# വിവാഹത്തിന് മുമ്പ് പത്മരാജനെ സാക്ഷിയാക്കി അവർ രഹസ്യമായി മോതിരം കൈമാറിയിരുന്നു!!

- Link: https://ml.b4blaze.com/film-news/jayaram-parvathi-ring-exchange
- Published: 2022-10-17T12:42:22+05:30
- Author: Ajay

മലയാളികളുടെ ഇഷ്ടതാരമാണ് ജയറാം. ഒരു നാട്ടിൻ പുറത്തുകാരനായി നമ്മളിൽ ഓരാളായിട്ടാണ് 
ജയറാമിനെ മലയാളികൾ കാണുന്നത്. മിമിക്രി കാലാകരൻ ആയിരുന്ന ജയറാം 1988ൽ പുറത്തിറങ്ങിയ
പത്മരാജന്റെ അപരൻ എന്ന ചിത്രത്തിലെ നായകവേഷത്തിലൂടെയാണ് അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ചത്.
പീന്നിട് മലയാള സിനിമയുടെ ഭാഗമായി മാറുകയായിരുന്നു ജയറാം
 ഏറ്റവും ഒടുവിൽ മണിരത്‌നത്തിന്റെ
പൊന്നിയിൻ സെൽവനിലിൽ എത്തി നിൽക്കുകയാണ് ജയറാമിന്റെ സിനിമ ജീവിതം

തന്റെ കൂടെ നിരവധി സിനിമകളിൽ നായിയയാിരുന്നു അശ്വതി എന്ന പാർവതിയെ 1992 സെപ്റ്റംബർ 
7 ന് വിവാഹം കഴിച്ചു.ഇപ്പോഴിതാ വിവാഹിതാരാകുന്നതിന് മുമ്പ് തന്നെ ഇരുവരും തങ്ങളുടെ 
മോതിരം കൈമാറിയിരുന്നുവെന്നും അത് പത്മരാജന്റെ മുന്നിൽ ആയിരുന്നുവെന്നും പറഞ്ഞിരിക്കുകയാണ്
പത്മരാജന്റെ മകൻ അനന്ത പത്മനാഭൻ.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/10/jayaram-5.jpg?resize
=1280%2C720&ssl=1)

വിവാഹിതാരാകുന്നതിന് മുമ്പ് പത്മരാജന്റെ ചിത്രത്തിന് മുന്നിൽ നിന്നുകൊണ്ട് രഹസ്യമായി
മോതിരം കൈമാറുന്ന ജയറാമിന്റെയും പാർവതിയുടെയും ചിത്രം പങ്കുവെച്ചിട്ടുണ്ട് അനന്ത പത്മനാഭൻ.
പൊന്നിയിൻ സെൽവൻ എന്ന ചിത്രത്തിലെ ജയറാമിന്റെ അഭിനയത്തെ അഭിനന്ദിച്ചുകൊണ്ട് അനന്ത പത്മനാഭൻ
പങ്കുവച്ച പോസ്റ്റിലാണ് ഇരുവരും മോതിരം കൈമാറുന്ന ഫോട്ടോ കൻ അനന്ത പത്മനാഭൻ പങ്കുവെച്ചിരിക്കുന്നത്.
ജയറാം പൊന്നിയിൻ സെൽവനിൽ ആഴ്വാർ കടിയൻ നമ്പിയെന്ന കഥാപാത്രമായിട്ടാണ് എത്തിയത്.
