# ഫോട്ടോഷൂട്ടിനിടയിലെ ഒരു ഫോട്ടോഷൂട്ട്! പ്രിയതമയുടെ ഫോട്ടോ പകര്‍ത്തി ജയസൂര്യ!

- Link: https://ml.b4blaze.com/film-news/jayasurya-shared-onam-photoshoot-with-his-wife-saritha
- Published: 2022-08-21T14:15:10+05:30
- Author: Sreekumar

ഫോട്ടോഷൂട്ടിനിടയില്‍ തന്നെ മറ്റൊരു ഫോട്ടോഷൂട്ട് നടത്തി ശ്രദ്ധ നേടിയിരിക്കുകയാണ് 
ജയസൂര്യയും ഭാര്യ സരിത ജയസൂര്യയും. നടന്‍ തന്നെയാണ് രസകരമായ അടിക്കുറിപ്പോടെ ഈ ഫോട്ടോ
തന്റെ സോഷ്യല്‍ മീഡിയ പേജില്‍ പങ്കുവെച്ചിരിക്കുന്നത്. ഫോട്ടോ ഷൂട്ടിനിടയിലെ ഒരു ഫോട്ടോഷൂട്ട്..
എന്ന് കുറിച്ചാണ് ജയസൂര്യ ഈ ഫോട്ടോ പങ്കുവെച്ചിരിക്കുന്നത്. പ്രിയതമ സരിതയുടെ ഫോട്ടോ
എടുത്ത് നല്‍കുന്ന ജയസൂര്യയെ ആണ് ചിത്രത്തില്‍ കാണാന്‍ സാധിക്കുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/08/saritha-1.jpg?resize
=670%2C611&ssl=1)

ഓണാഘോഷത്തോട് അനുബന്ധിച്ചാണ് മലയാളികളുടെ പ്രിയപ്പെട്ട ദമ്പതികളായ ജയസൂര്യയും സരിതയും
ഫോട്ടോഷൂട്ട് നടത്തിയത്. സരിതയും ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയ പേജില്‍
പങ്കുവെച്ചിട്ടുണ്ട്. സരിതയുടെ തന്നെ ഉടമസ്ഥതയില്‍ നിന്നുള്ള സരിത ജയസൂര്യ ഡിസൈനിംഗ്
സ്റ്റുഡിയോയില്‍ നിന്ന് ഡിസൈന്‍ ചെയ്ത വസ്ത്രങ്ങളാണ് ഇരുവരും അണിഞ്ഞിരിക്കുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/08/saritha-12.jpg?resize
=484%2C608&ssl=1)

മാച്ചിംഗ് ഡ്രെസ്സ് ആണ് സരിതയും ജയസൂര്യയും ധരിച്ച് എത്തിയത്. ഇതിന് മുന്‍പും സരിത 
ഡിസൈന്‍ ചെയ്ത വസ്ത്രങ്ങള്‍ അണിഞ്ഞ് ജയസൂര്യ പൊതുവേദികളില്‍ എത്തിയിരുന്നു.. ഓണത്തിന്
തനി നാടന്‍ വേഷത്തിന് പ്രൗഢിയുടെ ടച്ച് കൊടുത്തതോടെ സംഗതി കളറായി.. ഇവരുടെ ഫോട്ടോകള്‍
ആരാധകരും

>  
> View this post on Instagram
>  
> [A post shared by Jayasurya Jayan (@actor_jayasurya)](https://www.instagram.com/p/ChgpenwLW-j/?utm_source=ig_embed&utm_campaign=loading)

ഏറ്റെടുത്ത് കഴിഞ്ഞു. ജയസൂര്യയോട് ഉള്ള ഇഷ്ടം പോലും അദ്ദേഹത്തിന്റെ കുടുംബവും പ്രേക്ഷകര്‍ക്ക്
വളരെ പ്രിയപ്പെട്ടതാണ്. പ്രിയപ്പെട്ടവരുടെ ഫോട്ടോകള്‍ക്ക് സ്‌നേഹം നിറച്ച കമന്റുകളോടെ
ആരാധകരും എത്തുകയാണ്.

>  
> View this post on Instagram
>  
> [A post shared by Saritha Jayasurya (@sarithajayasurya)](https://www.instagram.com/p/ChcX0bWPE9e/?utm_source=ig_embed&utm_campaign=loading)

 
