# ബികോമിന് തോറ്റു, സിനിമയെ കുറിച്ചുള്ള ചോദ്യത്തിനാണ് ആദ്യമായി ശരിയുത്തരം പറഞ്ഞത്- ജിയോ ബേബി

- Link: https://ml.b4blaze.com/film-news/jeo-baby-about-student-life
- Published: 2023-12-19T21:23:22+05:30
- Author: Anu

മലയാളത്തിലെ ഹിറ്റുകളുടെ സംവിധായകനാണ് ജിയോ ബേബി. മമ്മൂട്ടിയെയും ജ്യോതികയെയും പ്രധാന
കഥാപാത്രങ്ങളാക്കി ജിയോ ബേബിയൊരുക്കിയ കാതല്‍ തിയ്യേറ്ററില്‍ മികച്ച പ്രതികരണമാണ് നേടുന്നത്.
2016ല്‍ പുറത്തിറങ്ങിയ 2 പെണ്‍കുട്ടികള്‍ എന്ന ചിത്രത്തിലൂടെയാണ് ജിയോ സിനിമയിലേക്ക്
എത്തിയത്.

ഇപ്പോഴിതാ താന്‍ സിനിമയിലേക്ക് എത്തിയതിനെ കുറിച്ച് പങ്കുവയ്ക്കുകയാണ് ജിയോ ബേബി. പഠനത്തില്‍
താന്‍ മിടുക്കനല്ലായിരുന്നെന്ന് സംവിധായകന്‍ പറയുന്നു. ഡിഗ്രിയ്ക്ക് ബികോ ആയിരുന്നു,
തോറ്റുപോയെന്ന് ജിയോ പറയുന്നു. മാഗസിന്‍ എഡിറ്ററായി മത്സരിച്ചും തോറ്റു.
  അന്ന് തൃശ്ശൂരില്‍
ക്യാമ്പസ് ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവല്‍ നടന്നിരുന്നു, അതിലേക്ക് ഒരെണ്ണം തട്ടിക്കൂട്ടി
അയച്ചിരുന്നു. അവിടെ നടന്ന വര്‍ക്ക് ഷോപ്പില്‍ പ്രിയനന്ദനന്‍ സാര്‍ വന്നിരുന്നു, സിദ്ധാര്‍ത്ഥ്
ശിവയെ പരിചയപ്പെട്ടു. സൗഹൃദത്തിലായി.  അവിടെ വച്ചാണ് ആദ്യമായി ചോദിച്ച ചോദ്യത്തിന് 
ശരിയുത്തരം പറയുന്നത്. പിന്നീട് ചങ്ങനാശ്ശേരിയില്‍ സിനിമ പഠിക്കുവാന്‍ പോയി. അങ്ങനെ
സ്വവര്‍ഗാനുരാഗം പ്രമേയമാക്കി ആദ്യ ഷോര്‍ട് ഫിലിം ചെയ്തു. അങ്ങനെ സിനിമാ ലോകത്തേക്ക്
എത്തിയെന്നും ജിയോ ബേബി പറയുന്നു.
