# ‘നാരങ്ങാ പാല്’… ജീന്തോളിലെ വീഡിയോ ഗാനം പുറത്ത്- ചിത്രം തിയേറ്ററുകളിലെത്തുന്നു

- Link: https://ml.b4blaze.com/film-news/jeenthol-movie-video-song-released
- Published: 2023-06-09T21:56:16+05:30
- Author: Gargi

കുട്ടികളുടെ കഥ പറയുന്ന ചിത്രമാണ് ‘ജീന്തോള്‍’. ഓഷ്യന്‍ കാസ്റ്റില്‍ മീഡിയയുടെ ബാനറില്‍
പി.എന്‍ സുരേഷ് നിര്‍മ്മിച്ച് ജീ ചിറക്കല്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിലെ
ആദ്യ ഗാനം പുറത്തിറങ്ങി. ‘നാരങ്ങാ പാല്’… എന്നു തുടങ്ങുന്ന ഗാനമാണ് പുറത്തുവിട്ടത്.
വിനായക് ശശികുമാര്‍, ധന്യ സുരേഷ് എന്നിവരുടെ വരികള്‍ക്ക് ഗായത്രി സുരേഷ് സംഗീതവും പശ്ചാത്തല
സംഗീതവും ഒരുക്കുന്നു. ശ്രേയ ജയദീപാണ് ഗാനം ആലപിച്ചിരിക്കുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/06/jeenthol.jpg?resize
=970%2C545&ssl=1)

പ്രകൃതി സ്‌നേഹത്തിന്റേയും സംരക്ഷണത്തിന്റേയും സന്ദേശമാണ് ചിത്രം കൈമാറുന്നത്. സിനിമ
ഫെസ്റ്റിവലുകളിലെ പ്രദര്‍ശനങ്ങള്‍ക്ക് ശേഷം തിയേറ്ററുകളില്‍ എത്തുന്ന ‘ജീന്തോള്‍’ കുട്ടികളെ
പ്രകൃതിയുമായി അടുപ്പിക്കാന്‍ ഉതകുന്ന ആശയങ്ങള്‍ നിരത്തികൊണ്ടാണ് ഒരുക്കിയിരിക്കുന്നത്.
ആന്റണി ജോ ഛായാഗ്രഹണം നിര്‍വഹിക്കുന്ന സിനിമയുടെ ചിത്രസംയോജനം അജീഷ് അശോകനാണ് കൈകാര്യം
ചെയ്തിരിക്കുന്നത്.

എക്‌സിക്യൂട്ടീവ് പ്രൊഡ്യുസര്‍: ടി.എന്‍ സുരേഷ്, ചീഫ് അസോസിയേറ്റ്: കെ.ജെ വിനയന്‍,
സൗണ്ട് ഡിസൈന്‍: ജെഷ്വിന്‍ ഫെലിക്‌സ്, ഫോളി ആര്‍ട്ടിസ്റ്റ്: ആരോമ (ചെന്നൈ) മിക്‌സിംഗ്&
മാസ്റ്ററിംഗ്: കിരണ്‍ ലാല്‍, എന്‍.എച്ച്.ക്യു സ്റ്റുഡിയോ, വി.എഫ്.എക്‌സ്: ഇന്ദ്രജിത്ത്
ഉണ്ണി, (ഐ.വി.എഫ്.എക്‌സ്) കളറിസ്റ്റ്: സെല്‍വിന്‍ വര്‍ഗീസ് (മാഗസിന്‍ മീഡിയ എന്റര്‍ടെയ്ന്‍മെന്റ്),
മിക്‌സിംഗ് എഞ്ചിനീര്‍: ജിജു ടി ബ്രൂസ്, വസ്ത്രാലങ്കാരം: ബേക്കി മേരി വര്‍ഗീസ്, മേയ്ക്കപ്പ്:
രജനി വെങ്കിടേഷ്, ബിജി കസാ ഫ്‌ളോറ, പി.ആര്‍.ഒ: പി ശിവപ്രസാദ്.
