# എലിയെ ചുറ്റിപ്പറ്റി ഒരു സിനിമ, ഇവനെ അറിയാത്ത ആരാ ഇടുക്കിയിൽ! ‘ജെറി’ തീയറ്ററുകളിലേക്ക് എത്തുകയാണേ…

- Link: https://ml.b4blaze.com/film-news/jerry-movie-releasing-on-february-9th
- Published: 2024-01-20T22:57:28+05:30
- Author: Ajay

കോട്ടയം നസീർ, സണ്ണി ജോസഫ്, പ്രമോദ് വെളിയനാട് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി 
അനീഷ് ഉദയ് സംവിധാനം ചെയ്യുന്ന ‘ജെറി’ റിലീസിനൊരുങ്ങുന്നു. ജെ സിനിമാ കമ്പനിയുടെ ബാനറിൽ
ജെയ്‌സണും ജോയ്‌സണും ചേർന്ന് നിർമ്മിച്ചിരിക്കുന്ന ചിത്രം ഫെബ്രുവരി ഒമ്പത് മുതൽ തിയറ്ററുകളിലെത്തും.
ഒരു എലിയെ കേന്ദ്രീകരിച്ച് സഞ്ചരിക്കുന്ന ചിത്രത്തിന് നൈജിൽ സി മാനുവലാണ് തിരക്കഥ തയ്യാറാക്കിയത്.
ഇന്ത്യയിലെ പ്രമുഖ മ്യൂസിക്കൽ കമ്പനിയായ സരി​ഗമ ഓഡിയോ റൈറ്റ്സ് സ്വന്തമാക്കിയ ചിത്രത്തിന്റെ
പ്രോമോ വീഡിയോക്ക് വലിയ രീതിയിൽ സ്വീകാര്യത ലഭിച്ചിരുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/01/jerryyy-1.jpeg?resize
=1079%2C1407&ssl=1)

ഛായാഗ്രഹണം: നിസ്മൽ നൗഷാദ്, ചിത്രസംയോജനം: രോഹിത് വി എസ് വാരിയത്ത്, സംഗീതം: അരുൺ വിജയ്,
ഗാനരചന: വിനായക് ശശികുമാർ, അജിത് പെരുമ്പാവൂർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: വിജിത്ത്,
പ്രൊജക്ട് ഡിസൈൻ: സണ്ണി ജോസഫ്, പ്രൊഡക്ഷൻ കൺട്രോളർ: മുജീബ് ഒറ്റപ്പാലം, പ്രൊഡക്ഷൻ ഡിസൈൻ:
പ്രദീപ് എം വി, വസ്ത്രാലങ്കാരം: രാംദാസ് താനൂർ, മേക്കപ്പ്: ഷൈൻ നെല്ലങ്കര, സൗണ്ട് മിക്സിംഗ്:
സിനോയ് ജോസഫ്, വി.എഫ്.എക്സ്: റോ ആൻഡ് ന്യൂ സ്റ്റുഡിയോസ്, കളറിസ്റ്റ്: ലിജു പ്രഭാകർ,
സൗണ്ട് ഡിസൈൻ: പ്രശാന്ത് പി മേനോൻ, സ്റ്റിൽസ്: റിഷ്ലാൽ ഉണ്ണികൃഷ്ണൻ, ഡിസൈൻസ്: ജിതേശ്വരൻ
ഗുണശേഖരൻ, പിആർ&മാർക്കറ്റിംഗ്: തിങ്ക് സിനിമ.
