# ബ്രഹ്മാണ്ഡങ്ങൾക്കിടയിലും തലയുയർത്തി തന്നെ ‘ഓസ്‍ലർ’; ജയറാം ചിത്രം ഇതുവരെ നേടിയ കണക്കുകൾ പുറത്ത്

- Link: https://ml.b4blaze.com/film-news/jayaram-movie-abraham-ozler-collection-report
- Published: 2024-01-27T23:58:14+05:30
- Author: Ajay

‘ഓസ്‍ലർ’ എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്ക് വമ്പൻ തിരിച്ചുവരവ് നടത്തിയിരിക്കുകയാണ്
നടൻ ജയറാം. മിഥുൻ മാനുവലിന്റെ സംവിധാനത്തിൽ ഇറങ്ങിയ ചിത്രത്തിൽ മമ്മൂട്ടിയുടെ കാമിയോ
കൂടെ ഉണ്ടായതോടെ തീയറ്ററിൽ ആളെക്കൂട്ടാൻ ചിത്രത്തിനായി. ഈ വർഷത്തെ ആദ്യത്തെ വലിയ റിലീസ്
ആയിരുന്നു ‘ഓസ്‍ലർ’. ചിത്രം മൂന്നാം വരത്തിലേക്ക് കടന്നിരിക്കുകയാണ്.

മൂന്നാം വാരവുമായി ബന്ധപ്പെട്ട പോസ്റ്ററുകളും അണിയറ പ്രവർത്തകർ പുറത്തുവിട്ടിട്ടുണ്ട്.
മലൈക്കോട്ടെ വാലിബൻ അടക്കം വ്പൻ ചിത്രങ്ങൾ റിലീസ് ചെയ്ത സാഹചര്യത്തിൽ ഓസ്‍ലറിന്റെ ബോക്സ്
ഓഫീസ് കളക്ഷൻ വിവരങ്ങളും വലിയ ചർച്ചയായിട്ടുണ്ട്. വിവിധ ട്രേഡ് അനലിസ്റ്റുകളുടെ റിപ്പോർട്ട്
പ്രകാരം കേരളത്തിൽ നിന്നുമാത്രം നേടിയത് 9 കോടിയലധികം രൂപയാണ്. ആ​ഗോള തലത്തിൽ മുപ്പത്
കോടിയ്ക്ക് മേൽ ഓസ്‍ലർ നേടിയെന്നാണ് അനലിസ്റ്റുകൾ പറയുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/01/ozler1-6.jpg?resize
=1165%2C611&ssl=1)

ജനുവരി 11നാണ് ഓസ്‍ലർ റിലീസ് ചെയ്തത്. ചിത്രത്തിൽ അലക്സാണ്ടർ ജോസഫ് എന്ന കഥാപാത്രത്തെയാണ്
മമ്മൂട്ടി അവതരിപ്പിച്ചത്. അബ്രഹാം ഓസ്‍ലർ എന്നാണ് ജയറാമിന്റെ പേര്. വമ്പൻ ഹിറ്റായി
മാറിയ അഞ്ചാം പാതിരാ എന്ന ക്രൈം ത്രില്ലർ ചിത്രത്തിനു ശേഷം മിഥുൻ മാനുവൽ തോമസ് സംവിധാനം
ചെയ്ത ചിത്രമാണ് ഓസ്‍ലർ. ഫാമിലി പ്രേക്ഷകരുടെ പ്രിയപ്പെട്ട നടനായിരുന്ന ജയറാം രൂപത്തിലും
ഭാവത്തിലുമെല്ലാം വലിയ മാറ്റങ്ങളോടെയാണ് ഓസ്‍ലറിൽ എത്തിയത്. ഒരു ഡാർക്ക് ത്രില്ലറിൽ
ജയറാം അഭിനയിക്കുന്നതും ആദ്യമായാണ്. അർജുൻ അശോകൻ, സൈജു കുറുപ്പ് , ജഗദീഷ്, ദിലീഷ് പോത്തൻ,
അനശ്വര രാജൻ, ദർശന നായർ, സെന്തിൽ കൃഷ്ണ, അർജുൻ നന്ദകുമാർ, അസിം ജമാൽ, ആര്യ സലിം എന്നിവരും
പ്രധാന താരങ്ങളാണ്. ഡോ. രൺധീർ കൃഷ്ണൻ്റേതാണ് തിരക്കഥ. സംഗീതം മിഥുൻ മുകുന്ദൻ, ഛായാഗ്രഹണം
തേനി ഈശ്വർ, എഡിറ്റിംഗ് ഷമീർ മുഹമ്മദ്.
