# ജയറാമിന്റെ ക്രൈം ത്രില്ലര്‍ ‘അബ്രഹാം ഓസ്ലര്‍’ ന്യൂ ഇയറിന്!!!

- Link: https://ml.b4blaze.com/film-news/jayaram-abraham-ozler-release-date
- Published: 2023-12-04T22:03:31+05:30
- Author: Anu

സൂപ്പര്‍ഹിറ്റ് ചിത്രം അഞ്ചാംപാതിരയ്ക്ക് ശേഷം മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്യുന്ന
ചിത്രമാണ് ‘അബ്രഹാം ഓസ്ലര്‍’. ഇടവേളയ്ക്ക് ശേഷം ജയറാം മലയാളത്തില്‍ മടങ്ങിയെത്തുന്ന
ചിത്രവുമാണ് ഓസ്ലര്‍. ക്രൈം ത്രില്ലര്‍ ചിത്രത്തിനായി ഏറെ പ്രതീക്ഷയോടെയാണ് ആരാധകലോകം
കാത്തിരിക്കുന്നത്.

കാത്തിരിപ്പിനൊടുവില്‍ ചിത്രം എപ്പോള്‍ തിയേറ്ററുകളിലേക്ക് എത്തുമെന്ന ചോദ്യത്തിന് 
ഇപ്പോള്‍ ഉത്തരമായിരിക്കുകയാണ്. ചിത്രം ക്രിസ്മസ് റിലീസ് ആയി സിനിമ എത്തുമെന്നായിരുന്നു
ആദ്യ റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ചിത്രം ക്രിസ്മസിന് ഉണ്ടാവില്ല, മറിച്ച് ജനുവരിയിലാണ്
എത്തുകയെന്നാണ് നിര്‍മാതാക്കള്‍ അറിയിച്ചിരിക്കുന്നത്. ‘അബ്രഹാം ഓസ്ലര്‍’ 2024 ജനുവരി
11 ന് തിയേറ്ററുകളില്‍ എത്തുമെന്നാണ് പുതിയ അറിയിപ്പ്.
  കുടുംബപ്രേക്ഷകര്‍ക്ക് നിരവധി
ഹിറ്റ് ചിത്രങ്ങള്‍ സമ്മാനിച്ച ജയറാമിന്റെ മികച്ച കഥാപാത്രമായിരിക്കും ‘അബ്രഹാം ഓസ്ലര്‍
എന്നാണ് ആരാധകരുടെ പ്രതീക്ഷ. ചിത്രത്തിന്റേതായി പുറത്തുവന്ന പോസ്റ്ററുകളെല്ലാം ശ്രദ്ധേയമായിരുന്നു.
ജയറാമിന്റെ വേറിട്ട ഗെറ്റപ്പും കൈയ്യടി നേടിയിരുന്നു. ജയറാം പൊലീസ് വേഷത്തിലാണ് ചിത്രത്തില്‍
അഭിനയിക്കുന്നതെന്നാണ് സൂചന.

﻿
