# മജീദും ഹസ്സനും!!! മൊറോക്കോ കാഴ്ചകളുമായി ജീത്തു ജോസഫ്

- Link: https://ml.b4blaze.com/film-news/jeethu-joseph-from-morocco-moments
- Published: 2022-12-22T23:35:17+05:30
- Author: Anu

ആരാധകലോകം കാത്തിരിക്കുന്ന മോഹന്‍ലാല്‍ ചിത്രമാണ് റാം. ജീത്തു ജോസഫും മോഹന്‍ലാലും ട്വല്‍ത്ത്
മാന് ശേഷം ഒന്നിക്കുന്ന ചിത്രവുമാണ്. വിദേശരാജ്യങ്ങളിലാണ് റാം ഷൂട്ടിംഗ് പുരോഗമിക്കുന്നത്.
ചിത്രത്തിന്റെ ഓരോ അപ്‌ഡേറ്റിനും ആരാധകര്‍ വലിയ കാത്തിരിപ്പിലാണ്.

കൊവിഡ് മഹാമാരി കാരണം മാറ്റിവച്ചിരുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് അടുത്തിടെയാണ് മോറോക്കോയില്‍
ആരംഭിച്ചത്. ഇപ്പോഴിതാ അവിടെ നിന്നും ജീത്തു പങ്കുവച്ച പോസ്റ്റാണ് ശ്രദ്ധനേടുന്നത്.

മോറോക്കോയില്‍ വച്ച് കണ്ട ഒരു കുട്ടിയുടെ വീഡിയോയാണ് സംവിധായകന്‍ പങ്കുവച്ചത്. ‘ഞാന്‍
മൊറോക്കോയില്‍ കണ്ടുമുട്ടിയ ആണ്‍കുട്ടിയും ഒട്ടകത്തിന്റെ കുഞ്ഞും. ആണ്‍കുട്ടിയുടെ പേര്
മജീദ്, ഒട്ടകത്തിന്റെ പേര് ഹസ്സന്‍’, എന്നാണ് ജീത്തു ജോസഫ് ചിത്രത്തിനൊപ്പം കുറിച്ചത്.

അതേസമയം, റാമിന്റെ ഷൂട്ട് ഏതാണ്ട് 50 ശതമാനം പൂര്‍ത്തിയായി എന്ന് ജീത്തു ജോസഫ് അറിയിച്ചിരുന്നു.
റാമിന്റെ വളരെ പ്രധാനപ്പെട്ട ഭാഗങ്ങളാണ് ഇപ്പോള്‍ മൊറോക്കയില്‍ ചിത്രീകരിക്കുന്നത്.

>  
> View this post on Instagram
>  
> [A post shared by Jeethu Joseph (@jeethu4ever)](https://www.instagram.com/p/CmdV7gxoKmz/?utm_source=ig_embed&utm_campaign=loading)
