# അതില്‍ ചെന്ന് ചാടരുത്, 100 ശതമാനം ഫേക്കാണ്..! മുന്നറിയിപ്പ് നല്‍കി നടന്‍ ജയസൂര്യ

- Link: https://ml.b4blaze.com/film-news/jayasurya-about-fake-auditions
- Published: 2022-10-13T09:57:40+05:30
- Author: Sreekumar

പണം വാങ്ങിയുള്ള ഓഡിഷനുകള്‍ എല്ലാം നൂറ് ശതമാനം ഫേക്കാണെന്ന് നടന്‍ ജയസൂര്യ.. ദ ഫോര്‍ത്തിന്
അനുവദിച്ച് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.. പൈസ കൊടുത്തുള്ള
ഓഡിഷനുകള്‍ എവിടെയെങ്കിലും നടക്കുന്നുണ്ടെങ്കില്‍ അത് നൂറ് രൂപ കൊടുത്തായാല്‍ പോലും
അത് ഫേക്കാണ്.. എനിക്ക് അങ്ങനെ ഒരുപാട് പണം നഷ്ടപ്പെട്ടിട്ടുണ്ട്.. ആ അനുഭവത്തില്‍ 
നിന്നാണ് ഞാന്‍ പറയുന്നത്.. എന്റെ അനുഭവമാണ് ഇത്.. അതുകൊണ്ട് ആരും ഇതില്‍ ചെന്ന് ചാടരുത്
എന്നും ജയസൂര്യ പറയുന്നു..

![Jayasurya-(2)](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/08/Jayasurya-
2.jpg?resize=600%2C750&ssl=1)

അതുകൊണ്ട് രജിസ്‌ട്രേഷന്‍ ഫീ എന്ന് പറഞ്ഞ് ചിലര്‍ പണം വാങ്ങും. അങ്ങനെ നൂറ് രൂപ വെച്ച്
ഒരു നൂറുപേരുടെ കൈയ്യില്‍ നിന്നോ.. അഞ്ഞൂറ് പേരുടെ കൈയ്യില്‍ നിന്നോ പണം വാങ്ങിയാല്‍
എത്ര രൂപയായി.. ജയസൂര്യ ചോദിക്കുന്നു. ഇതെല്ലാം വലിയ തട്ടിപ്പാണ്. പിന്നെ ക്യാമറ ടെസ്റ്റ്
എന്ന പേരില്‍ 2000 രൂപയെല്ലാം വരുന്നവരുടെ കൈയ്യില്‍ നിന്ന് വാങ്ങിക്കുന്നു.. അങ്ങനെ
കുറേയാളുകളില്‍ നിന്ന് പണം വാങ്ങിയാല്‍ അവര്‍ക്ക് എത്ര രൂപയാണ് കിട്ടുന്നത് എന്ന് ചിന്തിച്ച്
നോക്കണം എന്നും ജയസൂര്യ പറയുന്നു… അങ്ങനെ ആളുകളെ പറ്റിക്കുന്ന ഔരു വിഭാഗം തന്നെ ഇവിടെയുണ്ട്…

![jayasurya](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/06/jayasurya.
png?resize=533%2C679&ssl=1)

അതില്‍ ചെന്നൊന്നും ഒരിക്കലും പെടരുത്.. അങ്ങനെ ഓഡിഷന് പണം വാങ്ങി ചെയ്യുന്ന ഒരു സിനിമയും
നടക്കാന്‍ പോകുന്നില്ല.. സിനിമ ചെയ്യാന്‍ ഇറങ്ങുന്ന പ്രൊഡ്യൂസറുടെ കൈയ്യില്‍ അതിനുള്ള
പണം ഉണ്ടായിരിക്കും.. ഓഡിഷന് കിട്ടുന്ന പണം കൊണ്ടല്ല അയാള്‍ സിനിമ ചെയ്യുന്നത്.. അതുകൊണ്ട്
ഇത്തരം ചതികളില്‍ ചെന്ന് ചാടരുത് എന്നും ജയസൂര്യ പറയുന്നു..

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2021/10/jayasurya-08-1486559730.
jpg?resize=600%2C450&ssl=1)

പിന്നെ നായികയേയും നായകനേയും എല്ലാം നേരത്തെ തന്നെ തിരഞ്ഞെടുത്ത് പേരിന് ഓഡിഷന്‍ നടത്തുന്ന
ഒരു ട്രെന്‍ഡും ഇപ്പോള്‍ ഉണ്ട്.. നമ്മള്‍ നമ്മുടെ സമയവും പണവും മുടക്കി അവിടെ വെറുതേ
പോവും.. പക്ഷേ എല്ലാം നേരത്തെ തീരുമാനിച്ചിരിക്കും.. അതെല്ലാം വളരെ മോശം പരിപാടിയും
തെറ്റാണെന്നും ജയസൂര്യ ചൂണ്ടിക്കാട്ടുന്നു.
