# ഭാര്യയെ നീയിങ്ങനെ അഴിച്ച് വിട്ടേക്കുവാണോ, നീയൊക്കെ ഒരു ഭർത്താവാണോ

- Link: https://ml.b4blaze.com/film-news/jeeva-and-aparna
- Published: 2023-07-14T09:16:51+05:30
- Author: Devika

മിനിസ്ക്രീൻ പ്രേക്ഷകർക്കും സോഷ്യൽ മീഡിയ യൂസേഴ്സിനും ഏറെ സുപരിചിതനായ താര ദമ്പതികൾ
ആണ് അപർണ്ണയും ജീവയും. ജോഡികൾ ആണ് ജീവയും ഭാര്യ അപർണ്ണയും, സരിഗമപയെന്ന ഷോയിലൂടെയായിരുന്നു
ജീവ ആരാധകരുടെ ഹൃദയത്തില്‍ ഇടം നേടിയത്. സൂര്യ മ്യൂസിക്കിൽ കോ ആങ്കർ ആയി എത്തിയപ്പോഴായിരുന്നു
ജീവയും അപർണ്ണയും കണ്ടുമുട്ടുന്നതും പ്രണയിക്കുന്നതും കല്യാണം കഴിക്കുന്നതും. എയര്‍ഹോസ്റ്റസായ
അപര്‍ണ്ണ ഇടയ്ക്ക് സരിഗമപയിലേക്ക് അതിഥിയായെത്തിയിരുന്നു. താന്‍ പോലും ഇതേക്കുറിച്ച്‌
അറിഞ്ഞിരുന്നില്ലെന്നും ശരിക്കും സര്‍പ്രൈസായി പോയെന്നുമായിരുന്നു ജീവ പറഞ്ഞത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2021/02/aparna-thomas.jpg?
resize=550%2C596&ssl=1)

അപ്പുവെന്നും ശിട്ടുവെന്നുമൊക്കെയാണ് താന്‍ അപര്‍ണ്ണയെ വിളിക്കാറുള്ളതെന്നും ജീവ പറഞ്ഞിരുന്നു.
സോഷ്യല്‍ മീഡിയയില്‍ സജീവമായ അപര്‍ണ്ണ തോമസ് പങ്കുവെക്കുന്ന വിശേഷങ്ങളെല്ലാം പെട്ടെന്ന്
തന്നെ വൈറലായി മാറാറുണ്ട്. മോഡേണ്‍ ലുക്കിലുള്ള ചിത്രങ്ങള്‍ പങ്കുവെച്ചും താരമെത്താറുണ്ട്.
വസ്ത്രധാരണത്തിന്റെ പേരില്‍ കടുത്ത വിമര്‍ശനങ്ങളും അപര്‍ണ്ണയ്ക്ക് നേരിടേണ്ടി വന്നിട്ടുണ്ട്.
എന്നാൽ അപ്പോഴെല്ലാം അപര്ണയ്ക്ക് പൂർണ്ണ പിന്തുണ നൽകികൊണ്ട് ജീവനിന്നിരുന്നു. ഇതിന്റെ
പേരിൽ ജീവയ്ക്കും വിമർശനങ്ങൾ ലഭിച്ചിരുന്നു. ഇപ്പോഴിത ഒരു അഭിമുഖത്തിൽ ഇത്തരത്തിൽ  
തങ്ങൾക്ക് എതിരെ വരുന്ന വിമർശനങ്ങളെ കുറിച്ച് തുറന്നു പറയുകയാണ് അപർണ്ണയും ജീവയും.

 പലപ്പോഴും പല കടുത്ത വിമർശനങ്ങളും അപ്പുവിന് സോഷ്യൽ മീഡിയയിൽ ലഭിക്കാറുണ്ട്. ചിലർ 
എന്നെയും വെറുതെ വിടാറില്ല. ഭാര്യയെ നീയിങ്ങനെ അഴിച്ച് വിട്ടേക്കുവാണോ, നീയൊക്കെ ഒരു
ഭർത്താവാണോ എന്ന് തന്നോട് ചില സ്ത്രീകൾ മെസ്സേജ് അയച്ച് ചോദിക്കാറുണ്ട് എന്നും എന്നാൽ
ഇതിനൊന്നും മറുപടി കൊടുക്കാൻ താൽപ്പര്യം ഇല്ലെന്നും കൊടുത്താൽ അതിനേ സമയം കാണു എന്നും
ജീവപറയുന്നു . താൻ ബിക്കിനി ഇട്ട ഫോട്ടോസ് പങ്കുവെക്കുമ്പോൾ ചിലർ ചോദിക്കും ബിക്കിനി
ഇട്ടെങ്കിൽ ഭർത്താവിനെ മാത്രം കാണിച്ചാൽ പോരായോ എന്ന്. അങ്ങനെ ഉള്ള ആണുങ്ങളെ എനിക്ക്
ഇഷ്ട്ടമല്ല. ജീവ അങ്ങനെ ഒരാൾ ആയിരുന്നു എങ്കിൽ ഒരിക്കലും ഞാൻ ജീവയെ വിവാഹം കഴിക്കില്ലായിരുന്നു
എന്നുമാണ് അപർണ്ണ പറയുന്നത്.
