# കണ്ടാലിപ്പോൾ ഒരു ഹിജഡ ലുക്കുണ്ട് !! കമന്റിന് തിരിച്ചടിച്ച് ജസ്‌ല മാടശ്ശേരി

- Link: https://ml.b4blaze.com/film-news/jazla-madasseri-comment-reaction
- Published: 2021-11-23T16:01:20+05:30
- Author: Rahul

മലയാളികള്‍ക്ക് സുപരിചിതയായ ആക്ടിവിസ്റ്റാണ് ജസ്‌ല മാടശ്ശേരി. സമൂഹത്തില്‍ നടക്കുന്ന
എല്ലാവിധ കാര്യങ്ങളെ കുറിച്ചും തന്റേതായ അഭിപ്രായം മുഖം നോക്കാതെ രേഖപ്പെടുത്താന്‍ 
ഇവര്‍ മടിക്കാറില്ല. അത് കൊണ്ട് തന്നെ ജസ്‌ലയുടെ മിക്ക പോസ്റ്റുകള്‍ക്കും അടിയില്‍ 
പൊങ്കാലയിടാന്‍ ചിലര്‍ക്ക് വലിയ ആവേശമാണ്. ഒരു പ്രമുഖ ചാനലിലെ റിയാലിറ്റി ഷോയിലൂടെയാണ്
ജസ്‌ലയെ എല്ലാവരും കൂടുതല്‍ അറിയുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2021/11/jhzzz-297x300.jpg?
resize=872%2C881&ssl=1)

സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം തന്റെ വിശേഷങ്ങളും അഭിപ്രായങ്ങളുമായി എപ്പോഴും ആരാധകര്‍ക്ക്
മുന്‍പില്‍ എത്താറുണ്ട്. ഇപ്പോഴിതാ താരം പുതുതായി തന്റെ സോഷ്യല്‍ മീഡിയ പേജില്‍ പോസ്റ്റ്
ചെയ്ത ഫോട്ടോയ്ക്ക് അടിയില്‍ കമന്റുകള്‍ വന്നു നിറയുകയാണ്. ഇതില്‍ ഒരു കമന്റിന് ജസ്‌ല
കൊടുത്ത മറുപടിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്.
കണ്ടാലിപ്പോ ഒരു ഹിജഡ ലുക്കുണ്ട് എന്ന ഒരാളുടെ കമന്റിന് ഹിജഡ എന്താ മനുഷ്യനല്ലെ.. അതൊരു
മോശം ലുക്ക് ആണെന്ന് തോന്നുന്നില്ല… ബ്രോ.. ഇത്ര ചിരിക്കാന്‍ മാത്രം ഒരു തമാശ പറഞ്ഞു
എന്ന സംതൃപ്തിയുണ്ടോ എന്നുമാണ് താരം തിരിച്ചു ചോദിച്ചത്. കുറച്ച് ദിവസം മുന്‍പ് പോസ്റ്റ്
ചെയ്ത ഫോട്ടോ ആണെങ്കിലും ഇത്തരത്തിലുള്ള കമന്റുകൾ  വന്ന് നിറയുമ്പോള്‍ അതിന് തക്കതായ
മറുപടി കൊടുക്കാന്‍ താരം മറക്കാറില്ല. ‘നിരീശ്വരവാദി ഇപ്പോള്‍ കുറി ഒക്കെ ഇട്ടു ഭക്തിയുള്ള
മത ഭക്ത ആയോ? ഇനി വേഷം മാറ്റരുത് കേട്ടോ” – എന്നായിരുന്നു ഒരു വ്യക്തി നടത്തിയ കമന്റ്.
താരം ഇതിന് നല്‍കിയ മറുപടി ഇങ്ങനെ ആയിരുന്നു – ‘ഞാന്‍ തന്റെ പണി നോക്കി പോടാ.

 

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2021/11/jpg-18-300x225.jpg?
resize=820%2C615&ssl=1)

ഞാന്‍ എന്ത് വേഷം ധരിക്കണമെന്ന് താന്‍ അല്ല തീരുമാനിക്കുന്നത്. ഞാനാണ് തീരുമാനിക്കുന്നത്”
എന്നായിരുന്നു ജസ്‌ലുടെ മറുപടി. ഇങ്ങനെ ചുട്ട മറുപടി കൊടുക്കുന്നത് കൊണ്ട് താരത്തെ 
അഭിനന്ദിച്ചും നിരവധിപ്പേര്‍ രംഗത്ത് എത്തിയിരിക്കുകയാണ്.
