# മകന്‍ കാളിദാസിന് വെല്ലുവിളിയായി ജയറാം..!!

- Link: https://ml.b4blaze.com/film-news/jayaram-new-insta-post
- Published: 2022-01-24T11:01:40+05:30
- Author: Rahul

താരങ്ങളുടെ മേക്കോവര്‍ ഫോട്ടോകള്‍ എന്നും സോഷ്യല്‍ മീഡിയയില്‍ ഒരു ചര്‍ച്ചയായി മാറാറുണ്ട്.
ഇപ്പോഴിതാ പ്രായം വെറും അക്കങ്ങളില്‍ മാത്രമാണെന്ന് വീണ്ടും തെളിയിച്ച് രംഗത്ത് വന്നിരിക്കുകയാണ്
ജയറാം. കഴിഞ്ഞ ദിവസമാണ്  താരത്തിന് കോവിഡ് പോസിറ്റീവ് ആയത് .  താരം പങ്കുവെച്ച പുതിയ
ഫോട്ടോ അദ്ദേഹത്തിന്റെ ആരാധകര്‍ക്ക് ആശ്വാസമാവുകയാണ്. ഒറ്റ നോട്ടത്തില്‍ കണ്ടാല്‍ കാളിദായ്
ആണെന്നേ പറയൂ എന്നാണ് ആരാധകര്‍ പറയുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2021/12/jayaram1-300x165.
jpg?resize=936%2C515&ssl=1)

താരത്തിന്റെ ഫോട്ടോകള്‍ ഇതിനു മുന്‍പും സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിട്ടുണ്ട്.
കുറച്ച് നാളുകള്‍ക്ക് മുന്‍പാണ് താരം സോഷ്യല്‍ മീഡിയ അക്കൗണ്ടായ ഇന്‍സ്റ്റഗ്രാമില്‍
ഓഫീഷ്യല്‍ ആയി വന്ന് ചേര്‍ന്നത്. അന്ന് മുതല്‍ നിരവധി ആരാധകരാണ് ജയറാമിന് ഫോളോവേഴ്‌സ്
ആയി ഉള്ളത്. മാത്രമല്ല, നീണ്ട നാളത്തെ ഇടവേളയ്ക്ക് ശേഷം മകള്‍ എന്ന സിനിമയിലൂടെ അദ്ദേഹം
മലയാള സിനിമയിലേക്ക് തിരിച്ചു വരികയാണ്.

[https://www.instagram.com/p/CZBfEPqvnv2/?utm_source=ig_web_copy_link](https://www.instagram.com/p/CZBfEPqvnv2/?utm_source=ig_web_copy_link)

സത്യന്‍ അന്തിക്കാട് ജയറാം കൂട്ടുകെട്ടില്‍ പിറന്ന ഈ കുടുംബ ചിത്രത്തിനായി ആരാധകര്‍
വളരെ ആവേശത്തോടെയാണ് കാത്തിരിക്കുന്നത്. മീരാ ജാസ്മിന്‍ ആണ് ചിത്രത്തില്‍ നായിക ആയി
എത്തുന്നത് എന്നതും ചിത്രത്തിന്റെ വലിയ ഒരു പ്രത്യേകതയാണ്. ഇപ്പോഴിതാ നടന്‍ ജയറാം തന്റെ
ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ഫോട്ടോ വൈറല്‍ ആയി മാറിയിരിക്കുകയാണ്. ഒറ്റനോട്ടത്തില്‍
ഫോട്ടോ കണ്ടാല്‍, ജയറാമിന്റെ മകന്‍ കാളിദാസാണെന്ന് തോന്നും.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/01/Kalidas-Jayaram-
300x300.jpg?resize=1125%2C1125&ssl=1)

ജയറാമേട്ട….കാളിദാസ് ഒന്ന് ജീവിച്ചു പോട്ടെ എന്നാണ് ജയറാമിന്റെ ഫോട്ടോ കണ്ട ആരാധകരും
കമന്റ് ചെയ്തിരിക്കുന്നത്. എന്തായാലും താരത്തിന്റെ പുതിയ ചിത്രത്തിനായി കാത്തിരിക്കുകയാണ്
ആരാധകര്‍. ഇത് അദ്ദേഹത്തിന്റെ ഏറെക്കാലത്തിന് ശേഷമുള്ള ഒരു ശക്തമായ തിരിച്ചു വരവ് തന്നെയായിരിക്കും
എന്നാണ് ആരാധകരുടെ പ്രതീക്ഷയും.

 
