# ജയറാമിന് ഇത് അഭിമാന നിമിഷം..! ജീവിതത്തിലെ രണ്ടു പെണ്ണുങ്ങള്‍ തിളങ്ങുകയാണ്..!

- Link: https://ml.b4blaze.com/film-news/jayaram-instagram-post
- Published: 2022-05-10T12:31:54+05:30
- Author: Rahul

വിവാഹ ശേഷം സിനിമാ രംഗത്ത് നിന്ന് വിട്ടു നില്‍ക്കുകയാണെങ്കില്‍ കൂടി നടി പാര്‍വ്വതി
ജയറാമിനെ കുറിച്ചുള്ള വാര്‍ത്തകളും വിശേഷങ്ങളും ആരാധകര്‍ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിക്കാറ്.
ഇപ്പോഴിതാ സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയിരിക്കുകയാണ് പാര്‍വ്വതി. കേരള ഗെയിംസിനോട്
അനുബന്ധിച്ച് വിവേഴ്‌സ് വില്ലേജിന്റെ നേതൃത്വത്തില്‍ നടത്തിയ കൈത്തറി വസ്ത്രങ്ങളുടെ
ഫാഷന്‍ ഷോയിലാണ് പാര്‍വ്വതിയും മകള്‍ മാളവിക ജയറാമും തിളങ്ങിയത്. കൈത്തറിയില്‍ നെയ്‌തെടുത്ത
കസവ് സാരി ധരിച്ചായിരുന്നു പാര്‍വ്വതി റാംപില്‍ തിളങ്ങിയത്.

![jayaram about parvathy bad behaviour](https://i0.wp.com/ml.b4blaze.com/wp-content/
uploads/2022/04/jayaram-about-parvathy-bad-behaviour-300x168.jpg?resize=1150%2C644&
ssl=1)

നിറഞ്ഞ സദസ്സില്‍ വലിയ കൈയ്യടിയോടെയാണ് പാര്‍വ്വതിയെ കാണികള്‍ വരവേറ്റത്. ഇപ്പോഴിതാ
ജയറാമും ഈ അഭിമാന നിമിഷത്തെ കുറിച്ച് തന്റെ ആരാധകരുമായി വിശേഷം പങ്കുവെച്ച് എത്തിയിരിക്കുകയാണ്.
വിവേഴ്‌സ് വില്ലേജ് സംഘടിപ്പിച്ച ഈ പരിപാടിയില്‍ ട്രാന്‍സ് ആക്റ്റിവിസ്റ്റുകള്‍, വീട്ടമ്മമാര്‍,
കുട്ടികള്‍, പ്രായമായവര്‍ തുടങ്ങി.. മറ്റ് മോഡലുകളും പങ്കെടുത്തിരുന്നു. 250ല്‍ അധികം
പേര്‍ പങ്കെടുത്ത പരിപാടിയ്ക്ക് പാര്‍വ്വതി ജയറാമും മാളവിക ജയറാമും മാറ്റ് കൂട്ടി.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/05/malavika-and-parvathy-
300x167.jpg?resize=1150%2C640&ssl=1)

പാര്‍വ്വതിയുടെ റാംപില്‍ നിന്നുള്ള ചിത്രം ജയറാം തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെ
ആരാധകരുമായി പങ്കുവവെച്ചിട്ടുണ്ട്. എന്റെ ജീവിതത്തിലെ രണ്ട് സ്ത്രീകള്‍ ഇങ്ങനെ തിളങ്ങുന്നത്
കാണുമ്പോള്‍ എനിക്ക് അഭിമാനം ഉണ്ടെന്നാണ് അദ്ദേഹം കുറിച്ചിരിക്കുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/04/pavathy-jayaram-
89-240x300.jpg?resize=1151%2C1439&ssl=1)

പാര്‍വ്വതിയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിക്കഴിഞ്ഞു. അതുപോലെ മാളവിക
ജയറാമും റാംപില്‍ തിളങ്ങിയ ഫോട്ടോകള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറുകയാണ്. ജയറാം
പങ്കുവെച്ച പോസ്റ്റിന് അടിയിലും നിരവധിപ്പേര്‍ കമന്റുകളുമായി എത്തുന്നുണ്ട്.
