# സ്വര്‍ണ്ണ നൂലില്‍ നെയ്‌തെടുത്ത 60 കഥാപാത്രങ്ങള്‍!!! നെപ്പോളിയന്റെ പിറന്നാളിന് പ്രിയതമയുടുത്ത സ്വര്‍ണ്ണസാരി

- Link: https://ml.b4blaze.com/film-news/jayasudha-napoleon-s-gold-saree-for-napoleons-60-th-brithday
- Published: 2023-12-29T18:21:19+05:30
- Author: Anu

സൂപ്പര്‍ഹിറ്റ് ചിത്രങ്ങളായ ദേവാസുരത്തിലെയും രാവണപ്രഭുവിലെയും മുണ്ടയ്ക്കല്‍ ശേഖരനായി
ആരാധകരെ സ്വന്തമാക്കിയ താരമാണ് നെപ്പോളിയന്‍. താരത്തിന്റെ 60ാം പിറന്നാളിന്റെ വിശേഷമാണ്
സോഷ്യലിടത്ത് നിറയുന്നത്. പ്രിയതമന്റെ പിറന്നാള്‍ ദിനത്തില്‍ ഭാര്യ ജയസുധ ധരിച്ച സാരിയാണ്
വൈറലാകുന്നത്. നെപ്പോളിയന്‍ വെള്ളിത്തിരയില്‍ അനശ്വരമാക്കിയ അറുപത് കഥാപാത്രങ്ങളെയും
പേരുകളും നെയ്‌തെടുത്ത സ്വര്‍ണ സാരിയാണ് ജയസുധ ധരിച്ചത്.

ഗോള്‍ഡ് ജെറി വര്‍ക്കില്‍ ചെയ്ത സാരി ഡിസൈന്‍ ചെയ്തത് ഇയ്ല സില്‍ക്ക് ആണ്. നെപ്പോളിയനും
ഭാര്യയ്ക്കും നന്ദിപറഞ്ഞ് ഇയ്ല സില്‍ക്ക് പുറത്തുവിട്ട സാരിയുടെ വീഡിയോ ശ്രദ്ധേയമായിരിക്കുകയാണ്.
അറുപതു കഥാപാത്രങ്ങളുടെ മുഖവും സ്വര്‍ണ്ണനൂലില്‍ തുന്നിച്ചേര്‍ത്തിട്ടുണ്ട് സാരിയില്‍.
കഥാപാത്രങ്ങളോടൊപ്പം അവരുടെ പേരുകളും സിനിമയുടെ പേരും ഉള്‍പ്പെടെയാണ് ആലേഖനം ചെയ്തിട്ടുള്ളത്.
പ്യുവര്‍ ഗോള്‍ഡ് ജെറി വര്‍ക്കില്‍ ആണ് സാരി ഒരുക്കിയിരിക്കുന്നത്.
  നെപ്പോളിയന്റെ
പിറന്നാളിന് അദ്ദേഹത്തിന്റെ വെള്ളിത്തിരയിലെ ഹിറ്റ് കഥാപാത്രങ്ങള്‍ കൂടി ആഘോഷിക്കണമെന്ന
ഭാര്യയുടെ ആഗ്രഹ പ്രകാരമാണ് പ്രത്യേകമായി ഈ സാരി നെയ്തതെന്ന് ഇയ്ല ഡിസൈന്‍സ് പറയുന്നു.
അതിനുള്ള അവസരം തങ്ങള്‍ക്ക് ലഭിച്ചതിനുള്ള നന്ദിയും അവര്‍ പങ്കുവച്ചു.  നെപ്പോളിയനും
കുടുംബവും ഇപ്പോള്‍ അമേരിക്കയിലാണ് സ്ഥിരതാമസമാക്കിയിരിക്കുന്നത്. പതിനാല് വര്‍ഷം മുന്‍പാണ്
മൂത്ത മകന്‍ ധനുഷിന്റെ ചികിത്സയ്ക്ക് വേണ്ടി നെപ്പോളിയനും കുടുംബവും അമേരിക്കയിലെത്തിയത്.
മകന്‍ മസ്‌കുലര്‍ ഡിസ്‌ട്രോഫി രോഗബാധിതനാണ്. മുന്‍ കേന്ദ്രമന്ത്രി കൂടിയാണ് നെപ്പോളിയന്‍.
വാണിജ്യ അടിസ്ഥാനത്തില്‍ പച്ചക്കറിക്കൃഷി നടത്തിയാണ് താരം ജീവിക്കുന്നത്. 300 ഏക്കര്‍
വരുന്ന കൃഷിസ്ഥലത്ത് പച്ചക്കറിക്കൃഷിയും പശു ഫാമും വൈന്‍ ഉല്‍പാദനവുമുണ്ട്.
