# നിന്റെ ഭർത്താവിനെ എനിക്ക് നന്നായിട്ടറിയാം!! നാണമില്ലേ നിനക്ക് ഇങ്ങനെയൊക്കെ പറയാൻ, മേഘ്‌നക്കെതിരെ നടി ജീജ

- Link: https://ml.b4blaze.com/film-news/jeeja-surendran-comments-against-mekhna-vincent-divorce-news
- Published: 2020-05-08T15:55:40+05:30
- Author: Rahul

കഴിഞ്ഞ ദിവസങ്ങളിൽ പുറത്ത് വന്നിരുന്ന വാർത്തയായിരുന്നു മേഘ്‌ന വിവാഹ മോചിതയ്കയുന്നു
എന്നത്, ആദ്യമൊക്കെ ആർക്കും ഇത് വിശ്വസിക്കുവാൻ സാധിച്ചില്ല എന്നാൽ പിന്നീട് മേഘ്‌നയുടെ
വെളിപ്പെടുത്തിയ കാര്യങ്ങൾ പുറത്ത് വന്നതോടെയാണ് വാർത്ത വൈറൽ ആയത്, വിവാഹം വലിയ ആഘോഷമായി
നടത്തിയതിന് ശേഷം മേഘ്‌നയെ കുറിച്ചോ ഭര്‍ത്താവിനോ കുറിച്ചോ കൂടുതല്‍ വിവരങ്ങളില്ലായിരുന്നു.
ഒടുവില്‍ വന്നത് വിവാഹമോചന വാര്‍ത്തയും. കണ്ണീര്‍ പരമ്പരകള്‍ എന്ന് വിളിച്ചിരുന്നെങ്കിലും
മലയാളത്തിലെ ഏറ്റവും ഹിറ്റ് പരമ്പരകളിലൊന്നായിരുന്നു ചന്ദനമഴ.

⌊meghna-vincent-engagement⌉⌊meghna-vincent-engagement⌉സീരിയലിലെ നായികയായ അമൃത എന്ന
കഥാപാത്രത്തെ അവതരിപ്പിച്ചാണ് മേഘ്ന വിന്‍സെന്റിന് പ്രശസ്തിയിലെത്തുന്നത്. ചന്ദനമഴയില്‍
അഭിനയിച്ചിരുന്നതിന് പിന്നാലെയാണ് നടിയുടെ വിവാഹം. ചന്ദനമഴയില്‍ ഒപ്പം അഭിനയിച്ചിരുന്ന
ഡിംപിള്‍ റോസിന്റെ സഹോദരനും ബിസിനസുകാരനുമായ ഡോണ്‍ ടോണിയുമായിട്ടായിരുന്നു മേഘ്നയുടെ
വിവാഹം. വലിയ ആഘോഷത്തോടെ നടത്തിയ താരവിവാഹം കേരളത്തില്‍ വലിയ ചര്‍ച്ചയായിരുന്നു.

⌊Meghna-Vincent-Pre-Weddding-Video⌉⌊Meghna-Vincent-Pre-Weddding-Video⌉ഭര്‍ത്താവിനെ
കുറിച്ച് അന്ന് മേഘ്‌ന പറഞ്ഞിരുന്ന പല കാര്യങ്ങളും സമൂഹ മാധ്യമങ്ങള്‍ ആഘോഷമാക്കി മാറ്റിയിരുന്നു.
അതുകൊണ്ടൊക്കെ തന്നെ ഇവരുടെ വിവാഹമോചന വാര്‍ത്ത ആദ്യം ആര്‍ക്കും വിശ്വസിക്കാന്‍ കഴിഞ്ഞിരുന്നില്ല.
ഇതുവരെയും വിവാഹമോചനത്തെ കുറിച്ച് മേഘ്‌നയുടെ തുറന്ന് പറച്ചിലുകളൊന്നും ഉണ്ടായിരുന്നില്ല.
എന്നാല്‍ വിവാഹം കഴിച്ചതാണ് തന്റെ ജീവിതത്തിലെ ഏറ്റവും വലിയ അബദ്ധമെന്ന് മേഘ്‌ന പറഞ്ഞതായി
ചില വാര്‍ത്തകള്‍ വന്നിരുന്നു. ഇത് വ്യാപകമായി വൈറലാവുകയും ചെയ്തു. അത്തരമൊരു വാര്‍ത്ത
കണ്ടതോടെ പ്രതികരണം രേഖപ്പെടുത്തി നടി ജീജ സുരേന്ദ്രന്‍ എത്തിയിരിക്കുകയാണ്.

⌊megna vincent 1⌉⌊megna vincent 1⌉ഒരു പോസ്റ്റിന് താഴെ കമന്റിട്ട് കൊണ്ടാണ് ഡോണിനെ
തനിക്ക് അറിയാമെന്ന കാര്യം ജീജ വ്യക്തമാക്കിയത്.അബദ്ധം എന്നോ? മനസാക്ഷിയുണ്ടോ കുട്ടിക്ക്.
നിന്റെ ഭര്‍ത്താവിനെ എനിക്കറിയാം. ഫാമിലി അറിയാം. നാണമില്ലേ അങ്ങനെ പറയാന്‍. നല്ല കുടുംബക്കാര്‍,
നല്ല പയ്യന്‍, വല്ലതും വിളിച്ച് പറയുമ്പോള്‍ ഓര്‍ത്തോളൂ ഇതൊക്കെ എന്നെ പോലുള്ളവര്‍ 
കാണുന്നുണ്ട എന്ന്’. എന്ന് പറഞ്ഞ് കൊണ്ടാണ് ജീജ എത്തിയത്. നേരത്തെ ആദിത്യന്‍ ജയന്‍-
അമ്പിളി ദേവി വിവാഹത്തിന് ശേഷം ജീജ പറഞ്ഞ വാക്കുകളും ഇതുപോലെ ശ്രദ്ധിക്കപ്പെടുകയും 
വിമര്‍ശനങ്ങള്‍ക്ക് വഴിയൊരുക്കുകയും ചെയ്തിരുന്നു.
