# തള്ളിപ്പറഞ്ഞവര്‍ തിരിച്ചുവിളിച്ചു..!! എല്ലാത്തിനും കാരണം ഇവിടുത്തെ പെണ്ണുങ്ങളാണ് – ജിയോ ബേബി

- Link: https://ml.b4blaze.com/film-news/jeo-baby-about-freedom-fight-movie
- Published: 2022-02-15T14:06:13+05:30
- Author: Rahul

ആഗോളതലത്തില്‍ തന്നെ ഏറെ ശ്രദ്ധ നേടിയ സിനിമയാണ് ജിയോ ബേബി സംവിധാനം ചെയ്ത ദി ഗ്രേറ്റ്
ഇന്ത്യന്‍ കിച്ചണ്‍. ഇപ്പോഴിതാ അദ്ദേഹത്തിന്റെ പുതിയ ആന്തോളജി ചിത്രമായ ഫ്രീഡം ഫൈറ്റും
പ്രേക്ഷകരുടെ മികച്ച അഭിപ്രായം നേടുകയാണ്. ഫെബ്രുവരി 11നായിരുന്നു ഫ്രീഡം ഫൈറ്റ് സോണി
ലിവില്‍ പ്രദര്‍ശനത്തിനെത്തിയത്. ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ് ലഭിച്ച സ്വീകാര്യതയാണ്
തന്നേയും സഹപ്രവര്‍ത്തകരേയും ഫ്രീഡം ഫൈറ്റ് എന്ന സിനിമയിലേക്ക് എത്തിച്ചത് എന്നാണ് 
ജിയോ ബേബി പറയുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/02/jeo-baby-300x187.
jpg?resize=1006%2C627&ssl=1)

മാത്രമല്ല, ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണിന്റെ സമയത്ത് റിജക്ട് ചെയ്തവര്‍ പോലും തന്നെ 
ഫ്രീഡം ഫൈറ്റിനായി വിളിച്ചു എന്നും അതിനൊരു സാഹചര്യം ഒരുക്കിത്തന്നത് ഇവിടുത്തെ പെണ്ണുങ്ങള്‍
ആണെന്നും അദ്ദേഹം പറയുന്നു. ജിയോ ബേബിയുടെ വാക്കുകളിലേക്ക്… ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണെ
സംബന്ധിച്ചിടത്തോളം ഏറ്റവും എക്‌സൈറ്റ് ചെയ്യിച്ച കാര്യം എന്തെന്നാല്‍ ആ സിനിമ ഒരുപാട്
പേര്‍ റിജക്ട് ചെയ്തതാണ്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/02/freedom-fight-300x169.
jpg?resize=822%2C463&ssl=1)

ടെലിവിഷന്‍ ചാനലാണെങ്കിലും ഒ.ടി.ടി ആണെങ്കിലും റിജക്ട് ചെയ്തവരെല്ലാം ആണുങ്ങളാണ്. അങ്ങനെ
റിജക്ട് ചെയ്തവര്‍ തന്നെ ഞങ്ങളെ ഫ്രീഡം ഫൈറ്റിനായി തിരിച്ചു വിളിച്ചു. അങ്ങനെയൊരു സാഹചര്യം
ഇവിടെ ഉണ്ടാക്കിയത് ഇവിടുത്തെ പെണ്ണുങ്ങളാണ്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/01/freedom-300x169.
jpg?resize=840%2C473&ssl=1)

നമ്മുടെ ഒരു സിനിമ റിജക്ട് ചെയ്തവര്‍ നമ്മളെ വീണ്ടും വിളിക്കുന്നതാണ് എക്‌സൈറ്റ്‌മെന്റ്
എന്ന് പറയുന്നത്’.സ്വാതന്ത്ര്യത്തെ അടിസ്ഥാനമാക്കി തയാറാക്കിയ അഞ്ച് സിനിമകളാണ് ഫ്രീഡം
ഫൈറ്റ് എന്ന ആന്തോളജി ചിത്രത്തിലുള്ളത്.

 

 
