# ‘ഓസ്‌ലറി’ൽ  അഭിനയിച്ചുകൊണ്ടിരുന്നു സമയത്ത് സിനിമ വിജയിക്കുമാണെങ്കിൽ! മിഥുൻ തന്നോട് വെളിപ്പെടുത്തിയ കാര്യത്തെ കുറിച്ച് ജയറാം പറയുന്നു 

- Link: https://ml.b4blaze.com/film-news/jayram-about-midhun-manuel-and-oslar-movie
- Published: 2024-01-15T10:00:13+05:30
- Author: Suji

അഞ്ചാം പാതിര എന്ന ഹിറ്റ് ചിത്രത്തിന് ശേഷം മിഥുൻ മാനുവൽ സംവിധാനം ചെയ്യ്ത അബ്രഹാം 
ഓസ്‍ലർ ഇപ്പോൾ ഗംഭീര പ്രേഷക പ്രതികരണവുമായി തീയറ്ററുകളിൽ മുന്നേറുകയാണ്, വര്ഷങ്ങൾക്ക്
ശേഷം ജയറാമിന്റെ ഒരു നല്ല തിരിച്ചു വരവാണ് ഓസ്‌ലറിൽ കാഴ്ച്ച വെച്ചിരിക്കുന്നത്, ചിത്രത്തിലെ
ഒരു സർപ്രൈസ് എന്ന് പറയുന്നത് തന്നെ മമ്മൂട്ടിയുടെ എൻട്രി തന്നെയാണ്, ഇപ്പോള് ചിത്രത്തെ
കുറിച്ചും, മിഥുൻ മാനുവലിനെ കുറിച്ചും ജയറാം പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയിൽ ശ്രെദ്ധ
ആകുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/01/ozler2-1.jpg?resize
=1092%2C608&ssl=1)

കുറെ നാളുകൾ തനിക്ക് മലയാള സിനിമയിൽ നിന്നും വിട്ടുമാറി നിൽക്കേണ്ടി വന്നു, എന്നാൽ 
അന്ന്യഭാഷ ചിത്രങ്ങളിൽ താൻ അഭിനയിച്ചിരുന്നു, ഓസ്‌ലർ തനിക്ക്  മലയാളത്തിലേക്ക്  വീണ്ടും
എത്താനുള്ള ഒരു വഴിത്തിരിവ് ആയിരുന്നു, ഓസ്‌ലറിൽ  താൻ അഭിനയിച്ചുകൊണ്ടിരിക്കുമ്പോൾ 
മിഥുൻ തന്നോട് ഒരു കാര്യം വെളിപ്പെടുത്തി, ഈ സിനിമ വിജയിക്കുവാണെങ്കിൽ ഇനിയും മൂന്നു
സിനിമകൾ തനിക്ക് വേണ്ടി ഒരുക്കിയിട്ടുണ്ടെന്ന്, അതിൽ ഒരു കഥ തന്നോട് പറഞ്ഞു, ശരിക്കും
ഞെട്ടിക്കുന്ന കഥകളാണ് മിഥുൻ തന്നോട് പറഞ്ഞത്

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/01/ozler1-5.jpg?resize
=802%2C457&ssl=1)

ചിത്രം മിഥുൻ വിചാരിച്ച രീതിയ്ൽ ആയതുകൊണ്ടാണ് തന്നോട് ഈ കാര്യം പറഞ്ഞത്, അതിനു ശേഷം
സംവിധായകനും, നടനുമായ ദിലീഷ് പോത്തനും തന്നോട് പറഞ്ഞിട്ടുണ്ട് ഒരു സിനിമയുടെ കാര്യം,
സിനിമ ഷൂട്ടിംഗ് നടക്കുന്ന സമയത് ദിലീഷ് അത് നോക്കിക്കണ്ടു തന്നോട് പറഞ്ഞു നിങ്ങൾക്ക്
എന്റെ ഒരു സിനിമ ഉണ്ടെന്നു, ഇങ്ങനെ കുറേപേർ വിചാരിച്ചാൽ എനിക്ക് മലയാളത്തിൽ സിനിമ ഉണ്ടാകും
ജയറാം പറയുന്നു

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/01/jayram2-2.jpg?resize
=1160%2C603&ssl=1)

 
