# ആന്റണി പെരുമ്പാവൂരിലേക്കുള്ള എന്റെ മാർഗം ഇങ്ങനെ ആയിരുന്നു! ഇപ്പോൾ  ഞങ്ങൾ ഒന്നിച്ചുള്ള അഞ്ചാമത്തെ ചിത്രം, ജീത്തു ജോസഫ് 

- Link: https://ml.b4blaze.com/film-news/jeethu-joseph-about-antony-perumpavoor
- Published: 2023-12-14T11:13:06+05:30
- Author: Suji

മലയാളത്തിൽ നിരവധി ഹിറ്റ് ചിത്രങ്ങൾ ചെയ്യ്ത സംവിധായകൻ ആണ് ജീത്തു ജോസഫ്, ഇപ്പോൾ താനും
ആന്റണി പെരുമ്പാവൂരും തമ്മിലുള്ള ബന്ധം ഉടലെടുത്തത് എന്ന് തുറന്നു പറയുകയാണ് ഒരു അഭിമുഖത്തിലൂടെ,
തുടർച്ചയായി ആന്റണിയുമായി സിനിമകൾ ചെയ്യുന്നുണ്ടല്ലോ എന്ന അവതാരകന്റെ ചോദ്യത്തിനാണ്
ജീത്തു ഇങ്ങനെയൊരു മറുപടി പറഞ്ഞത്, ആന്റണിയിലേക്കുള്ള എന്റെ മാർഗ്ഗം ഇങ്ങനെയായിരുന്നു,‘
മമ്മി ആൻഡ് മി’ എന്ന ചിത്രം ചെയ്യുന്ന സമയത്തു ആന്റണിയോട് തന്റെ കഥ പറയുകയുണ്ടായി

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/12/jeethu3.jpg?resize
=838%2C570&ssl=1)

എന്നാൽ അതിനു മുൻപ് ആന്റണിയിൽ എത്താനുള്ള മാർഗം ഒന്നുകിൽ ഫോണിൽ ബന്ധപെടുക, അല്ലെങ്കിൽ
അദ്ദേഹത്തിന്റെ ഓഫീസിൽ ചെന്ന് നോക്കുക, സാധാരണ ഒരു കഥ കേൾക്കുമ്പോൾ ആന്റണിക്ക് ഒരു 
വിലയിരുത്തൽ ഉണ്ട്, ഒരു കഥ പറഞ്ഞാൽ ആന്റണിക്ക് ഇഷ്ട്ടമാകുകയാണെങ്കിൽ മാത്ര൦ ഓക്കേ പറയുള്ളൂ,
എന്റെ രണ്ടമത്തെ സിനിമ ആയിരുന്നു മമ്മി ആൻഡ് മി, ഇതിന്റെ നിർമാതാവ് ജോയ് തോമസ് ആയിരുന്നു,
ജോയ് യുടെ സുഹൃത്തായിരുന്നു ആന്റണി

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/12/jeethu4.jpg?resize
=760%2C443&ssl=1)

ജോയ് തന്നോട്  പറഞ്ഞു ഈ കഥ നമ്മൾക്ക് ആന്റണിയെയും കൂടി കേൾപ്പിക്കാമെന്ന്. തനിക്ക് 
ആന്റണിയെ അറിയാം എന്നാൽ അന്ന് ഒരു സിനിമ പ്പോലും ഒന്നിച്ചു ചെയ്യ്തിട്ടില്ല, അങ്ങനെ
ഈ കഥ ആന്റണിയെ പറഞ്ഞു കേൾപ്പിച്ചു, അദ്ദേഹം പറഞ്ഞു കഥ കൊള്ളാം സിനിമ ഉഗ്രൻ ആകും, അതാണ്
ഞാൻ പറഞ്ഞത് ആന്റണിക്ക് ഒരു വിലയിരുത്തൽ ഉണ്ടെന്ന്, അങ്ങനെയാണ് മമ്മി ആൻഡ് മി ചെയ്യുന്നത്,
ഇപ്പോൾ ഞങ്ങൾ ഒന്നിച്ചു അഞ്ചാമത്തെ ചിത്രം ആണ് ചെയ്യുന്നത്, നേര് ,

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/12/neru1-3.jpg?resize
=767%2C600&ssl=1)

 
