# ആ സിനിമകള്‍ ഓടേണ്ട കാര്യമില്ല…!! തുറന്ന് പറഞ്ഞ് ജിയോ ബേബി..!!

- Link: https://ml.b4blaze.com/film-news/jeo-baby-about-movies
- Published: 2022-03-25T12:41:55+05:30
- Author: Rahul

ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ എന്ന സിനിമയോടെ തന്നെ ഇന്ത്യയൊട്ടാകെ അറിയപ്പെട്ട സംവിധായകനാണ്
ജിയോ ബേബി. അതിന് മുന്‍പ് രണ്ട് പെണ്‍കുട്ടികള്‍, കുഞ്ഞു ദൈവം, കിലോമീറ്റേഴ്‌സ് ആന്റ്
കിലോമീറ്റേഴ്‌സ്, എന്നീ സിനിമകളും അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്. എന്നാല്‍ ഗ്രേറ്റ്
ഇന്ത്യന്‍ കിച്ചണ്‍ ഫ്രീഡം ഫൈറ്റേഴ്‌സ് എന്നീ സിനിമകളാണ് അദ്ദേഹത്തിന് പ്രശസ്തി നേടിക്കൊടുത്തത്.
മികച്ച സംവിധായകരുടെ മികച്ച സിനിമകള്‍ ഇന്ന് സമൂഹത്തില്‍ ചര്‍ച്ച ചെയ്യപ്പെടുകയും കലാമൂല്യമുള്ള
സിനിമള്‍ പ്രേക്ഷകര്‍ വിജയിപ്പിക്കുകയും ചെയ്യുന്നുണ്ട്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/02/jeo-baby-300x187.
jpg?resize=1158%2C722&ssl=1)

അത്‌പോലെ മോശമായ സിനിമകള്‍ ഓടേണ്ട കാര്യമില്ലെന്നാണ് അദ്ദേഹം തുറന്ന് പറഞ്ഞിരിക്കുന്നത്.
ഐ.എഫ്.എഫ്.കെയുടെ മീറ്റ് ദി ഡയറക്ടേഴ്‌സ് സെഷനിലായിരുന്നു ജിയോ ബേബിയുടെ പ്രതികരണം.
എത്ര വലിയ സ്റ്റാറിന്റേയും കൊള്ളാത്ത പടം ഒരിക്കലും ആരും ഓടിച്ചിട്ടില്ലെന്ന് സംവിധായകന്‍
ജിയോ ബേബി. മോശമായ സംഗതി ഓടേണ്ട കാര്യമില്ലെന്നും ടെലഗ്രാമിലൂടെ സിനിമ കാണുന്നതില്‍
വലിയ പ്രശ്‌നമായി തോന്നുന്നില്ലെന്നും ജിയോ ബേബി പറഞ്ഞു. അദ്ദേഹത്തിന്റെ വാക്കുകള്‍
ഇങ്ങനെയാണ്…’അടുത്ത കാലത്തിറങ്ങിയ തിയേറ്റര്‍ റെസ്‌പോണ്‍സ് എടുത്ത് നോക്കിയാല്‍ അറിയാം.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2021/01/RJ-Salim-about-the-
great-indian-kitchen-300x169.jpg?resize=1156%2C651&ssl=1)

നല്ല സിനിമകളാണ് ഓടിയിട്ടുള്ളത്. ഒരു സ്റ്റാറിന്റേയും കൊള്ളാത്ത പടം ആരും ഓടിച്ചിട്ടില്ല.
സോഷ്യല്‍ മീഡിയയില്‍ മോശം പടങ്ങളെ മോശമായിട്ട് തന്നെയാണ് പറയുന്നത്. അതങ്ങനെ തന്നെ 
വേണം. ജാന്‍ എ മനാണെങ്കിലും സൂപ്പര്‍ ശരണ്യയാണെങ്കിലും കണ്ടന്റുള്ളത് കൊണ്ട് ഓടിയ സിനിമകളാണ്.
അത് നല്ല കാര്യമാണ്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/02/freedom-fight-300x169.
jpg?resize=1158%2C652&ssl=1)

ഒ.ടി.ടിയാണെങ്കിലും തിയേറ്ററാണെങ്കിലും നല്ല സിനിമകള്‍ ആളുകള്‍ ചര്‍ച്ച ചെയ്യുന്നുണ്ട്,
ഒ.ടി.ടിയില്‍ വരുന്ന പടങ്ങള്‍ എല്ലാവരിലേക്കും എത്തുന്നുണ്ട്. ചിലപ്പോള്‍ ടെലഗ്രാം 
ലിങ്കൊക്കെയാവും കാണുന്നത്. അതൊരു വലിയ പ്രശ്‌നമായി തോന്നുന്നില്ല. ഇങ്ങനെ സിനിമ കാണുന്നതില്‍
എനിക്ക് വലിയ പ്രശ്‌നം തോന്നുന്നില്ല. അതുകൊണ്ട് ചര്‍ച്ച ചെയ്യപ്പെടുന്ന സിനിമകള്‍ 
മനുഷ്യരിലേക്ക് എത്തുന്നുണ്ട്,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

 

 

 
