# ഷീലാമ്മ ആരാണെന്ന് പോലും അറിയാതെയാണ് അവൻ അങ്ങനൊക്കെ കാണിക്കുന്നത്

- Link: https://ml.b4blaze.com/film-news/jayaram-about-sheela
- Published: 2021-08-14T09:01:13+05:30
- Author: Sreekumar

**ഒ**രു കാലത്ത് മലയാളത്തിലെ സൂപ്പര്‍ഹിറ്റ് നായികമാരില്‍ തിളങ്ങി നിന്നിരുന്ന നായികയാണ്
ഷീല. ഇന്നും പ്രേക്ഷകരുടെ പ്രിയ സിനിമകളാണ് പ്രേംനസീറിന്റെ നായികയായി അഭിനയിച്ച സൂപ്പര്‍
ഹിറ്റുകളെല്ലാം. എന്നാല്‍ ഇരുവരുമായിരുന്നു ഏറെ ചിത്രങ്ങളിലും മികച്ച ജോഡികളായി എത്തിയിരുന്നത്..
1980-ല്‍ സ്‌ഫോടനം എന്ന ചിത്രത്തോടെ താല്‍കാലികമായി അഭിയയന രംഗത്തുനിന്ന് നടി ഷീല വിടവാങ്ങിയത്.
എന്നാല്‍ വീണ്ടും ഒരു മടങ്ങിവരവ് നടത്തിയത് 2003-ല്‍ സത്യന്‍ അന്തിക്കാട് സംവിധാനം 
ചെയ്ത മനസ്സിനക്കരെ എന്ന ചിത്രത്തിലൂടെയായിരുന്നു. പ്രേം നസീർ എന്ന നടനൊപ്പം ഏറ്റവും
കൂടുതൽ തവണ ഒന്നിച്ച് അഭിനയിച്ച നായിക എന്ന പേരും ഷീല ആണ് സ്വന്തമാക്കിയിരിക്കുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2021/01/Sheela.jpg?resize
=623%2C350&ssl=1)

 

ഷീല നല്ല സൗഹൃദം ആണ് നടൻ ജയറാമുമായി കാത്ത് സൂക്ഷിക്കുന്നത്. പലപ്പോഴും ജയറാമിന്റെ 
വാക്കുകളിൽ ഷീല എന്ന മുതിർന്ന നടിക്ക് നൽകേണ്ട മുഴുവൻ ബഹുമാനവും നൽകിയാണ് ജയറാം സംസാരിക്കുന്നത്.
വളരെ അനായാസമായി ആണ് ജയറാം ഷീലയെയും പ്രേം നസീറിനെയും ഒക്കെ പൊതു വേദികളിൽ അവതരിപ്പിക്കാറുള്ളത്.
ഇപ്പോൾ ഉള്ള പുതു തലമുറ ഷീലയെ ഒക്കെ മിമിക്രിയിൽ കൂടി അവതരിപ്പിക്കുന്നതിനോട് ഒരു അഭിമുഖത്തിൽ
പ്രതികരണം അറിയിച്ചിരിക്കുകയാണ് ജയറാം. ജയറാമിന്റെ വാക്കുകൾഇങ്ങനെ,

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2021/04/baburaj-about-sheela.
jpg?resize=960%2C540&ssl=1)

പുതിയ തലമുറയിൽ ഉള്ളവരിൽ ചിലർ മിമിക്രിയിൽ ഷീലാമ്മയെ ഒക്കെ അനുകരിക്കുമ്പോൾ ശരിക്കും
വിഷമം തോന്നറുണ്ട് എന്നാണു ജയറാം പറയുന്നത്. അവർ പഴയകാല ചിത്രങ്ങളോ ഒന്നും കാണാതെ ആണ്
ഇവരെ പോലെയുള്ള വലിയ നടികളെ ഒക്കെ അനുകരിക്കാൻ ശ്രമിക്കുന്നത്. അവർ അവർക്ക് മുന്നേ 
ഉള്ള മിമിക്രി ആർട്ടിസ്റ്റുകൾ അവരെ അനുകരിക്കുന്നത് എങ്ങനെ ആണെന്ന് നോക്കിയാണ് ഇവരെ
ഒക്കെ അനുകരിക്കുന്നത്. സത്യത്തിൽ ഇന്നത്തെ മിമിക്രി ആർട്ടിസ്റ്റുകൾക്ക് ഒരു പക്ഷെ 
ഷീലാമ്മ ആരെന്നു പോലും അറിയില്ലായിരിക്കും. പലപ്പോഴും ചിലർ ചെയ്യുന്നത് കാണുമ്പോൾ എനിക്ക്
തോന്നാറുണ്ട് ഇത്രയും ഓവർ ആയിട്ട് ചെയ്യണോ എന്ന്. സത്യത്തിൽ അവർക്ക്  ഇവരെ കുറിച്ച്
അറിയില്ല എന്നതാണ് സത്യം. ആരൊക്കയോ കാണിക്കുന്നത് പോലെ അവരും അനുകരിക്കുന്നു. അത്രേ
ഉള്ളു.
