# ജ്യോതിക മതിയെന്ന തീരുമാനം..! നിര്‍ദേശം അദ്ദേഹത്തിന്റേത് തന്നെ- ജിയോ ബേബി

- Link: https://ml.b4blaze.com/film-news/jeo-baby-about-kathal-the-core-movie
- Published: 2022-10-20T12:03:12+05:30
- Author: Sreekumar

മമ്മൂട്ടിയും ജ്യോതികയും ഒന്നിക്കുന്ന ഏറ്റവും പുതിയ ജിയോ ബേബി ചിത്രം കാതല്‍ ദ കോര്‍
പ്രഖ്യാപനത്തോടെ തന്നെ പ്രേക്ഷക മനസ്സില്‍ ഇടം നേടിയിരിക്കുകയാണ്. സിനിമയെ കുറിച്ച്
ഇപ്പോള്‍ പുറത്ത് വരുന്ന ഓരോ വിവരങ്ങളും ആരാധകര്‍ ഏറ്റെടുക്കുകയാണ്. ഇപ്പോഴിതാ സിനിമയെ
കുറിച്ച് സംവിധായകന്‍ ജിയോ ബേബി തന്നെ തുറന്ന് പറഞ്ഞ ചില കാര്യങ്ങളാണ് പ്രേക്ഷക ശ്രദ്ധ
നേടുന്നത്. കൊച്ചി ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ ആണ് അദ്ദേഹം തുറന്ന് സംസാരിച്ചത്.
താന്‍ കേട്ട കഥകളില്‍ ഏറ്റവും താത്പര്യം തോന്നിയ സിനിമയാണ് ‘കാതല്‍ ദി കോര്‍’ എന്നാണ്
സംവിധായകന്‍ പറഞ്ഞത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/10/kathal.jpg?resize
=1280%2C720&ssl=1)

തന്റേത് അല്ലാത്ത ഒരു തിരക്കഥയ്ക്ക് വേണ്ടി ആദ്യമായാണ് സംവിധാനം നിര്‍വ്വഹിക്കാന്‍ 
ഒരുങ്ങുന്നത് എന്നും അദ്ദേഹം പറഞ്ഞു, കഥ കേട്ടയുടന്‍ പ്രധാന കഥാപാത്രമാകാന്‍ മമ്മൂട്ടിയാണ്
ഏറ്റവും യോജിച്ചതെന്ന് എനിക്ക് മനസ്സില്‍ തോന്നിയെന്നാണ് അദ്ദേഹം പറയുന്നത്. മമ്മൂട്ടിയോട്
കഥ പറഞ്ഞപ്പോള്‍ അദ്ദേഹത്തിന് ഇഷ്ടപ്പെട്ടെന്നും..

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/10/mammootty-3.jpg?
resize=1200%2C628&ssl=1)

അങ്ങനെ സിനിമയിലേക്ക് ആര് നടിയാകുമെന്ന് ചര്‍ച്ചകള്‍ നടക്കവെ മമ്മൂട്ടി തന്നെ ജ്യോതികയെ
നിര്‍ദേശിക്കുകയായിരുന്നു എന്നും അദ്ദേഹം പറയുന്നു. ജ്യോതികയ്ക്കും കഥ ഇഷ്ടപ്പെട്ടു.
എന്റെ ഓരോ സിനിമയും മുന്‍ സിനിമകളില്‍ നിന്ന് വ്യത്യസ്തമായിരിക്കണം, എന്നുണ്ട്. കാതല്‍
ദ കോര്‍ എന്ന ഈ ചിത്രവും വ്യത്യസ്തമായിരിക്കുമെന്നും ജിയോ ബേബി പറഞ്ഞു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/10/jyothika-1.jpg?resize
=1280%2C720&ssl=1)

ആദര്‍ശ് സുകുമാരന്‍, പോള്‍സണ്‍ സ്‌കറിയ എന്നിവര്‍ ചേര്‍ന്നാണ് ഈ സിനിമയ്ക്ക് തിരക്കഥ
ഒരുക്കിയത്. മമ്മൂട്ടി കമ്പനിയാണ് ഈ സിനിമ നിര്‍മ്മിക്കുന്നത്. ചിത്രത്തില്‍ ലാലു അലക്‌സ്,
മുത്തുമണി, ചിന്നു ചാന്ദ്‌നി എന്നിവരും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ഈ ആഴ്ച തന്നെ
സിനിമയുടെ ഷൂട്ട് ആരംഭിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
