# ലാലേട്ടൻ ഈ അടുത്ത് കാലത്തെങ്ങും  ചെയ്യാത്ത ഒരു ചിത്രമായിരിക്കും  ഇത്;   ജീത്തു ജോസഫ്!!

- Link: https://ml.b4blaze.com/film-news/jeethu-josph-about-twletman
- Published: 2022-05-19T17:14:46+05:30
- Author: Suji

മലയാള സിനിമയുടെ നടന  വിസ്‌മയം കാഴ്ച്ച വെച്ച  നടൻ ആണ് സൂപ്പർസ്റ്റാർ മോഹൻലാൽ.താരം 
പ്രധാന വേഷത്തിൽ എത്തുന്നു പുതിയ ചിത്രം ആണ് ‘ട്വൽത് മാൻ’. ജീത്തു ജോസഫ് സംവിധാനം ചെയ്യ്ത
മിസ്റ്ററി ത്രില്ലർ ചിത്രം അടുത്ത ദിവസം തന്നെ റിലീസിനെത്തുകയാണ്. ഇതൊരു ത്രില്ലർ ചിത്രം
മാത്രമല്ല ഒരു മിസ്റ്ററി ചിത്രം കൂടിയാണെന്നു ചിത്രത്തിന്റെ സംവിധയകാൻ ജീത്തു ജോസഫ്
വെളിപ്പെടുത്തുന്നു. ചിത്രത്തിന്റെ തിരകഥ ഒരുക്കിയിരിക്കുന്നത് കെ ആർ കൃഷ്ണകുമാർ ആണ്.

 കെ ആർ കൃഷ്ണകുമാർ തന്നോട് ഈ ചിത്രത്തിന്റെ കഥ പറഞ്ഞപ്പോൾ തനിക്കു തോന്നിയിരുന്നു 
ഈ അടുത്ത് കാലത്തൊന്നും ഇങ്ങനെ ഒരു ചിത്രം ലാലേട്ടൻ അഭിനയിക്കാൻ ഇടയില്ലഎന്ന് ജീത്തു
ജോസ്ഫ് പറയുന്നു. കൂടാതെ അദ്ദേഹം അഭിനയിച്ച ദൃശ്യം പോലെ തോന്നിക്കുന്ന ഒരു ചിത്രവുമല്ല
ട്വൽത് മാൻ. സിനിമയുടെ കഥ പറഞ്ഞു ആരെയും ഫലിപ്പിക്കാനും സാധിക്കില്ല, ഒന്നുകിൽ സ്ക്രിപ്റ്റ്
വായിച്ച മനസിലാക്കണം അല്ലെങ്കിൽ ചിത്രം കാണണം ജീത്തു പറയുന്നു. ഇതൊരു ഹീറോ ബെയ്‌സ് 
ചിത്രം അല്ല , ഒരു സപ്‌സ്‌പെൻസ് ചിത്രം കൂടിയാണ് ട്വൽത് മാൻ.

 ഈ സിനിമയിലെ പന്ത്രണ്ട് പേരും കേന്ദ്ര കഥാപാത്രങ്ങൾ ആണ്.വളരെ വത്യസ്തമായ രീതിയിൽ 
ആണ് സിനിമ നിർമിച്ചിരിക്കുന്നത്. എന്നോട് എന്റെ സുഹൃത്തായ കൃഷ്ണകുമാർ ഈ കഥ രണ്ടു വര്ഷത്തിനു
മുന്നേ പറഞ്ഞയിരുന്നു. ചിത്രത്തിന്റെ ഭൂരി ഭാഗവും ഒരു റിസോർട് ബേസിൽ ആണ് ചിത്രീകരിച്ചിരിക്കുന്നത്
ജീത്തു ജോസഫ് പറയുന്നു. ലാലേട്ടന്റെ ഒരു സൂപ്പർഹിറ്റ് ചിത്രം കൂടിയാണ് ട്വൽത് മാൻ .

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/05/jithu.jpg?resize
=774%2C655&ssl=1)
