര്യത്തിൽ കല്യാണം കഴിക്കുന്ന കുടുംബം പറഞ്ഞത് കല്യാണം തൊട്ട് അവർ നടത്തിക്കോളാം
എന്നാണ് , ഞങ്ങൾക്കീ കുഞ്ഞിനെ മാത്രം തന്നാൽ മതിയെന്നാണ്. അതാണ് തന്നെ ഏറ്റവും കൂടുതൽ
സന്തോഷിപ്പിച്ചത് എന്നും ജയറാം പറയുന്നു. സ്ത്രീധനം നൂറ് ശതമാനം തെറ്റാണ്. സ്ത്രീ തന്നെയാണ്
ധനം എന്ന് വിശ്വസി ക്കുന്ന ആളാണ് താൻ , സ്ത്രീധനം  സമൂഹത്തിൽ നിന്നും ഒഴിഞ്ഞ് പോകേണ്ട
സമയം എന്നോ കഴിഞ്ഞെന്നും ജയറാം വ്യക്തമാക്കി. ഒരു  അച്ഛനെന്ന നിലയിൽ തൻ  സൂപ്പർഹിറ്റാണെന്ന്
പറയില്ല. അച്ഛനും അമ്മയും ചേർത്ത് അശ്വതി  സൂപ്പർഹിറ്റാണെന്ന് താൻ  പറയും. കാരണം വിവാഹം
കഴിഞ്ഞ ശേഷം താൻ  വീട്ടിലുണ്ടാകുന്ന സമയം ചുരുക്കമാണ്. എപ്പോഴും യാത്രയും ഷൂട്ടും  
മറ്റുമായിരിക്കും. അച്ഛന്റെ സ്ഥാനത്തും അമ്മയുടെ സ്ഥാനത്തും നിന്ന് നോക്കിയത് അശ്വതിയാണ്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/01/kalidas2.jpg?resize
=698%2C610&ssl=1)

എല്ലാം ഷെയർ ചെയ്യും. പക്ഷെ നൂറ് ശതമാനം അശ്വതി ആ ഉത്തരവാദിത്തം ഏറ്റെടുക്കുന്നത് കൊണ്ടാണ്
തനിക്കത് ചെയ്യേണ്ടി വരാത്തതെന്നും ജയറാം പറയുന്നു . മുൻപും  മകളുടെ വിവാഹത്തെക്കുറിച്ച്
ജയറാം സംസാരിച്ചിട്ടുണ്ട്. മകളുടെ വിവാഹം തന്റെയും ഭാര്യയുടെയും ഏറ്റവും വലിയ സ്വപ്നങ്ങളിലൊന്നായിരുന്നെന്ന്
നടൻ  അന്ന് പറഞ്ഞു. യുഎന്നിലെ മുൻ ഉദ്യോ​ഗസ്ഥനായ ​ഗിരീഷ് മേനോന്റെയും വത്സയുടെയും മകനാണ്​
നവനീത്. തന്റെ പ്രണയത്തെക്കുറിച്ച് കാളിദാസ് ഒന്നിലേറെ അഭിമുഖങ്ങളിൽ സംസാരിച്ചിട്ടുണ്ട്.
തരിണിക്കൊപ്പമുള്ള ചിത്രങ്ങളും കാളിദാസ് പങ്കുവെക്കാറുണ്ട്.
